
എന്തായാലും ഒരാഗ്രഹം മാത്രം ബാക്കി, ഞാന്‍ മ,രി,ച്ചാല്‍ ആര്‍ക്കൊക്കെ ആനന്ദം കിട്ടും ! ഇനി കുറച്ച് നാൾ കൂടി ജീവിക്കണം ! ആ വാക്കുകൾ !
മലയാള സിനിമക്ക് തീരാ നഷ്ടം ഉണ്ടായ മാസമാണ് ഇത്. ഇന്നസെന്റ് വിട്ടുപോയ ദുഃഖം അകലെന്നുന്നതിന് മുമ്പ് ഇപ്പോൾ മംമൂക്കോയയും ഈ ലോകത്തോട് വിടപറഞ്ഞു. ഏത് കഥാപാത്രം ആയാലും തന്റെ സംഭാഷണ ശൈലി അദ്ദേഹം വിട്ടുകളഞ്ഞിരുന്നില്ല. പലയിടങ്ങളിലും മാറ്റിനിര്‍ത്തപ്പെടാന്‍ വരെ കാരണമാകുന്ന സ്വന്തം ഭാഷയെയും ശൈലിയെയും ഇതിലും മനോഹരമായി തന്റെ കഥാപാത്രത്തിലൂടെ നീതീകരിക്കാന്‍ മറ്റൊരു അഭിനേതാവിനും കഴിഞ്ഞിട്ടില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ മരണ വാര്‍ത്ത കേട്ട താരങ്ങളില്‍ ഒരാളാണ് മാമുക്കോയ.
എന്നാൽ ആ വാർത്തകൾ ഒക്കെ താൻ ഒരു തമാശയായേ കാണുന്നുള്ളൂ എന്നായിരുന്നു മാമുക്കോയ അന്ന് പറഞ്ഞത്. ഇതിനെ കുറിച്ച് അന്ന് അദ്ദേഹം വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്ന വാക്കുകൾ ഇങ്ങനെ ആയിരുന്നു.. ഞാന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആനന്ദം കിട്ടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെ സന്തോഷം കിട്ടുന്നവന് കിട്ടട്ടെ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് അങ്ങനെയും പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യം. ഒരു തമാശയായി മാത്രമേ ഞാന്‍ ഇതിനെയും കാണുന്നുള്ളൂ. പൊലീസും സൈബര്‍ സെല്ലും എല്ലാം വിളിച്ചു. പരാതി കൊടുക്കാന്‍ പലരും പറഞ്ഞു.

ഞാൻ അപ്പോൾ അവരോട് ചോദിച്ച് എന്തിന്, അതിന്റെ കാര്യമൊന്നുമില്ല. എന്നിട്ട് വേണം ഇതിന്റെ പേരിൽ കോളജില്‍ പഠിക്കുന്ന ഒരു പയ്യനെ പൊലീസ് പിടിക്കും. അവനെയും കൊണ്ട് ഇവിടെ വരും. അവന് പറയും. ‘ഒരു തമാശയ്ക്ക് ചെയ്തതാണ്. ക്ഷമിക്കണം. ഞാന്‍ പിന്നെ എന്താ ചെയ്യാ? അവന്റെ ഇമേജു പോവും. അവന്റെ അച്ഛനും അമ്മയും സങ്കടത്തിലാവും. ഇനി പ്രതിയാവുന്നവന്‍ തന്നെയാണോ ഇതു ചെയ്തത് എന്നതിന് എന്താ തെളിവ് ന്നുമില്ല. എന്തിനാണ് നമ്മള് ഇതിന്റെയൊക്ക പിറകേ പോവുന്നത്.
ഇപ്പോൾ എനിക്ക് എഴുപത് വയസായി, ഇനിയൊരു പത്തുവര്‍ഷം കൂടി ഈ ഭൂമിയില്‍ ജീവിക്കാം. ഇതില്‍ കൂടുതല്‍ ഒന്നും എനിക്കിനി ഈ ജീവിതത്തിൽ ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കി. മരണക്കിടക്കയില്‍ ഒരുപാടു നാള് കിടത്തരുത്. ദുഃഖങ്ങള്‍ പോലും സ്വകാര്യമായി സൂക്ഷിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നത്.
Leave a Reply