വധു വിവാഹത്തിന് മുമ്പ് വരന്‍റെ വീട് കാണുന്നത് തെറ്റാണ് എന്ന് വാദിക്കുന്നവർ ഇപ്പോഴുമുണ്ട് ! പക്ഷെ അവിടെ പോയി ജീവിക്കേണ്ടത് ഞാനാണ് ! പുതിയ തുടക്കത്തിന് മാളവിക !

ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ്.  സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നില്ക്കുന്ന മാളവികയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. പട്ടാമ്പിയിൽ സാദാ മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച മാളവികയുടെ അച്ഛൻ ഒരു ബിസിനസ് മാനും അമ്മ ഹൗസ് വൈഫും ആയിരുന്നു.മാളവിക ഇപ്പോൾ യുട്യൂബ് ചാനലുമായും ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തിടെ തന്റെ വിവാഹ കാര്യങ്ങൾ മാളവിക ആരാധകരുമായി പങ്കുവെച്ചിരുന്നു.

പ്രണയ വിവാഹമല്ല, ആലോചിന വരികയും ശേഷം വീട്ടുകാർ  ഉറപ്പിച്ച വിവാഹമാണെനന്നും മാളവിക പറഞ്ഞിരുന്നു.  നായിക നായകൻ റിയാലിറ്റി ഷോയിലൂടെ തന്നെ നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപെട്ട് മാളവിക പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർക്ക് ഇടയിൽ ഏറെ ചർച്ചയാകുന്നത്. ഭാവിവരന്‍റെ വീട് സന്ദര്‍ശിച്ചിരിക്കുകയാണ് മാളവിക. വിവാഹത്തിന് മുമ്പ്  വരന്‍റെ വീട് വധു സന്ദര്‍ശിക്കാറില്ല എന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് മാളവിക. വധു വിവാഹത്തിന് മുമ്പ് വരന്‍റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്നും അവിടെ പോയി ജീവിക്കേണ്ടത് ഞാനാണ് അപ്പോൾ വിവാഹത്തിന് മുമ്പ് ആ വീട് കാണുന്നത് ശെരിയായ കാര്യമാണെന്നും മാളവിക പറയുന്നു.

വിവാഹ നിശ്ചയം എന്ന ചടങ്ങൊന്നും ഇല്ലായിരുന്നു, പക്ഷെ വരന്റെ വീട്ടിൽ വെച്ച് തന്നെ വിവാഹത്തിന്‍റെ തീയതി നിശ്ചയിച്ചുവെന്നും മാളവിക വീഡിയോയില്‍ പറയുന്നു. പെണ്ണുകാണാല്‍ കഴിഞ്ഞ ചെക്കന്‍ കാണാലുകൂടി നടത്തിയിരിക്കുന്നുവെന്ന് നടി പറയുന്നു. എന്‍റെ വീട്ടില്‍ നിന്നും എല്ലാവരും ചെക്കന്‍റെ വീട്ടില്‍ പോയപ്പോള്‍ താനും വെറൈറ്റിക്ക് വേണ്ടി പോയിരുന്നുവെന്നാണ് മാളവിക പറയുന്നത്. എന്നാൽ മാളവികയുടെ വീഡിയോ വൈറലായതും നിരവധിപേരാണ് ഇതിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നത്. നമ്മുടെ രീതി അനുസരിച്ച് പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് ചെറുക്കന്റെ വീട്ടിൽ പോകാൻ പാടില്ല എന്നും, അത് തെറ്റാണ് എന്നും ഒരു കൂട്ടർ വാദിക്കുമ്പോൾ, മാളവിക ചെയ്തത് ശെരിയായ കാര്യമാണ്. ഇതൊരു പുതിയ തുടക്കമാകട്ടെ എന്നും മറ്റുചിലർ ആശംസിക്കുന്നു…

റിയാലിറ്റി ഷോയിൽ മാളവികക്ക് ഒപ്പം മത്സരിച്ച് തേജസ് അതിനു ശേഷം തട്ടിൻപുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാൻ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകൾ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷൻഷിപ്പിൽ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത് എന്നും തേജസ് ജ്യോതി പറഞ്ഞിരുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *