25 മത്തെ വയസിലാണ് ദുൽഖർ സൽമാൻ വിവാഹിതനായത് ! ഇതെന്തിനാണ് ഈ ചെറുപ്രായത്തിൽ മകനെ വിവാഹം കഴിപ്പിച്ചത് ! മമ്മൂട്ടിയുടെ ഉത്തരം ഇതാണ് !

മലയാള സിനിമയിലെ താര രാജാവായി മമ്മൂക്ക ഇന്നും യുവ താരങ്ങൾക്ക് ഒപ്പം മത്സരിച്ച് അഭിനയിക്കുന്നു. അദ്ദേഹത്തെ ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്നു. മലയാളികളുടെ അഭിമാനമാണ് മമ്മൂക്ക. അതുപോലെ തന്നെ ഇന്ന് അച്ഛനെക്കാൻ ഉയരങ്ങൾ കീഴാക്കുകയാണ് മകൻ ദുൽഖർ സൽമാൻ. മറ്റു ഭാഷകളിൽ പോലും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ചരിത്രം കുറിച്ച ദുൽഖർ ഇന്ന് ഇന്ത്യൻ സിനിമ ആരാധനയോടെ നോക്കിക്കാണുന്ന യുവ നടനാണ്.

സീതാരാമം എന്ന ചിത്രം നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണ്. 2012ൽ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുൽഖറിന്റെ തുടക്കം. സിനിമയിലേക്ക് അരങ്ങേറുന്നതിന് ഒരു വർഷം മുമ്പാണ് ദുൽഖർ വിവാഹിതനായത്. അതും തന്റെ ഇരുപത്തിയഞ്ചാമത്തെ വയസിൽ. ആ സമയത്ത് ഇത് എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. കാരണം കരിയർ എങ്ങും എത്തിയിട്ടില്ല, കൂടാതെ വളരെ ചെറുപ്പത്തിൽ തന്നെ എന്തിന് ദുൽഖർ വിവാ​ഹം ചെയ്തുവെന്നത് പലരും മമ്മൂട്ടിയോട് പോലും ചോദിച്ചിട്ടുണ്ട്.

ഈ ചോദ്യത്തിന് മമ്മൂട്ടിക്ക് വ്യക്തമായ മറുപടിയുണ്ട്. ആ മറുപടി ഇങ്ങനെ, ‘ചെറുപ്പത്തിൽ തന്നെ വിവാഹിതനാകുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന് കൂടുതൽ സ്ഥിരതയും ദിശാബോധവും നൽകുമെന്നും അതുകൊണ്ടാണ് മകന്റെ വിവാഹം വളരെ ചെറുപ്പത്തിൽ തന്നെ നടത്തിയത്’ എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. വളരെ നേരത്തെ നടക്കുന്ന വിവാഹവും ദാമ്പത്യ ജീവിതവും നിരവധി പാഠങ്ങൾ പഠിക്കാൻ മനുഷ്യനെ സഹായിക്കുമെന്നും, അതിലും വലുത് തന്റെ തന്നെ ദാമ്പത്യ ജീവിതം ഇതിന് വലിയൊരു ഉദാഹരണമായും മമ്മൂട്ടി എടുത്ത് പറയുന്നു.

സിനിമയിൽ തുടക്കം കുറിക്കാൻ ദുൽഖർ തയ്യാറായപ്പോൾ, മമ്മൂക്ക ഉടൻ വിവാഹ ആലോചന തുടങ്ങുക ആയിരുന്നു. അങ്ങനെ2011ലാണ് ദുൽഖർ സൽമാൻ ആർകിടെക് കൂടിയായ അമാൽ സൂഫിയയെ വിവാഹം ചെയ്തത്. ഇവർക്ക് ഇപ്പോൾ 6 വയസുള്ള മറിയം അമീറ സൽമാൻ എന്ന ഒരു മകളുമുണ്ട്. ഭാര്യയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് ദുൽഖർ എപ്പോഴും പറയാറുണ്ട്. ഉത്തരേന്ത്യൻ മുസ്ലീം കുടുംബാം​ഗമായ അമാലിന്റെ കുടുംബം ചെന്നൈയിൽ സ്ഥിര താമസക്കാരായിരുന്നു. ഇരു കുടുംബങ്ങളും നേരത്തെ പരിചയം ഉള്ളവരും ആയിരുന്നു. മമ്മൂട്ടിയെപ്പോലെ തന്നെ ദുൽഖറും ഇപ്പോൾ ഒരു ഫാമിലി മാനാണ്.

Leave a Reply

Your email address will not be published. Required fields are marked *