പൃഥ്വിരാജിന്റെ ആ സിനിമയ്ക്ക് ശേഷം ഞാന്‍ രോഗിയായി മാറി ! കുറ്റം പറയാന്‍ എല്ലാവര്‍ക്കും കഴിയും, എന്നാല്‍ അതിനുള്ള യോഗ്യത എന്തെന്ന് കൂടി നോക്കണം ! മഹേഷ് പറയുന്നു !

നടനും സംവിധായകനുമായ മഹേഷിനെ മലയാളികൾക്ക് വളരെ പരിചിതമാണ്. അദ്ദേഹം അടുത്തിടെ പല തുറന്ന് പറച്ചിലുകളും നടത്തിയിരുന്നു. അത്തരത്തിൽ ഇപ്പോൾ മഹേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. മഹേഷ് ആദ്യമായി സംവിധാനം ചെയ്തത്  പൃഥ്വിരാജിനെ നായകനാക്കി പുറത്തിറങ്ങിയ ചത്രം കലണ്ടർ ആണ്.  2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം താന്‍ രോഗിയായി മാറിയെന്നും അടുത്തിടെ നൽകിയ  അഭിമുഖത്തില്‍ മഹേഷ് വ്യക്തമാക്കിയിരുന്നു.

മഹേഷിന്റെ വാക്കുകൾ ഇങ്ങനെ, ആ സിനിമ ചെയ്യുന്ന സമയത്ത് നല്ല രീതിയിൽ  പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. അതിൽ ആദ്യത്തെ പ്രശ്‌നം ചിത്രത്തിന്റെ തിരക്കഥ വളരെ വൈകിയാണ് ലഭിച്ചത്. തിരക്കഥ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തിലധികം സമയം നല്‍കിയിട്ടും കഴിഞ്ഞിരുന്നില്ല. ഒരു പുതിയ സംവിധായകൻ എന്ന രീതിയിൽ സിനിമയുടെ  തിരക്കഥ നേരത്തെ എന്റെ കയ്യില്‍ ലഭിക്കാതിരുന്നത് കൊണ്ട് കൃത്യമായ ഒരു പ്ലാനിംഗിന്റെ നല്ല ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.  എങ്കിലും പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ പൂര്‍ണ്ണമായി എന്നോട് സഹകരിച്ചിരുന്നു.

പിന്നെ ആ ചിത്രം റിലീസ് ചെയ്തതിന് ശേഷം പലരും പല അഭിപ്രായങ്ങളും പറഞ്ഞിരുന്നു,
സിനിമയുടെ നീളം കൂടിയതും മറ്റൊരു പ്രശ്‌നമായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച ഒലിക്കര സോജപ്പന്‍ എന്ന കഥാപാത്രം മരിക്കാതെ ആ സിനിമ ചെയ്യാമായിരുന്നുവെന്ന് പിന്നീട് പലരും പറഞ്ഞിരുന്നു. പിന്നെ ഈ സിനിമയുടെ നിര്‍മ്മാതാവിനും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരു നവാഗത സംവിധായകന്‍ എന്ന രീതിയിൽ ഞാൻ അത്ര സുഖകരമായ ഒരു  അന്തരീക്ഷത്തിലായിരുന്നില്ല ആ സിനിമ ചെയ്തത്. അതിന്റെതായ ചില പോരായ്മകൾ ചിത്രത്തിന് ഉണ്ടായിരുന്നു എന്നത് സത്യമാണ്.

എന്നാൽ മഹേഷ് പറയുന്നത് ആ ചിത്രത്തിന് ശേഷം താനൊരു രോഗിയായി മാറി എന്നാണ്. അതുപോലെ തന്നെ നടന്‍ പ്രതാപ് പോത്തന്റെ രണ്ടാം വരവ് കൂടിയായിരുന്നു ഈ ചിത്രം. പക്ഷേ പിന്നീട് ഈ സിനിമയില്‍ അഭിനയിച്ചത് അബദ്ധമായി എന്നൊക്കെ അദ്ദേഹം പറഞ്ഞു കേട്ടു. എന്നാല്‍ ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും ലാല്‍ ജോസിന്റെയും മറ്റും സിനിമകളില്‍ അദ്ദേഹത്തെ ഓര്‍ക്കാന്‍ കാരണമായത് ഈ സിനിമയിലൂടെയാണെന്ന് ഉള്ളത് മറക്കരുത് എന്നാണ്. കുറ്റം പറയാന്‍ എല്ലാവര്‍ക്കും കഴിയും, എന്നാല്‍ അതിനുള്ള യോഗ്യത എന്തെന്ന് കൂടി നോക്കണം എന്നാണ് മഹേഷ് പറയുന്നത്. ബാബു ജനാര്‍ദ്ദനന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച സിനിമയില്‍ നവ്യ നായര്‍, സറീനാ വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു. പക്ഷെ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *