അയാൾ ചോദിക്കുകയാണ് ഞാൻ ഈ കസേരയില്‍ നിന്ന് മാറിക്കൊടുത്തൂടെ എന്ന് ! ഞാനെന്തിന് മാറണം ! മമ്മൂട്ടിയുടെ മറുപടി വൈറലാകുന്നു !
മലയാളികളുടെ അഭിമാന താരം നാളെ തന്റെ 70 മത് ജന്മദിനം ആഘോഷിക്കുകയാണ്, നമ്മുടെ നാട്ടിൽ പറയുന്നത് പോലെ സപ്തതി ആഘോഷം. നാളെയാണ് ആ ദിവസം എങ്കിലും ആരാധകരും താരങ്ങളും ഇന്നേ ആശംസകൾ തുടങ്ങിയിട്ടുണ്ട്. അതിൽ അദ്ദേഹത്തിന്റെ ഏക മകൾ സുറുമി അദ്ദേഹത്തിന് ഒരു സർപ്രൈസ് സമ്മാനവും നൽകിയിരുന്നു, ചിത്രകാരിയായ സുറുമി ആദ്യമായി തനറെ ബാപ്പയുടെ ചിത്രം വരച്ചിരിക്കുകയാണ്, ആ ചിത്രം ഇതിനോടൊകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ ലോകം മുഴുവൻ അദ്ദേഹത്ത കുറിച്ചുള്ള ഓരോ അനുഭവങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണ്.
ആ കൂട്ടത്തിൽ നടൻ വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും ആ കൂട്ടത്തിൽ വൈറലായി മാറുകയാണ്. ആ വാക്കുകൾ ഇങ്ങനെ, തന്നോട് മലയാള സിനിമയുടെ താരസിഹാസനത്തില്‍ നിന്നും അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലേ എന്ന് ഒരാള്‍ ചോദിച്ചു എന്നും അദ്ദേഹം ആ ചോദ്യത്തിന് നല്‍കിയ മറുപടിയുമാണ് അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നാളൊരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു ഈ കസേരയില്‍ നിന്ന് നിങ്ങള്‍ക്ക് മാറികൊടുത്തൂടെ എന്ന് ഞാനെന്തിന് മാറിക്കൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ ഒരെണ്ണം പണിഞ്ഞിട്ട് ഇരിക്കണം.
എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ ഞാൻ അവിടെ തന്നെ ഇരിക്കും. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട്. ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ പോലും ഞാൻ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥ വരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്‍ വോള്‍വ്‌മെന്റ് അതായിരുന്നു ആ കസേരയുടെ ഉറപ്പും ബലവും. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ അരോചകമാകരുതെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് എന്നും വളരെ വികാരാധീനയായി അദ്ദേഹം പറയുന്നു.
കൂടാതെ ഇപ്പോൾ മോഹൻലാൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അദ്ദേഹം തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും വളരെ വലുതാണ്. അദ്ദേഹത്തിന്‍റെ സ്വന്തം അനിയന്മാർ അദ്ദേഹത്തെ അവകാശത്തോടെ വിളിക്കുന്നതുപോലെ ഇച്ചാക്ക എന്നുതന്നെയാണ് താനും വിളിക്കുന്നത്. പടയോട്ടത്തിൽ ഞാൻ അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രത്തിന്‍റെ അച്ഛൻ കമ്മാരനായി എത്തിയത് ഇച്ചാക്ക ആയിരുന്നു.
ഞങ്ങളുടെ തലമുറയിൽ ഇച്ചാക്കയുടെ മകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു നടൻ താൻ ആണെന്നും മോഹൻലാൽ പറയുന്നു. ഇച്ചാക്കയിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനായിട്ടുണ്ട്. സ്വന്തം ശരീരം കാത്തുസൂക്ഷിക്കാൻ സ്വയമെടുക്കുന്ന ചിട്ടയായ ശീലങ്ങൾ, ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കം, കഥാപാത്രമാകാൻ എടുക്കുന്ന ആത്മസമർപ്പണമൊക്കെ അദ്ദേഹത്തിൽ നിന്നും പഠിക്കാനുള്ളതാണെന്നും മോഹൻലാൽ പറയുന്നു.
Leave a Reply