
ഇതാണ് എന്റെ യഥാര്‍ത്ഥ അവസ്ഥ..! തോറ്റുകൊടുക്കാനുള്ളതല്ല പൊരുതി നേടാനുള്ളതാണ് ജീവിതം ! ആത്മവിശ്വാസത്തിന് കൈയ്യടിച്ച് ആരാധകർ !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ ശക്തമായി നേരിട്ട പെൺകുട്ടി എന്ന നിലയിലും മംമ്ത കൈയ്യടി നേടിയിരുന്നു, ഇപ്പോഴിതാ ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ ശരീരത്തിലെ രോഗാവസ്ഥ തുറന്നു കാട്ടി മംമ്ത പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. കീഴടക്കുക, ശക്തമാകുക, പോസിറ്റീവ്, ഓട്ടോഇമ്യൂണ്‍, സ്വയം സ്‌നേഹിക്കുക എന്നീ ഹാഷ്ടാഗുകളോടെയാണ് തന്റെ ചിത്രം നടി പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഓട്ടോ ഇമ്യൂണ്‍ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം മംമ്തയ്ക്ക് ബാധിച്ചത്.
ഇതിന് മുമ്പും തന്റെ രോഗത്തെ കുറിച്ച് മംമ്ത പറഞ്ഞിരുന്നു എങ്കിലും ഇതാദ്യമായിട്ടാണ് രോഗാവസ്ഥയുടെ ചിത്രം താരം പങ്കുവെക്കകുന്നത്. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്തയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. അതിനാല്‍ തന്നെ താന്‍ പുതിയൊരു രോഗവുമായി പോരാട്ടത്തിലാണെന്ന് പറയാന്‍ മംമ്ത മടിച്ചില്ല. തന്റെ അതിജീവനത്തി കുറിച്ചുള്ള മംമ്തയുടെ വാക്കുകൾ പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിൽ മംമ്‌തയുടെ വാക്കുകൾ ഇങ്ങനെ, പോരാട്ടം അവസാനിക്കുന്നില്ല. അതിന് ഒരു അവസാനം ഇല്ല. ഇതിന് അവസാനം കാത്തിരുന്നാൽ നിരാശരാകും. ഈ പോരാട്ടത്തിന് ഒരു അവസാനം വരുമെന്ന് കരുതി പൊരുതുന്ന ചിന്താഗതി മാറ്റിയപ്പോൾ ജീവിതം എളുപ്പമായെന്നും മംമ്ത പറയുന്നു. ഒരുപക്ഷെ ജീവിത കാലം മുഴുവൻ പോരാടിക്കൊണ്ടിരിക്കണം. ഇത്തരം ചെറിയ പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കും. ആ മെെൻഡ് സെറ്റ് ഞാൻ എന്ന് ഉൾക്കൊണ്ടാേ അന്ന് മുതൽ ജീവിതം വളരെ എളുപ്പമായെന്നും മംമ്ത പറയുന്നു.

എന്റെ ഈ അസുഖം കാരണം, മറ്റുള്ളവരേക്കാൾ ചില പരിമിതികൾ തനിക്കുണ്ടെന്നും താരം പറയുന്നു. എന്നോടൊപ്പം വർക്ക് ചെയ്യുന്നവരോടും മാതാപിതാക്കളോടുമെല്ലാം ഞാൻ പറയാറ് കുറച്ച് കൂടി ക്ഷമ എന്റെ കാര്യത്തിൽ കാണിക്കാനാണ്. കാരണം നിങ്ങൾ പത്തിരട്ടി വേഗത്തിൽ ചെയ്യുന്ന കാര്യം ഒരുപക്ഷെ എനിക്ക് അഞ്ചിരട്ടി വേഗത്തിലേ പറ്റൂ. കാരണം ഇന്ന് ആരോഗ്യപ്രശ്നം കാരണം ഞാൻ സ്ലോയാണ്. ഒരുപക്ഷെ ഈ ഒരു വർഷം ഞാൻ സ്ലോയായിരിക്കും.
എന്നെ മുന്നോട്ട് നടത്തുന്നത് എന്റെ മാതാപിതാക്കളുടെ സ്നേഹമാണ്, അവരെ നോൽക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്, കുടുംബത്തിലെ അത്താണി ഞാനാണ്. അച്ഛൻ അഞ്ച് വർഷം മുമ്പ് റിട്ടയർ ചെയ്തു. അച്ഛൻ ബാങ്കറും അമ്മ ടീച്ചറുമായിരുന്നു. അമ്മയിപ്പോൾ എന്റെ മാനേജരാണ്. നമ്മളൊരു ടീമാണ്. മൂന്നംഗ കുടുംബം. ഒരു പ്രായത്തിനപ്പുറം അവരെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അവർ എന്റെ കുട്ടികളെ പോലെയാണ്. കാൻസർ ബാധിച്ച് മരിക്കുമെന്ന് താനൊരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്നും മംമ്ത വ്യക്തമാക്കി.
Leave a Reply