‘എനിക്കൊരു ആവശ്യം വന്നാല്‍ ആരൊക്കെ കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന 5 പേരിൽ ഒരാൾ’ ! മഞ്ജു വാരിയർ തുറന്ന് പറയുന്നു !!

മലയാളത്തിന്റെ ലേഡി സൂപ്പർ മഞ്ജു വാരിയർ തന്റെ രണ്ടാം വരവിൽ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സ്കൂൾ കലാതികാലമായിരുന്ന മഞ്ജു സിനിമയിൽ വളരെ പെട്ടന്നാണ് തനറെ സ്ഥാനം നേടിയെടുത്തത്, അവർ ചെയ്‌ത ഓരോ ചിത്രങ്ങളും കഥാപത്രങ്ങളും മലയാളികൾ എണ്ണി പറയുന്ന ഒരു കാലം ഉണ്ടായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അവർ ദിലീപുമായി വിവാഹിതയായി സിനിമ പൂർണമായും ഉപേക്ഷിക്കുന്നത്. അത് ആരാധകരേ ഏറെ നിരാശപെടുത്തിയിരുന്നു. തന്റെ രണ്ടാം വരവിൽ സൂപ്പർ സ്റ്റാറുകളെ പോലും ഞെട്ടിച്ചുകൊണ്ടാണ് മഞ്ജുവിന്റെ ശക്തമായ അരങ്ങേറ്റം. മലയാളത്തിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നായികയാണ് ഇന്ന് മഞ്ജു വാരിയർ.

ഒരു നടി എന്നതിലുപരി അവർ വളരെ നല്ലൊരു മനസിന് ഉടമകൂടിയാണ്, ലളിതമായ പെരുമാറ്റവും സൗമ്യമായ ഇടപെടലും ഏവരെയും അതിശയപ്പെടുത്തുന്ന രീതിയിലുള്ളതാണ്. അതുപോലെ തന്നെ സൗഹൃദത്തിന് വലിയ വില കൊടുക്കുന്ന ആളാണ് മഞ്ജു, ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മഞ്ജുവിനെ കുറിച്ച്‌ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ്. ‘മഞ്ജു ഭാവങ്ങള്‍’ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പൂര്‍ണ്ണിമയായുള്ള സൗഹൃദത്തെ കുറിച്ച്‌ മഞ്ജുവും വാചാലയാവുന്നുണ്ട്.

നമുക്ക്  നല്ലൊരു സുഹൃത്ത് ഉണ്ടാകുക എന്ന്  പറയുന്നത് വലിയ ഭാഗ്യമാണെന്നാണ് മ‍ഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ച്‌  പൂര്‍ണിമ പറയുന്നത്. ”ഇന്നലെകളില്ലാതെ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. . കൂട്ടുകാര്‍ തമ്മില്‍ കാണുമ്ബോള്‍ എവിടെയായാലും സ്ഥലകാല ബോധം ഉണ്ടാവില്ലെന്ന് പറയില്ലേ, സന്തോഷം വരുമ്ബോള്‍ മനസ്സ് തുറന്ന് ചിരിച്ച്‌ പോവും. ഒരു സുഹൃത്തെന്ന രീതിയിലാണ് മഞ്ജവുമായിട്ട് കൂടുതല്‍ അടുപ്പമെന്നും” പൂര്‍ണിമ പറയുന്നു. മഞ്ജുഭാവങ്ങൾ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഈ സൗഹൃദത്തതിന്റെ കഥ ആരധകർ അരിഞ്ഞത്.

നമ്മളൊരുപാട് ഇഷ്ടപ്പെടുന്ന സുഹൃത്തിന് ജീവിതത്തിലുണ്ടാവുന്ന ഉയര്‍ച്ചയില്‍ അത്  അവരുടെ അടുത്ത സുഹൃത്തുക്കളുടെ വിജയമായാണ് ഫീല്‍ ചെയ്യുക. അങ്ങനെയൊരു റിലേഷന്‍ഷിപ്പ് എനിക്ക് മഞ്ജുവുമായി ഷെയര്‍ ചെയ്യാന്‍ പറ്റുന്നതില്‍ വളരെ അതികം സന്തോഷമുണ്ട്. നല്ലൊരു സുഹൃത്ത് നമുക്കുണ്ടാവുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്. ഞങ്ങൾ ഫോര്‍മലായിട്ടൊക്കെ സംസാരിക്കുന്ന സാഹചര്യം വളരെ കുറവാണെന്നാണ് മഞ്ജു പറയുന്നത്, എന്നാലും അവൾ എന്താണ് പറയുന്നത് എന്നറിയാൻ  ആകാംക്ഷയുണ്ടായിരുന്നു. എനിക്കൊരു ആവശ്യം വന്നാല്‍ ആരൊക്കെ കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന 5 പേരിലൊരാളാണ് പൂര്‍ണിമയെന്നും” മഞ്ജു സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി കൊണ്ട് പറയുന്നു.

എനിക്കും അതുപോലെ തന്നെയാണ് എന്ന് പൂർണിമയും പറയുന്നു. ഈ സൗഹൃദം നാച്ചുലറായി ഉണ്ടായതാണ്. എങ്ങനെയുണ്ടായതെന്ന് നിര്‍വചിക്കാനാവില്ലെന്നും അതേക്കുറിച്ചൊന്നും ആലോചിട്ടില്ലെന്നും ഇരുവരും പറയുന്നു. മഞ്ജുവിന്റെ വളരെ അടുത്ത മറ്റ് സുഹൃത്തുക്കലാണ്, ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, ഭാവന, റിമ കല്ലിങ്കൽ തുടങ്ങിയവർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *