മോഹൻലാലും, മമ്മൂട്ടിയും, സുരേഷ് ഗോപിയും, ദിലീപും പ്രമുഖർ ആരും മാമൂക്കോയയെ അവസാനമായി ഒന്ന് കാണാൻ എത്തിയില്ല ! കടുത്ത വിമർശനം !

മാമുക്കോയയുടെ വേർപാട് മലയാള സിനിമ ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞ ഉടനെ ഇപ്പോഴത്തെ ട്രെൻഡ് ആയ സമൂഹ മാധ്യമങ്ങളിലെ ആദരാഞ്ജലി പോസ്റ്റിടാൻ മത്സരിക്കുന്ന താരങ്ങളെയാണ് നമ്മൾ ഇപ്പോൾ കണ്ടുവരുന്നത്. അദ്ദേഹത്തെ പുകഴ്ത്തി പഴയ ഓർമകളും കൂടി ചേർത്ത് പോസ്റ്റ് ചെയ്താൽ എല്ലാം ആയി എന്ന് വിശ്വസിക്കുന്ന സൂപ്പർ താരങ്ങൾ അടങ്ങുന്ന മലയാള സിനിമയെ ഇപ്പോൾ വിമർശിക്കുകയാണ് പൊതുജനം.

മലയാള സിനിമ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ സമ്മാനിച്ച അതുല്യ പ്രതിഭയെ അവസാനമായി ഒന്ന് കാണാൻ കോഴിക്കോട് ടൗൺ ഹാളിലും ഇന്ന് വീട്ടിലുമായി പൊതുദർശനത്തിന് വെച്ചിരുന്നു. ഒടുവിൽ ഇന്ന് രാവിലെ 11 മണിയോടെ കണ്ണംപറമ്പ് ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. കോഴിക്കോട്ടെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നിരവധിയാളുകൾ എത്തുകയുണ്ടായി.

അതിനു ശേഷം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോഴും രാത്രി വൈകിയും നിരവധി പേരെത്തിയിരുന്നു. എന്നാൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ അസാന്നിധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. കോഴിക്കോട് ടൗൺ ഹാളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെച്ചെങ്കിലും വളരെ കുറച്ചു താരങ്ങൾ മാത്രമാണ് കടന്നുവന്നത്.താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു വീട്ടിൽ എത്തി അന്തിമോപചാരമർപ്പിച്ചിരുന്നു.

ഇവരെ കൂടാതെ നടൻ ജോജു ജോർജ്, ഇർഷാദ്, നടി അഞ്ജലി അമീർ, വിനോദ് കോവൂർ, നിർമാതാവ് ആര്യാടൻ ഷൗക്കത്ത്, തുടങ്ങി വളരെ കുറച്ചു താരങ്ങൾ മാത്രമേ പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിയുള്ളൂ. ഇവരെ കൂടാതെ മന്ത്രി അഹമ്മദ് ദേവർകോവിൽ സ്‌പീക്കർ എ എൻ ഷംസീർ എന്നിവരും സാന്നിധ്യമറിയിച്ചു. സൂപ്പർ താരങ്ങൾ ആരും തന്നെ എത്തിയില്ല എന്നതും ഏറെ ശ്രദ്ദേയം.

മോഹൻലാൽ, മമ്മൂട്ടി , സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ ആരും തന്നെ എത്തിയില്ല. ഇതോടെയാണ് മാമൂക്കോയയോട് സിനിമ ലോകം കടത്തു അനാദരവ് കാട്ടി എന്ന രീതിയിൽ വിമർശനം ഉണ്ടായത്. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു വി.എം. വിനുവിന്റെ പരിഹാസം കൂടി എത്തിയതോടെ ഇത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

അതുപോലെ അടുത്തിടെ നമ്മെ വിട്ടുപോയ ഇന്നസെന്റിന്റെ മൃ,ത,ദേ,ഹം കൊച്ചിയിലും തൃശൂരുമായി പൊതുദർശനത്തിന് വെച്ചപ്പോൾ മലയാളത്തിലെ ഒട്ടുമിക്ക നടി നടന്മാരും സംവിധായകരും നിർമ്മാതാക്കളും മറ്റു അണിയറപ്രവർത്തകരും എത്തിയിരുന്നു. എന്നാൽ മാമുക്കോയയുടെ അവസാനമായി ഒരുനോക്ക് കാണാൻ എന്തുകൊണ്ട് ഇവരാരും എത്തിയില്ല എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *