
ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു ! പക്ഷെ അതിനെ കുറിച്ച് ചോദിച്ചപ്പോൾ വലിയ ഒച്ചപ്പാടും ബഹളവുമായി ! മഞ്ജുവിന്റെ വാക്കുകൾ !
സിനിമയെ വെല്ലുന്ന ജീവിത കഥയാണ് സിനിമ താരങ്ങളുടേത്, ഒരു സമയത്ത് നമ്മൾ ഒരുപാട് സ്നേഹിച്ചിരുന്ന ആരാധിച്ചിരുന്ന താര ജോടികളൂം അതുപോലെ താര ദമ്പതികളുമായിരുന്നു മഞ്ജു ദിലീപ്. പക്ഷെ പതിനഞ്ച് വർഷത്തിന് ശേഷം അവരുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്, ദിലീപ് മഞ്ജു വേർപിരിയൽ, ശേഷം ദിലീപ് കാവ്യാ വിവാഹം, അതിനു ശേഷം യുവ നടി കാറിൽ ആക്രമിക്ക പെട്ടത്, ദിലീപ് കുറ്റാരോപിതൻ ആകുന്നു, അഴിക്കുള്ളിൽ ആകുന്നു.
ആ കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ മൊഴി വളരെ നിർണായകമാണ്. ആ മൊഴിയിലൂടെയാണ് ഇവരുടെ വിവാഹ ബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്ന് മഞ്ജു ആദ്യമായി തുറന്ന് പറഞ്ഞത്. മഞ്ജുവിനെ ആ വാക്കുകൾ ഇങ്ങനെ, ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ ലോകത്തുനിന്നും പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല.
പക്ഷെ ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. ശേഷം ആ ക്കാര്യം ഞാൻ എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. ഞാൻ നിർബന്ധിച്ചതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു.
ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും നേരത്തെ അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് അവൾ പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് ബോധ്യമായി. ശേഷം ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് നേരിട്ട് ചോദിച്ചു. പക്ഷെ അതിനെത്തുടര്‍ന്ന് വീട്ടില്‍ വലിയ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി.

ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന് അവളോട് ‘നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ’ എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു.
റിമിയും അതേക്കുറിച്ച് അവർക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍നിന്ന് ഇറങ്ങി എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും അദ്ദേഹത്തിന്റെ സഹോദരിയും എതിര്‍ത്തിരുന്നു. ഇതാണ് മഞ്ജു അന്ന് കൊടുത്തിരിക്കുന്ന മൊഴി, അതുപോലെ നിർണായക മൊഴിയാണ് റിമിടോമിയും നൽകിയിരുന്നത്,
റിമിയുടെ വാക്കുകൾ ഇങ്ങനെ, അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. അതിനു ശേഷം ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്, കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറെ സമയം കഴിഞ്ഞാണ് അവർ തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി ഈ കാര്യങ്ങൾ മഞ്ജുച്ചേച്ചി വിളിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു എന്നാണ് റിമിയുടെ വാക്കുകൾ.
Leave a Reply