‘എനിക്ക് എന്തുകൊണ്ടും ചേരുന്നത് നടൻ ഉണ്ണി മുകുന്ദൻ ആയിരിക്കും’ താര പുത്രിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !
മലയാളത്തിലെ താര കുടുംബങ്ങളിൽ നടൻ ജയറാമും കുടുംബവും എന്നും പ്രിയങ്കരരാണ് . ഒരു കാലത്ത് മലയാള സിനിമയുടെ വിജയ ജോഡികളായ പാർവതിയും ജയറാമും ജീവിതത്തിലും ഒന്നായപ്പോൾ അത് അന്ന് ആരാധകരെ കൂടുതൽ ആവേശത്താക്കിയിരുന്നു. വിവാഹ ശേഷം പാർവതി പിന്നീട് അഭിനയ മേഖലയിൽ നിന്നും അകന്ന് കുടുംബിനിയായി മാറുകയായിരുന്നു. ജയറാം അന്നും ഇന്നും സിനിമ ലോകത്ത് വളരെ സജീവമാണ്.
മൂത്ത മകൻ കാളിദാസ് ഇപ്പോൾ മലയാള സിനിമയിലെ മുൻ നിരയിലുള്ള യുവ നടന്മാരിൽ ഒരാളാണ്. മലയാളത്തിലുപരി തമിഴിലും നടൻ വളരെ സജീവമാണ്. മകൾ ചക്കി എന്ന് വിളിക്കുന്ന മാളവിക സിനിമ നടി ആയിട്ടില്ലങ്കിലും എന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
താരപുത്രി തനറെ തടിച്ചുരുണ്ട ശരീര പ്രകൃതമൊക്കെ മാറ്റി വളരെ സ്ലിമ്മായി സുന്ദരിയായി ഇപ്പോൾ മോഡലിങ്ങിൽ സജീവമാണ്. അച്ഛനും മകളും ഒന്നിച്ചുള്ള ഒരു പരസ്യ ചിത്രം വളരെ ഹിറ്റായിരുന്നു. മോഡൽ ആന്നെങ്കിലും തനിക്ക് ക്യാമറക്ക് മുന്നിൽ നിന്നാൽ ചിരി വരുമെന്നും, മോഡൽ ഷൂട്ട് നടക്കുമ്പോൾ ഇത് തന്നെയാണ് തന്റെ അവസ്ഥയെന്നും ചക്കി പറയുന്നു.. അതുപോലെ അമ്മ നല്ലൊരു നർത്തകി ആണെന്നും പക്ഷെ തനിക്ക് നൃത്തം വഴങ്ങില്ലയെന്നും മാളവിക പറഞ്ഞിരുന്നു.
ചെറുപ്പം മുതൽ തടിച്ചുരുണ്ട താൻ വണ്ണം കുറച്ചത് ഡയറ്റ് ഒന്നും എടുത്തിട്ടല്ല എന്നും ഫുട്‌ബോൾ കളിച്ചിട്ടാണ് തനറെ തടി കുറച്ചതെന്നും താരം പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ അഭിനയ മേഖലയിലേക്ക് വരികയാണെങ്കിൽ ഏത് നടനോടൊപ്പമാണ് അഭിനയിക്കാൻ താല്പര്യം എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, താരത്തിന്റെ മറുപടി, അങ്ങനെയൊരു അവസരം തനിക്ക് മലയാളത്തിൽ ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം തനറെ അടുത്ത സുഹൃത്തുകൂടിയായ നടൻ ഉണ്ണി മികുന്ദനോടൊപ്പമാണ് എന്നാണ് മാളവിക പറയുന്നത്.
അതിനു കാരണവും താരം തന്നെ പറയുന്നുണ്ട്, തണ്റ്റെ നീളത്തിനും വണ്ണത്തിനും തനിക്ക് ചേരുന്നത് നടൻ ഉണ്ണി മുകുന്ദൻ ആണെന്നുമാണ് താര പുത്രി പറയുന്നത്. ഉണ്ണി മുകുന്ദൻ ഇപ്പോൾ സൗത്തിന്ത്യൻ സിനിമകളിൽ വളരെ തിരക്കുള്ള നടനാണ്. നടി അനുഷ്‍കയുടെ നായകനായി അഭിനയിച്ച ശേഷം താൻ അവരെ പ്രണയിച്ചിരുന്നു എന്നും, പ്രായ വ്യത്യാസം ഒരു തടസമായിരുന്നു എങ്കിലും താൻ അവരുടെ അത്ര പ്രശസ്തയിൽ അല്ലാത്ത നടൻ ആയതുകൊണ്ടും ആ ഇഷ്ടം താൻ പറയാതെ പോയതെന്നും ഒരിക്കൽ ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരുന്നു.
അതുപോലെ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത് ചിത്രം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നു എന്നും പക്ഷെ ആ അവസരം താൻ നിഷേധിക്കുകയായിരുന്നു എന്നും മാളവിക പറയുന്നു.
Leave a Reply