
‘ഇനി നടക്കാന്‍ പറ്റില്ല’ !! തളർന്നുപോയ ശരീരവും മനസും നടി മഞ്ജിമ മോഹൻ പറയുന്നു !!
ബാലതാരമായി മലയാള സിനിമയിൽ തുടക്കം കുറിച്ച മഞ്ജിവും ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയാണ്, കുറച്ച സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും അവയെല്ലാം വളരെ പ്രശസ്തരായ സംവിധായകർക്കൊപ്പമായിരുന്നു. ബാലതാരമായി തന്നെ സൂപ്പർ സ്റ്റാറുകളുടെ ഒപ്പം അഭിനയച്ച മഞ്ജിമ പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍.
ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയ നടി പഠനം പൂർത്തിയായ ശേഷമാണ് സിനിമയിൽ എത്തിയത് ആദ്യ ചിത്രം നിവിൻപോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയിൽ നായികാ വേഷം ചെയ്തുകൊണ്ടാണ് തന്റെ രണ്ടാം വരവ് ആഘോഷിച്ചിരുന്നത്, ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പക്ഷെ അതിലെ മഞ്ജിമയുടെ അഭിനയം വിമർശനം നേരിട്ടിരുന്നു.
ആ കഥാപത്രം പ്രേക്ഷകർ വിചാരിച്ചത്ര മികച്ചതാക്കാൻ മഞ്ജിമയ്ക്ക് സാധിച്ചിരുന്നില്ല. ശേഷം മഞ്ജിമ നേരെ തമിഴിലേക്ക് ചേക്കേറി. ‘അച്ചം എന്‍മ്ബത് മദമയെടാ’ എന്ന ചിത്രത്തില്‍ ചിമ്ബുവിന്റെ നായികയായിട്ടായിരുന്നു തമിഴിലെ അരങ്ങേറ്റം. പക്ഷെ ആ ചിത്രവും വേണ്ടത്ര വിജയം നേടാൻ സാധിച്ചിരുന്നില്ല. പിന്നീട് ‘സത്തിരിയന്‍’, ‘ഇപ്പടൈ വെല്ലും’, ദേവരാട്ടം’ എന്നീ ചിത്രങ്ങളിലും മഞ്ജിമ അഭിനയച്ചിരുന്നു. ആ ചിത്രങ്ങളും പറയത്തക്ക വിജയം നേടിയിരുന്നില്ല. പിന്നീട് എന്‍ടിആര്‍ ജീവ ചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു..

ഇപ്പോൾ തന്റെ ജീവിതത്തിലെ വളരെ വലിയൊരു വിഷമഘട്ടം തരണം ചെയ്ത കാര്യം തുറന്ന് പറയുകയാണ് മഞ്ജിമ. തനിക്ക് കുറച്ചുനാൾ മുമ്പ് അപകടം ഉണ്ടാകുകയും അതുകാരണം കാലിനു പരുക്കേറ്റ് കുറേകാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു. ശേഷം ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. ശേഷം തനറെ ജീവിതത്തിൽ താൻ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളെയും കുറിച്ച് മഞ്ജിമ പറയുകയാണ്….
ഇനി എന്റെ സ്വന്തം കാലിൽ നടക്കാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു, എന്നാൽ നമ്മൾ ഇത്തരം സന്ദർഭങ്ങളിൽ ഒരിക്കലും അങ്ങനെ ചിന്തിക്കരുത് എന്നും തീർച്ചയായും നമുക്ക് നടക്കാൻ കഴിയും എന്ന് വിശ്വസിക്കണം എന്നും മഞ്ജിമ പറയുന്നു. വാക്കർ ഇല്ലാതെ എനിക്കിപ്പോൾ സ്വന്തമായി നടക്കാൻ കഴിയില്ല പക്ഷെ എനിക്ക് കഴിയും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.. ‘സ്വന്തം കാലില്‍ നടക്കുകയെന്ന യാഥാര്‍ഥ്യം വളരെ അകലയാണ് എല്ലാവരുടെയും പ്രാർഥന വേണമെന്നും മഞ്ജിമ പറയുന്നു…
മഞ്ജിമ നായികയായി എത്തിയ ചിത്രങ്ങൾ പരാജയം ആയിരുന്നെങ്കിലും എങ്കിലും ബാലതാരമായി എത്തിയ മികച്ച ധാരാളം ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച നടിയാണ് മഞ്ജിമ, അതിൽ പ്രിയം എന്ന ഒരൊറ്റ സിനിമ മതി നമ്മളുടെ മനസ്സിൽ എന്നും മഞ്ജിമയെ ഓർത്തിരിക്കാൻ. നാല് വര്‍ഷത്തോളം നീണ്ട ഇടവേളക്കൊടുവില്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയത് 2019ല്‍ നിവിന്‍ പോളി നായകനായ മിഖായേലിലൂടെയാണ്, ‘ക്വീനി’ന്റെ മലയാളം പതിപ്പായ ‘സംസം’ ആണ് ഇനി റിലീസാകാനുള്ള മഞ്ജിമയുടെ പുതിയ ചിത്രം..
Leave a Reply