അവന്റെ ഓർമ്മകൾ എന്നെ തളർത്തുന്നു ! മണ്ണിൽ നിന്ന് പോയാലും മനസ്സിൽ നിന്ന് പോവില്ല ! ദിലീപ് പറയുന്നു !

മലയാളികളുടെ മണിചേട്ടൻ, ഈ നടനെ കുറിച്ച് പറയാൻ വാക്കുകൾ മതിയാവാതെ വരുന്ന ഒരു അവസ്ഥയാണ്, മിമിക്രി കലാകാരൻ, നടൻ, ഗായകൻ, ഗാന രചയിതാവാണ് എന്നിങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകൾ വളരെ ചുരുക്കം.  ഒരു നടൻ എന്ന നിലയിൽ ഇത്രയും ആഴത്തിൽ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ മറ്റൊരു നടൻ സിനിമ ചരിത്രത്തിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും എഴുതി ഫലിപ്പിക്കാൻ കഴിയാത്ത അത്ര സ്നേഹവും ബഹുമാനവും അദ്ദേഹത്തോട് ഇന്നും നിലനിക്കുന്നു.. പ്രായ വ്യത്യാസമില്ലാതെ  ഒരു ജനത മുഴുവൻ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നാടൻ, ഗായകൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടൻ. മലയാളികളും മലയാള സിനിമയും നിലനിൽക്കുന്ന കാലത്തോളം കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിയും നിലകൊള്ളും.

ഇന്ന് അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് ആറു വർഷം തികയുന്നു. . ഇന്നും ആ സത്യം ഉൾകൊള്ളാൻ കഴിയാത്ത ഒരുപാട് പേർ നമുക്കുചുറ്റുമുണ്ട്.  അച്ഛന്റെ ഓർമയിൽ അന്ന്  മകൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ആ പഴയ ഓർമകളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു..   ഒരച്ഛനും മകളേ  ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാവില്ല,  ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാവില്ല, ഒരു കൂട്ടുകാരനും ഇതുപോലെ സുഹൃത്തുക്കളെ ഇഷ്ടപെട്ടുകാണില്ല, ഒരു സഹോദരനും ഇതുപോലെ മിത്രങ്ങളെ സ്നേഹിച്ചു കാണില്ല.

അദ്ദേഹത്തിന്റെ 45-ാം വയസ്സിലായിരുന്നു മണിയുടെ മ,ര,ണം. ഇപ്പോഴും അദ്ദേഹത്തിന്റെ മ,ര,ണ,ത്തിൽ ദു,രൂ,ഹത നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വി,ഷാം,ശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇത്  മ,ര,ണ,മാ,ണോ കൊ,ല,പാ,ത,ക,മാ,ണോ എന്ന സംശയം ഉയർന്നത്. ഇതോടെ വി,ഷ,മ,ദ്യം ഉള്ളിൽ ചെന്നതാകാം മ,ര,ണ കാരണം എന്ന സംശയം പ്രകടിപ്പിച്ച് കുടുംബം  രംഗത്തെത്തി. മണിയെ സുഹൃത്തുക്കൾ കൊ,ന്ന,താ,ണെ,ന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി.

സിനിമ രംഗത്തും അല്ലാതെയും നിരവധി പേരാണ് അദ്ദേഹത്തിന്റെ  6ാം ചരമവാർഷിക ദിനത്തിൽ മണിയെ അനുസ്മരിച്ച് എത്തിയിട്ടുള്ളത്. ‘ചേട്ടാ, 6 വർഷം കഴിഞ്ഞു നമ്മൾ ഇങ്ങനെയൊന്ന് കെട്ടിപ്പിടിച്ചിട്ട് എന്നായിരുന്നു മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ കുറിച്ചത്. മണിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിരുന്നു. അതുപോലെ നടൻ ദിലീപും സമൂഹമാധ്യമങ്ങളിൽ മണിയെ ഓർത്ത് വാക്കുകൾ കുറിച്ചിരുന്നു, മണ്ണിൽ നിന്ന് പോയാലും മനസ്സിൽ നിന്ന് പോവില്ല, എന്നാണ് അദ്ദേഹം കുറിച്ചത്, അവൻ എന്റെ എല്ലാമെല്ലാം ആയിരുന്നു, എന്നെ തല്ലാനും ശാസിക്കാനും അധികാരം ഉണ്ടായിരുന്നവർ എന്ന് ദിലീപ് ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *