
തെറ്റ് എന്റെ ഭാഗത്ത് ആയിരുന്നില്ല, പക്ഷെ അദ്ദേഹം എന്നെ ബാസ്റ്റാർഡ് എന്നാണ് വിളിച്ചത് ! ഒരുപാട് കരഞ്ഞു ! മണിയൻപിള്ള രാജു പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്ക പെട്ട നടനാണ് മണിയൻ പിള്ള രാജു. ചെയ്ത് സിനിമകളുടെ പേരിൽ പിന്നീട് അറിയപ്പെടാൻ കഴിഞ്ഞ നടന്മാരിൽ ഒരാളാണ് മണിയൻ പിള്ള രാജു. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ പേര് മണിയൻ പിള്ള രാജു എന്നായത്, യഥാർഥ പേര് സുധീർ കുമാർ എന്നാണ്. ഒരു നടനും നിർമാതാവുമായ അദ്ദേഹം ഇപ്പോഴും സിനിമയിൽ നിറ സാന്നിധ്യമാണ്.
ഇപ്പോഴിതാ സിനിമ രംഗത്തെ തുടക്ക കാലം തനിക്ക് അത്ര നല്ല അനുഭവമായിരുന്നില്ല നൽകിയത് എന്ന് തുറന്ന് പറയുകയാണ് അദ്ദേഹം. ഒരുപാട് കരയേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ എ.ബി രാജിന്റെ രാജു റഹിം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രത്തിൻ്റ ഒരു സീനിൽ താനും ബഹദൂർ ഇക്കയും നടന്ന് വരുമ്പോൾ ഒരു പട്ടി നെക്ലെെസുമായി ഓടി വരുന്നു, പട്ടിടെ വായിൽ നിന്ന് നെക്ലെെസ് വാങ്ങി നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് സീൻ.

അങ്ങനെ ഞാനും ബഹാദൂർ ഇക്കയും ചെല്ലപ്പൻ കുട്ടപ്പൻ എന്ന രണ്ട് കഥാപാത്രമായാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ പറഞ്ഞ് കുറെ കഴിഞ്ഞിട്ടും പട്ടി വരാത്തത് കൊണ്ട് ആ നെക്ലെെസ് എടുത്ത് ഡയലോഗ് പറയാൻ വന്നപ്പോൾ പെട്ടെന്ന് ഡയറക്ടർ കട്ട് പറഞ്ഞു. എന്നാൽ ഇത് കണ്ട ബഹദൂർ ഇക്ക ഉടനെ എന്നെ ‘ബാസ്റ്റാർഡ്’ എന്ന് വിളിച്ച് വഴക്ക് പറഞ്ഞു. പട്ടിടെ ബോധം പോലും നിനക്കില്ലെ എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നിട്ടും അദ്ദേഹം എന്നെ നിർത്താതെ വഴക്ക് പറയുകയായിരുന്നു.
അപ്പോൾ പെട്ടെന്ന് സംവിധായകൻ വന്ന് അദ്ദേഹത്തോട് തന്റെ ഭാഗത്തല്ല തെറ്റ് എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം ആ വഴക്ക് നിർത്തിയത്. ആ സംഭവവും ആ വാക്കുകളും അന്ന് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. എന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. അതിന്റെ പേരിൽ താൻ കുറെ കരഞ്ഞിരുന്നെന്നും, എന്നാൽ പിന്നീട് ബഹദൂർ ഇക്ക അടുത്ത് വന്ന് തന്നെ ആശ്വസിപ്പിക്കുകയും തൻ്റെ പേര് മാറ്റണമെന്ന് അന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും മണിയൻപിള്ള രാജു പറയുന്നു.
അതുപോലെ മറ്റൊരു ഷൂട്ടിംഗ് സെറ്റിൽ വെച്ച് രോഹിണിയെ പറ്റിച്ച കാര്യവും അദ്ദേഹം പറയുന്നു, ഒരു എരിവുള്ള മുളക് എടുത്ത് രോഹിണിയുടെ അടുത്ത് ചെന്ന് നീ കണ്ണ് അടച്ച് നിന്നാണ് ഒരു ഫ്രൂട്ട് താരമെന്ന് പറഞ്ഞ് അവൾ വാ തുറന്നപ്പോൾ ആ മുളക് വെച്ച് കൊടുത്തു എന്നും, പാവം എന്നെ വിശ്വസിച്ച രോഹിണി എരി സഹിക്കാൻ കഴിയാതെ കരഞ്ഞ് ഒരു വഴി ആയെന്നും, കരച്ചിൽ കണ്ട് എനിക്ക് ഒരുപാട് വിഷമം വന്നെന്നും അദ്ദേഹം പറയുന്നു.
Leave a Reply