
അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു ! അത് ഞാൻ പാലിച്ചു ! നിറകണ്ണുകളോടെ മനാഫ് !
ഇന്ന് മലയാളക്കര ഏറ്റവുംമധികം വിഷമിച്ച വർത്തകളിൽന ഒന്നായിരുന്നു അർജുന്റെ വേർപാട്, അർജുൻ എവിടെയെങ്കിലും ജീവനോടെ കാണുമെന്ന ഒരു ചെറിയ പ്രതീക്ഷ എല്ലാവരിലും ഉണ്ടായിരുന്നു, ഇന്ന് എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് കൊണ്ട് ലോറിയുടെ ഉടമ മനാഫ് പറഞ്ഞതുപോലെ തന്നെ ലോറിക്കകത്ത് അർജുൻ ഉണ്ടായിരുന്നു. അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫിന്റെ ഇടറിയ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
മനാഫിന്റെ ആ വാക്കുകൾ ഇങ്ങനെ, ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് താൻ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികൾ നേരിട്ടു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. തിരച്ചിൽ തുടരാൻ മുട്ടാത്ത വാതിലുകളില്ല. ഒരാൾ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാൽ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു. ലോറിക്ക് അധികം പരിക്കുണ്ടാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ക്യാബിൻ ചിന്നിച്ചിതറില്ല. അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. തോൽക്കാൻ എന്തായാലും മനസ്സുണ്ടായിരുന്നില്ല. അവനെയും കൊണ്ടേ പോകൂവെന്നും മനാഫ് പറഞ്ഞിരുന്നു.

എന്നാൽ അതേസമയം ഇതില്‍ നിന്ന് പഠിക്കണം ഒരു ദുരന്തം ഉണ്ടാകുമ്പോൾ ജാതിയും മതവും നോക്കരുത് നമ്മുക്കൊക്കെ ഒരൊറ്റ വികാരം പോരെ ഇന്ത്യ അല്ലെങ്കില്‍ മലയാളി എന്ന് വികാരഭരിതനായി മനാഫ് പറയുന്നുണ്ട്. അർജുൻ എന്റെ സഹോദരനാണ് അപകടം ഉണ്ടായപ്പോള്‍ മുതല്‍ ഞാനിവിടെ വന്നത് എന്റെ സഹോദരനു വേണ്ടിയായിരുന്നു വാക്കുകളിടറി മനാഫ് പറഞ്ഞു. മതത്തിന്റെ പേരില്‍ എന്തിനാണ് വിഭജിക്കുന്നത്. അർജുന് വേണ്ടി മനാഫ് വന്നെങ്കില്‍ ചിലപ്പോള്‍ മനാഫിന്റെ വേണ്ടി അർജുനായിരിക്കും വരുക.
ഇത് വലിയൊരു പാഠമാണ്, ഒരാള് പൊരുതാൻ ഉറച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അന്ത്യം കാണുക എന്നത് തീരുമാനിച്ചു തന്നെയാകും ഇറങ്ങുക. ഒപ്പം നിന്ന കേരള ഗവണ്‍മെന്റിനും, കർണ്ണാടക ഗവണ്‍മെന്റിനും, രാഷ്ട്രീയഭേദമന്യേ കൂടെ നിന്ന നേതാക്കള്‍ക്കും, ഉദ്യോഗസ്ഥർക്കും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മനാഫ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ മനാഫിന് നിറഞ്ഞ സ്നേഹമാണ് ലഭിക്കുന്നത്. ഇതാണ് യഥാർത്ഥ മനുഷ്യൻ എന്നാണ് മലയാളികൾ പറയുന്നത്. മമ്മൂട്ടി മഞ്ജു വാര്യർ അടക്കം നിരവധി പേര് അർജുന്റെ വേർപാടിൽ ദുഃഖം അറിയിച്ച് എത്തിയിരുന്നു.
Leave a Reply