‘അവർ ഇപ്പോൾ ചെന്നൈയിൽ ഒരുമിച്ച് താമസിക്കുകായണ്’ ! സെറ്റില്‍ വെച്ചാണ് പ്രണയത്തിലായത് ! നടി മഞ്ജിമ മോഹൻ വിവാഹത്തിലേക്ക് !!

ബാല താരമായി സിനിമയിൽ എത്തിയ ആളാണ് മഞ്ജിമ മോഹൻ. ആ പ്രായത്തിൽ തന്നെ സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന മഞ്ജിമ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം സിനിമ രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015 ൽ നിവിൻ പൊളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ നായികയായി വീണ്ടും സിനിമ രംഗത്ത് സജീവമാകുകയായിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. തിരുവനന്തപുരം നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ മഞ്ജിമ ചെന്നൈ സ്റ്റെല്ല മാരീസ് കോളേജിൽ നിന്നും കണക്കിൽ ബിരുദമെടുത്തു.

തുടക്കം മലയാളത്തിൽ ആയിരുന്നു എങ്കിലും സജീവമായായി തിളങ്ങിയത് തമിഴ് സിനിമ രംഗത്തായിരുന്നു. മലയാളത്തിലെ ആദ്യ ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ മഞ്ജിമ നിരവധി ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. ശേഷം മലയത്തിൽ ഒരേ ഒരു ചിത്രം മാത്രമാണ് ചെയ്തത്, നിവിൻ പോളിയുടെ മിഖായേൽ. ശേഷം തമിഴിൽ തിരക്കാകുകയായിരുന്നു. ഇപ്പോഴിതാ മഞ്ജിമയുടെ വിവാഹ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹിതയാകുന്നത്. ‘ദേവരാട്ടം’ എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായ ഗൗതം കാര്‍ത്തിക് ആണ് വരന്‍ എന്നാണ് ഡിടി നെക്‌സ്റ്റ് എന്ന  മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

അത് മാത്രമല്ല ഇവർ ഒരുമിച്ച് ഇപ്പോൾ ചെന്നൈയില്‍ താമസിക്കുകയാണ് എന്നും  ആ റിപ്പോർട്ടിൽ പറയുന്നു. ദേവരാട്ടം എന്ന ചിത്രത്തിന്റെ  സെറ്റില്‍ വച്ചാണ് ഇരുവരും പരിചിതരാകുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലേക്കും, പിന്നീട് പ്രണയമാകുകയുമായിരുന്നു.  ഈ വര്‍ഷാവസാനം ഇരുവരും ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. വരും മാസങ്ങളില്‍ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഏപ്രിലില്‍ നടക്കുമെന്ന് സൂചനയുണ്ട്.

എന്നാൽ ഈ വാർത്തക്ക് ശേഷം മാധ്യമങ്ങൾ മഞ്ജിമയുമായി സംസാരിച്ചപ്പോൾ  തന്റെ വിവാഹം ഏപ്രിലിൽ നടക്കില്ല എന്ന് മഞ്ജിമ  പറഞ്ഞതായും, എന്നാൽ ഗൗതം കാര്‍ത്തിക്കുമായുള്ള ബന്ധം താരം നിഷേധിച്ചിട്ടില്ല. ഏപ്രിലില്‍ താന്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും, കല്യാണം നടക്കുന്നുണ്ടെങ്കില്‍ അത് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജിമ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *