വിവാഹമെന്ന തടവില്‍ നിന്നും മോചിതയായി ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന അനേകം കേരള സ്ത്രീകളുടെ ആള്‍രൂപമാണ് മഞ്ജു ! പിറന്നാള്‍ ആശംസ നേര്‍ന്ന് ജി വേണുഗോപാല്‍ ! കുറിപ്പ് വൈറലാകുന്നു !

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ. വ്യക്തി ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട മഞ്ജു ഇന്ന് ഒരുപാട് സ്ത്രീകൾക് ആത്മവിശ്വാസവും ആവേശവുമാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന മഞ്ജു ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിമാരിൽ ഒരാളാണ്. ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതിൽ ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച ഒരു ആശംസ കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. വിവാഹമെന്ന തടവില്‍ നിന്നും മോചിതയായി ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന അനേകം കേരള സ്ത്രീകളുടെ ആള്‍രൂപമാണ് മഞ്ജു വാര്യരെന്നാണ് താരത്തെ വേണുഗോപാല്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെയാണ്….

എന്റെ എക്കാലത്തെയും രണ്ട്  ഇഷ്ട നായികമാരിൽ ഒരാളാണ് മഞ്ജു,  മറ്റേത് ഉർവശി.. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോയമ്ബത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ ചികിത്സയ്ക്ക് പോയപ്പോൾ അവിടെ വെച്ച് താൻ മഞ്ജുവിനെ കണ്ടിരുന്നു.  മഞ്ജുവിന്റെ  ജീവിതത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച ഒരു സമയം, ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്ന് പിന്നീടാണ് ഞാൻ അരിഞ്ഞത്. അപ്പോഴും ഞങ്ങളുടെ സംസാരം സംഗീതത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നു. സിനിമയില്‍ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്ജു, ഒരുപക്ഷേ ആ മൂന്നാഴ്ചകളിലായിരിക്കണം വരാന്‍ പോകുന്ന വെല്ലുവിളികളെ, ജീവിതസമരങ്ങളെനേരിടാനുള്ള ആത്മ ധൈര്യം വീണ്ടെക്കുന്നത്.

കഴിവുള്ള ഒരു അഭിനേത്രി എന്നതിലുപരി അവർ ഏറ്റവും മികച്ച ഒരു നര്‍ത്തകി കൂടിയാണ്. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമാ ജീവിതം, അത് നിര്‍ത്തിവച്ച സമയത്തേക്കാള്‍ ശക്തമായി തിരിച്ച്‌ പിടിക്കാന്‍ സാധിച്ചെങ്കില്‍, ശാസ്ത്രീയ നൃത്തവേദികളില്‍ ഏതൊരു ഇരുപത് വയസ്സ്കാരിയെയും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെങ്കില്‍ അവിടെ ഞാന്‍ കണ്ടത് ഒരു അസാമാന്യ കലാകാരിയെ മാത്രമല്ല. അസാമാന്യമായ ധൈര്യവും, നിശ്ചയദാര്‍ഢ്യവും, ദിശാബോധവും, നേര്‍ക്കാഴ്ചയും, തന്ത്രവും ഒത്തിണങ്ങിയ ഒരു സ്ത്രീയെയാണ്.  അന്ന് മഞ്ജുവിനൊപ്പമുള്ള ഈ ചിത്രം ഞാൻ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ താഴെ വന്ന കമന്റുകൾ എന്നെ അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും, ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതമദ്ധ്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന നിരാശ്രയയായ ഒരു സ്ത്രീയെ കുറ്റപ്പെടുത്താനും, ആഭാസിക്കാനും നിരവധി പേരുണ്ടായിരുന്നു.

അതേ കേരളത്തില്‍ മഞ്ജു ഇന്ന് ഒരു ഐക്കണ്‍ ആണ്. വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്ജുവിന്റേത് മറിച്ച് അനേകമനേകം സ്ത്രീകളുടെ, കഴിവുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായി മാറുകയായിരുന്നു മഞ്ജു. മോതിരവിരലുകളില്‍ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാലകള്‍ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനില്‍ ഉയര്‍ന്ന് പറക്കാന്‍ വെമ്ബുന്ന അനേകം കേരള സ്ത്രീകളുടെ തനി ആള്‍രൂപം തന്നെയാണ് മഞ്ജു വാര്യര്‍. ഈ ഒരു വിജയ യാത്രാപഥത്തില്‍ എന്നും മഞ്ജുവിന് മനസ്സമാധാനവും സമാനഹൃദയരുടെ പിന്തുണയും അറിയിക്കുന്നു. ആയുരാരോഗ്യ സൗഖ്യവും നന്മയും നേരുന്നു.. എന്നുമാണ് അദ്ദേഹം പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *