‘മടങ്ങിവരവിൽ ഏറ്റവും കൂടുതൽ നിമിത്തമായത് മീനൂട്ടി’ ! ആ സ്നേഹത്തിന് കുറവ് വരുന്നത് സഹിക്കാനാകുന്ന കാര്യമല്ല ! ഒടുവിൽ മഞ്ജു തുറന്ന് പറയുന്നു !
മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാരിയർ. പ്രായഭേദമന്യേ മഞ്ജുവിനെ ഏവരും സ്നേഹിക്കുന്നു, ആരാധിക്കുന്നു. അവരുടെ രണ്ടാമത്തെ ത്രിരിച്ചുവരവ് ഏറെ ആഘോഷമാക്കിയിരുന്നു, സിനിമയിൽ അവർ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതം തിരഞ്ഞെടുത്തത്. വിവാഹത്തിന് ശേഷം അങ്ങനെ പൊതുവേദികളിൽ പോലും മഞ്ജു അത്ര സജീവമല്ലായിരുന്നു. മഞ്ജുവിനെ ഒരു നോക്ക് കാണാൻ പോലും ആരാധകർ ആഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് മഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്.
എല്ലാവരും എപ്പോഴും ചോദിക്കുന്ന ചോദ്യമാണ് ഞാൻ ഈ 14 വർഷം എവിടെ ആയിരുന്നു, എങ്ങനെ വീട്ടിൽ ഒതുങ്ങിക്കൂടാൻ കഴിഞ്ഞുവെന്നാണ്, എന്നാൽ എനിക്കതിൽ ഒരു പ്രയാസവും തോന്നിയിരുന്നില്ല, ഭാര്യയായി, അമ്മയായി ഭർതൃവീട്ടിൽ മഞ്ജു ജീവിതം ആസ്വദിക്കുകയായിരുന്നു, പതിനാലുവര്ഷവും ജോലി ചെയ്യാഞ്ഞതിന്റെ പേരിൽ ഒരു നിമിഷം പോലും ഞാൻ വേദനിച്ചിട്ടില്ല. വീട്ടിലെ ഒരു സ്ത്രീ എന്ന നിലയിൽ താൻ തനറെ ജീവിതം പൂർണമായും ആസ്വദിക്കുകയിരുന്നു. സിനിമയിലേക്ക് മടങ്ങി വരണം എന്ന തീരുമാനത്തിൽ ഒന്നും ആയിരുന്നില്ല, സത്യത്തിൽ താൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല നൃത്തത്തിലേക്കുള്ള മടങ്ങിവരവ്, നൃത്തത്തിലേക്കുള്ള മടങ്ങി വരവാണ് തനറെ സിനിമ ജീവിതത്തിന് വീണ്ടും കാരണമായത്. എന്നാൽ അതിന് നിമിത്തമായത് മകൾ മീനാക്ഷി ആണെന്നാണ് മഞ്ജു പറയുന്നത്.
മീനാക്ഷിയെ നൃത്തം പഠിപ്പിക്കാൻ വന്ന ടീച്ചർ പിന്നീട് എന്റെ ടീച്ചർ ആയി മാറുകയായിരുന്നു. ടീച്ചർ മോളെ പഠിപ്പിക്കുമ്പോൾ ഞാൻ അടുത്ത ഇരിക്കുമായിരുന്നു. ഒരു ദിവസം എനിക്കും തോന്നി നൃത്തത്തിലേക്ക് മടങ്ങിയാലോ എന്ന്, ആദ്യത്തെ കുറച്ചുക്ലാസ്സുകൾ വല്ലാത്ത പരിഭ്രമത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഞാൻ പേടിച്ചു പേടിച്ചു നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ ടീച്ചർ പറഞ്ഞു “കല മഞ്ജുവിന്റെ ഉള്ളിൽ തന്നെയുണ്ട് എവിടേം പോയിട്ടില്ല.”, എന്ന്. എനിക്ക് ഭയങ്കര ആത്മവിശ്വാസം കൂട്ടിയ വാക്കുകൾ ആയിരുന്നു അത്. കൂടാതെ എന്നെ ഒരുപാട് സ്നേഹിക്കുന്ന നിരവധി പേരുണ്ട്. മഞ്ജു വാര്യർ എന്ന നടിയെകുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ എത്രയോ വലുതാണ്. അതിനൊപ്പം നിന്ന് അഭിനയിക്കാൻ കഴിയുമോ എന്ന പേടിയുണ്ട്. തന്നോടുള്ള അവരുടെ സ്നേഹത്തിനു അൽപ്പമെങ്കിലും കുറവ് വന്നാൽ തനിക്ക് അത് സഹിക്കാൻ കഴിയുകയില്ല എന്നും മഞ്ജു പറയുന്നു..
അതുപോലെ കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞിരുന്നു, മഞ്ജു തനറെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. അവരുടെ ഉയർച്ചയിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. അതുപോലെ തനറെ മക്കളെ രണ്ടുപേരെയും നല്ലതുപോലെ പഠിപ്പിക്കണം, മീനാക്ഷി ഒരു ഡോക്ടർ ആയി കാണണം, നല്ല രീതിയിൽ അവളെ വിവാഹം കഴിപ്പിച്ച് അയക്കണം ഇതൊക്കെയാണ് തനറെ ഏറ്റവും വലിയ ആഹ്രഹം, ഇതിനെല്ലാം ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം എന്നും, വീട്ടിൽ കാവ്യയും മക്കളും വളരെ സുഖമായി ഇരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു…
Leave a Reply