
നിലവിൽ എന്റെ പേരിൽ മൂന്നോളം ലോണുണ്ട് ! മനസമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയുന്നവരാണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ ! മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധാ നേടുന്നു…
മലയാളികൾക്ക് മഞ്ജു വാര്യർ എന്നും ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ്, ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും മഞ്ജു സൂപ്പർ സ്റ്റാറായി മാറിക്കഴിഞ്ഞു, തന്റെ കരിയറിൽ ഏറെ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ദിലീപിനെ വിവാഹം കഴിക്കുന്നത്. സിനിമ പൂർണ്ണമായും ഉപേക്ഷിച്ച് അവർ കുടുംബിനിയായി ഒതുങ്ങുക ആയിരുന്നു. ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ദുരന്തത്തെ അതിജീവിച്ച് തന്റെ ജീവിതം പൂജ്യത്തിൽ നിന്നും തിരികെ പിടിച്ച് ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ ആളുകൂടിയാണ് മഞ്ജു.
ഇപ്പോഴിതാ മുമ്പൊരിക്കൽ മഞ്ജു പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, എന്റെ പേരിൽ നിലവിൽ മൂന്നോളം ലോണുകൾ ഉണ്ട്, ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട് പണം ഉണ്ടെങ്കിൽ സമാധാനം ഉണ്ട്.
അങ്ങനെ ഉള്ളവർ ഭാഗ്യം ചെയ്തവരാണ് എന്നൊക്കെ, എന്നാൽ എന്റെ അനുഭവത്തിൽ നിന്നും അതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെ ഉറങ്ങാൽ കഴിയുന്നുണ്ടെകിൽ അവരാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ എന്നാണ് എനിക്ക് എന്റെ അനുഭവങ്ങളിൽ നിന്നും മനസിലായിട്ടുള്ളത്.
അതല്ലാതെ പണത്തിനും, പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല എന്നും മഞ്ജു പറയുന്നു. അതുപോലെ തന്നെ ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാൻ. നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കും, അതിലൊന്നും പകച്ച് നിൽക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരിക്കണം..

ഞാൻ പറയാതെ താന്നെ എന്റെ ജീവിതത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പല കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ നടന്നിട്ടുളളത്. അതുകൊണ്ടുതന്നെ ഒഴുക്കിനു അനുസരിച്ചു പോയ്കൊണ്ടേയിരിക്കുന്നു. അതുപോലെ മറ്റൊരു ശ്രദ്ധേയകാര്യം ജീവിതത്തിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ ഗണത്തിൽ എവിടെയും മകൾ മീനാക്ഷിയുടെ പേര് മഞ്ജു പറയുന്നില്ല എന്നത് തന്നെയാണ്..
പിന്നെ എന്റെ നല്ല കുറച്ച്, സുഹൃത്തുക്കളുടെ സാമീപ്യം എന്നെ കൂടുതൽ സന്തോഷവതിയാക്കുന്നു. എന്റെ ജീവിതത്തിൽ എനിക്കൊരു പ്രശ്നം ഉണ്ടായാൽ ഏറ്റവും ആദ്യം ഓടിവരുന്ന ആളുകളെ കുറിച്ച് മഞ്ജു വാര്യർ പറയുമ്പോഴും അതിലും മകളുടെ പേര് ഇല്ലായിരുന്നു, പൂർണ്ണിമയും, ഭാവനയും, ഗീതുവും സംയുക്തയും എല്ലാം തന്റെ പ്രിയങ്കരർ ആണെന്നും, മഞ്ജു പറയുന്നുണ്ട്. അതുപോലെ എന്റെ അച്ഛനും അമ്മയ്ക്കും ക്യാൻസർ വന്നിരുന്നു. ഒരുപക്ഷെ ഇത് പാരമ്പര്യം ആകാം അങ്ങനെ ആണെകിൽ നാളെ എനിക്കും ക്യാൻസർ വാരാനുള്ള ചാൻസ് ഉണ്ട് എന്നും മഞ്ജു പറയുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രിയപെട്ടവർ അച്ഛനും, അമ്മയും, ചേട്ടനും ചേട്ടന്റെ കുടുംബവും ആണെന്നും മഞ്ജു എടുത്ത് പറയുന്നു.
Leave a Reply