ഓഡിയന്‍സിനെ നമ്മള്‍ അങ്ങനെ ആക്ഷേപിക്കരുത് ! അവരുടെ ഒരു ഫേവറൈറ്റ് ആക്ടര്‍ ഉണ്ടാകും, അഭിപ്രായം പറയാം ! പക്ഷെ അത് മനപ്പൂർവം ആകരുത് ! മമ്മൂട്ടിക്ക് കയ്യടിച്ച് ആരാധകർ

മലയാള സിനിമയുടെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഭീഷ്മപർവം മികച്ച വിജയം നേടി ഇപ്പോഴും പ്രദർശനം തുടരുന്നു. സിനിമ വ്യവസായത്തെ മലയാളി പ്രേക്ഷകർ മനപ്പൂർവം ഡീഗ്രേഡിങ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ആറാട്ട് റിലീസ് സമയത്ത് മോഹൻലാൽ പറഞ്ഞിരുന്നു, അന്ന് അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെ, ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ ആ പറയുന്ന ആൾക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ, വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു അറിവോ  ധാരണയോ വേണം. അല്ലാത്ത പക്ഷം ആ വിമർശത്തിന് എന്ത് പ്രാധാന്യമാണ് ഉള്ളത്. ഒരു സൃഷ്ടിയെ കുറിച്ച് വിമർശിക്കുമ്പോൾ   ആ കലാ സൃഷ്ട്ടിയുടെ  പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. എന്നുമായിരുന്നു മോഹൻലാലിൻറെ വാക്കുകൾ. ഇത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

എന്നാൽ ഇപ്പോൾ ഭീഷ്മപർവത്തിന്റെ വിജയത്തിന് ശേഷം പൊതുവെ സിനിമയിൽ നടക്കുന്ന ഡീഗ്രേഡിങ്ങിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മാസ്സെന്നും ക്ലാസെന്നും പറഞ്ഞ് രണ്ട് രീതിയില്‍ സിനിമയെ അടയാളപ്പെടുത്താറുണ്ടല്ലോയെന്നും മാസ്സ് എന്ന് പറയുന്നത് എപ്പോഴും ഫാന്‍സിന് വേണ്ടി മാത്രം ഉണ്ടാകുന്ന സിനിമ അല്ല എന്നും സിനിമ കാണാന്‍ വരുന്നവര്‍ എല്ലാവരും സിനിമാ ഫാന്‍സ് ആണെന്നുമായിരുന്നു മമ്മുട്ടിയുടെ വാക്കുകൾ.

സിനിമ കാണാൻ വരുന്നവർ എല്ലാം സിനിമകളുടെ ഫാൻസ്‌ ആണ്. എല്ലാ സിനിമകളും എല്ലാവരും അവരവരുടേതായ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. നമ്മള്‍ ഓരോ തരത്തില്‍ ആളുകളെ തരംതിരിക്കേണ്ടതില്ല. അത്തരത്തില്‍ ഓഡിയന്‍സിനെ നമ്മള്‍ അങ്ങനെ ആക്ഷേപിക്കരുതെന്നും അദ്ദേഹം പറയുന്നു. മാസ്സ് സിനിമയും ക്ലാസ് സിനിമയും ഒക്കെ ആസ്വദിക്കുന്നവരുണ്ട്. ഇത് രണ്ടും ആസ്വദിക്കുന്നവരും ഉണ്ട്. ശരിക്കും സിനിമ തിയേറ്ററില്‍ വന്ന് കാണുകയും സിനിമയെ വിജയിപ്പിക്കുകയും ചെയ്യുന്നവരാണ് കൂടുതൽ പേരും. അവരുടെ ഒരു ഫേവറൈറ്റ് ആക്ടര്‍ ഉണ്ടാകും. നമുക്കും ഫേവറൈറ്റ് ആയിട്ടുള്ള കാര്യങ്ങളില്ലേ, മമ്മൂട്ടി ചോദിക്കുന്നു.

പിന്നെ ഒരു ചെറിയ വിഭാഗം പ്രേക്ഷകരെ എങ്കിലും വലിയ വി,ശാലമായ രീതിയിൽ  സിനിമ കാണാന്‍ വരുന്ന ആള്‍ക്കാര്‍  അവരുടെ അഭിപ്രായങ്ങളും ഡീഗ്രേഡിങ്ങും വഴി സ്വാധീനിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍ സ്വാധീനിക്കപ്പെടുന്നതും ഒരു ചെറിയ വിഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആ  മറുപടി. ചിലപ്പോൾ ഒന്ന് രണ്ടു  പേര്‍ ഒരു കമന്റ് പറയുന്നതൊന്നും ആരും ശ്രദ്ധിക്കില്ല. പത്ത് പേര്‍ പറഞ്ഞാലും ഇത് പതിനൊന്നാമത് കാണുന്നവര്‍ ഈ പറഞ്ഞപോലെയൊന്നും അല്ലല്ലോ എന്ന് പറയില്ലേ. ബോധപൂര്‍വം ഏതെങ്കിലും സിനിമയെ ഡീഗ്രേഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും അതിന് തിരിച്ചുവരാന്‍ കഴിയും. പിന്നെ വിമര്‍ശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉണ്ടല്ലോ, മമ്മൂട്ടി പറഞ്ഞു.

പിന്നെ ഈ വിമർശനവും നിരൂപണവും ഒന്നും ഒരു സിനിമയെ നശിപ്പിക്കുന്ന തരത്തിൽ ആകരുത് എന്നും അദ്ദേഹം പറയുന്നു. മനപൂര്‍വം ഒന്നിനെ മോശമാണെന്ന് പറയുന്നത് നല്ല കാര്യമല്ല. പിന്നെ അഭിപ്രായം എല്ലാവര്‍ക്കും പറയാം. അത് പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ പറയുന്ന അഭിപ്രായം ശരിയല്ലെന്ന് വേണമെങ്കില്‍ നമുക്ക് പറയാന്‍ സാധിക്കും,’ മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *