‘ലേഡി സൂപ്പര്‍സ്റ്റാറെന്ന് ദയവ് ചെയ്ത് എന്നെ വിളിക്കരുത്’, ആ വാക്ക് തന്നെ ഒരു ഇൻസള്‍ട്ടായാണ് തോന്നണേ ! അവതാരകയോട് കൈതൊഴുത് മഞ്ജു വാര്യർ !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ, ആദ്യ കാലങ്ങളിൽ മഞ്ജു ചെയ്തിരുന്ന ശ്കതമായ കഥാപാത്രങ്ങളിൽ കൂടി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ മഞ്ജു പതിനഞ്ച് വർഷങ്ങൾക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയപ്പോഴും അതെ സ്നേഹം ,മലയാളികൾ അവർക്ക് തിരികെ നൽകിയിരുന്നു. പക്ഷെ രണ്ടാം വരവിൽ പറയത്തക്ക മികച്ച സിനിമകൾ മഞ്ജുവിന് ലഭിച്ചിരുന്നില്ല, അടുത്തിടെ ഇറങ്ങിയ മഞ്ജുവിന്റെ മിക്ക സിനിമകളും വലിയ പരാജയങ്ങളായിരുന്നു.
ഇപ്പോഴിതാ ചെറിയ ഒരിടവേളക്ക് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. അതേസമയം മലയാളത്തിന് പുറമെ തമിഴിൽ മികച്ച സിനിമകളുടെ ഭാഗം കൂടിയാണ് മഞ്ജു വാര്യർ. ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ ഒരുങ്ങുകയാണ്.
ഇപ്പോഴതാ ചിത്രത്തിന്റെപ്രൊമോഷന്റെ ഭാഗമായി മഞ്ജു നൽകിയ അഭിമുഖത്തിനിടെ അവതാരക മജുവിനെ ലേഡി സൂപ്പർ സ്റ്റാർ എന്ന് സംബോധന ചെയ്തതിന്റെ നീരസം പ്രകടമാക്കുകയാണ് മഞ്ജു. ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ ഇപ്പോൾ ഇൻസൾട്ടായാണ് തനിക്ക് തോന്നുന്നതെന്നും, അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നതെന്നും മഞ്ജു വാര്യർ പറയുന്നു.
മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ, ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് തന്നെ എനിക്ക് ഇപ്പോള്‍ ഇന്‍സള്‍ട്ട് ആയിട്ടാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക് ഓവര്‍ യൂസ് ചെയ്ത് അവരവരുടെ ഡെഫനിഷന്‍സ് കൊടുക്കുകയാണ്. അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ ഒക്കെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്കേ കടക്കണ്ട. എനിക്ക് ആളുകളുടെ സ്‌നേഹം മതി. അല്ലാതെ ഈ ടൈറ്റിലുകള്‍ വേണ്ട.
അതുപോലെ ഈ നായകൻ നായിക എന്ന് ജെന്‍ഡറിനെ ബേസ് ചെയ്ത് പറയുന്നതൊക്കെ ഒരുപാട് കാലഹരണപെട്ടുപോയി, എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഥാപാത്രത്തിനും കഥാതന്തുവിലുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്ററാണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെയും അഭിരുചികളും ചിന്തയുമൊക്കെ വളരുകയാണ്. പണ്ടേ ഇതൊക്കെ സംസാരിച്ചു തീരേണ്ട വിഷയങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ എന്‍ഗേജിങ്ങാണെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും. ആരെ കേന്ദ്രീകരിച്ചാണ് സിനിമയെന്നതില്‍ പ്രാധാന്യമുണ്ടാകില്ല.” എന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്.
Leave a Reply