
‘ഒടുവിൽ നായകനും നായികയും ഒന്നിക്കുന്നു’ ! വിവാഹ വാർത്ത പങ്കുവെച്ച് മാളവിക ! ആശംസകൾ അറിയിച്ച ആരാധകർ !
മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന പരിപാടിയിൽ കൂടി മലയാളികൾക്ക് ഏവർക്കും വളരെ പരിചിതയായ ആളാണ് മാളവിക കൃഷ്ണദാസ്. നടി, ഡാൻസർ, ആങ്കർ എന്നിങ്ങനെ എല്ലാ മേഖലകളിലും മാളവിക തിളങ്ങി നിൽക്കുന്നു. സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നില്ക്കുന്ന മാളവികയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. പട്ടാമ്പിയിൽ സാദാ മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച മാളവികയുടെ അച്ഛൻ ഒരു ബിസിനസ് മാനും അമ്മ ഹൗസ് വൈഫും ആയിരുന്നു.മാളവിക ഇപ്പോൾ യുട്യൂബ് ചാനലുമായും ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ കൂടി മാളവിക തന്റെ ഭാവി വരനെ പരിചയപെടുത്തിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ച് ഇതിന് മുമ്പും മാളവിക സംസാരിച്ചിരുന്നു. ലൗവ് റിലേഷൻഷിപ്പ് ഒന്നുമല്ല. അറേഞ്ചഡ് ആണ്. ഒരു വിവാഹാലോചന വന്നു. കുടുംബത്തിന് കുഴപ്പമില്ല എന്ന് തോന്നി. എനിക്കും അങ്ങനെ തോന്നി. എനിക്ക് അറിയുന്ന ആളായിരുന്നു എന്നും മാളവിക പറഞ്ഞിരുന്നു. ഒടുവിൽ തന്റെ ജീവിതത്തിലെ നായകനെ പരിചയപെടുത്തിയിരിക്കുകയാണ് താരം. നായിക നായകൻ റിയാലിറ്റി ഷോയിലൂടെ തന്നെ നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്.

ഇവർ ഇരുവരും നായിക നായകൻ റിയാലിറ്റി ഷോയില്‍ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്നും ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്റെ വരനെ പരിചയപ്പെടുത്തുന്നത്. റിയാലിറ്റി ഷോയിലെ ‘പ്രേമം’ റൗണ്ടാണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാർഥിക്കണമെന്നും’ മാളവിക വീഡിയോയില്‍ പറഞ്ഞു.
തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഞാൻ എന്റെ ജോലിയുടെ ഭാഗമായി ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്ന് തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം.’ ‘റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്’ തേജസ് എന്നും തേജസും പറയുന്നു. ഈ വാർത്ത അറിഞ്ഞതോടെ നിരവധിപേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. നിങ്ങൾ നല്ല ജോഡികളാണ്. ഞങ്ങൾ ശെരിക്കും ഞെട്ടി എന്നും കമന്റുകളിൽ ആരാധകർ പറയുന്നു. പ്രണയം തോന്നിയ
Leave a Reply