‘എനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ ഓണസമ്മാനം’ ! ഈ വലിയ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി പറഞ്ഞ് മല്ലിക സുകുമാരന്‍ ! ആശംസകളുമായി ആരാധകര്‍ !
മല്ലിക സുകുമാരൻ മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ്, അതുപോലെ തന്നെ പ്രശസ്ത താര കുടുംബത്തിലെ കുടുംബ നാഥയുമാണ്. അനശ്വര നടൻ സുകുമാരനും അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് എന്നും പ്രിയങ്കരാരാണ്. ഇന്ന് ഇവരുടെ മക്കൾ ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടന്മാരുംനാണ്. അതിൽ പൃഥ്വി ഒരു നടൻ എന്നതിലുപരി കഴിവുള്ള ഒരു സംവിധായകനുമാണ് എന്ന് ഇതിനോടകം തെളിയിച്ചിരുന്നു. മലയാളം ഇന്നേവരെ കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രം ലൂസിഫർ പൃഥിയുടെ കരിയറിൽ ഒരു പൊൻ തൂവൽ ആയിരുന്നു.
ഇപ്പോൾ വീണ്ടും ആ വിജയം ആവർത്തിക്കാൻ ഒരുങ്ങുകയാണ് പൃഥ്വി. മോഹൻലാലിനെ നായകനാക്കി പൃഥ്വി വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലിൻറെ മകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. മൂന്ന് സുഹൃത്തുക്കളുടെ ജീവിത്തിലൂടെയാണ് ബ്രോ ഡാഡി കഥ പറയുന്നത്. ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു കുടുംബ ചിത്രമാണിത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അമ്മയേയും മോഹന്‍ ലാലിനേയും ഒറ്റ പ്രെയിമില്‍ കിട്ടിയ സന്തോഷം താരം പഹങ്കുവെച്ചിരുന്നു. എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയ്മില്‍ സംവിധാനം ചെയ്യാന്‍ കഴിയുമ്ബോള്‍.’ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി ആ ചിത്രം പങ്കുവെച്ചിരുന്നത്.
നിമിഷ നേരം കൊണ്ട് താരത്തിന്റെ പോസ്റ്റ് വാറായി മാറിയിരുന്നു. ഈ രംഗം കാണാനായി ഞാൻ കാത്തിരിക്കുന്നു എന്നാണ് ഭാര്യ സുപ്രിയ കമ്മറ്റി നൽകിയത്, ഇപ്പോൾ ഇതുനു പിന്നാലെയാണ് ഇത് പിന്നാലെയാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നത്. ബ്രോഡാഡിയിൽ നിന്നുള്ള ലാലിനും പൃഥ്വിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. എനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ ഓണസമ്മാനം… ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍, എന്റെ ലാലു, (മോഹന്‍ ലാല്‍) എന്റെ സഹോദരന്‍ (ആന്റണി പെരുമ്ബാവൂര്‍) നിര്‍മ്മിച്ച ഒരു സിനിമ, എന്റെ സ്വന്തം ദാദു (പൃഥ്വിരാജ്) സംവിധാനം ചെയ്യുന്ന ചിത്രം.
ഈ വലിയ അനുഗ്രഹത്തിന് ഞാൻ ദൈവത്തോട് നന്ദി. എന്നും തരാം ചിത്രത്തിനോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. ഇതേ ചിത്രം തന്നെയാണ് ഫ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. മികച്ച കമന്റാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് അധികം പ്രേക്ഷകരും പറയുന്നത്. കൂടാതെ ഇന്ദ്രജിത്തിനെ മിസ് ചെയ്യുന്നുവെന്നും ആരാധകര്‍ പറയുന്നു. ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്, പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദർശനും, മോഹൻലാലിന്റെ നായികയായി മീനയുമാണ് ചിത്രത്തിൽ എത്തുന്നത്. കൂടാതെ സൗബിന്‍, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്.
Leave a Reply