
ഉള്ളില്‍ ഒന്ന് വച്ച് പുറത്തൊന്ന് സംസാരിക്കുന്ന രീതി അദ്ദേഹത്തിനില്ല ! ഇത്രയും നല്ലൊരു മനുഷ്യനെ വേറെ കണ്ടിട്ടില്ല ! അജിത്തിനെ കുറിച്ച് മഞ്ജു വാര്യർ !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന മഞ്ജു സിനിമയിൽ തിളങ്ങി നിക്കുന്ന സമയത്താണ് അവർ ദിലീപുമായി വിവാഹിതയാകുന്നത്. ആ സമയത്തും നിരവധി അവസരങ്ങൾ വേണ്ടെന്ന് വെച്ചാണ് മഞ്ജു കുടുംബിനിയായി ഒതുങ്ങിയത്. ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ വന്നപ്പോൾ നിറഞ്ഞ മനസോടെയാണ് മഞ്ജുവിനെ മലയാളികൾ സ്വീകരിച്ചത്. ഒപ്പം ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും കൊടുത്തു.
പക്ഷെ പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ ആ പ്രതീക്ഷക്ക് ഒത്ത് തിളങ്ങാൻ മഞ്ജുവിന് കഴിഞ്ഞില്ല. അടുപ്പിച്ചുള്ള പരാജയ ചിത്രങ്ങൾ മഞ്ജുവിന്റെ ജനപ്രീതിക്ക് മങ്ങൽ ഏൽപ്പിച്ചു. ഇനി പ്രേക്ഷക പ്രതീക്ഷ ഉള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ സൂപ്പർ സ്റ്റാർ ചിത്രമാണ് തുനിവ്. മഞ്ജുവിന്റെ കരിയറിലെ നിർണ്ണായക സിനിമയാണ് തുനിവ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് ഇടക്ക് മഞ്ജു അജിത്തിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, അദ്ദേഹത്തിൽ നിന്നും പഠിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് എന്നാണ് മഞ്ജു പറയുന്നത്. അതെല്ലാം നമ്മളുടെ ജീവിതത്തിലും പ്രായോഗികമാക്കണം എന്നുണ്ട് എന്നും താരം പറയുന്നു. ലുക്കില്‍ അദ്ദേഹം എന്തെങ്കിലും എഫെര്ട്ട് എടുക്കുന്നതേ കണ്ടിട്ടില്ല. ഉറങ്ങിയെണീറ്റ് വരുന്നത് പോലെ വളരെ നാച്വറലായാണ് ഷൂട്ടിങ് സെറ്റില്‍ വരിക. മേക്കപ്പ് ഉപയോഗിക്കില്ല. മുടി കൈ കൊണ്ട് ശരിയാക്കും. ചീര്‍പ്പ് ഉപയോഗിക്കുന്നത് പോലും കണ്ടിട്ടില്ല. അദ്ദേഹം വളരെ ഫ്രീ ആണ്.
അദ്ദേഹം എല്ലാവരോടും പെരുമാറുന്ന രീതി അത് എടുത്തു പറയേണ്ട ഒന്നാണ്. നമ്മള് കാണുന്നവരോട് എങ്ങനെ ബഹുമാനത്തോടെ പെരുമാറണം, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു, എല്ലാം തുറന്ന് സംസാരിക്കുന്നു. ഉള്ളില്‍ ഒന്ന് വച്ച് പുറത്തൊന്ന് സംസാരിക്കുന്ന രീതി ഇല്ല. അദ്ദേഹത്തിന്റെ ഈ രീതികളെല്ലാം നമ്മളുടെ ജീവിതത്തിലും പ്രായോഗികം ആക്കണം എന്നുണ്ട്. നമ്മളാല്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് വരരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം എന്നാണ് അദ്ദേഹം പറയാറ്. ആദ്യമായി അജിത്ത് സാറെ നേരിട്ട് കണ്ടപ്പോള്‍ വളരെ സര്‍പ്രൈസ് ആയി. കാരണം താന്‍ അവരെ പോയി കാണണം എന്ന് വിചാരിച്ചിരിക്കെ അദ്ദേഹം തന്നെ കാണാന്‍ വന്നു എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
Leave a Reply