അന്ന് നിറ കണ്ണുകളോടെയാണ് മഞ്ജു ആ കാഴ്ച കണ്ടു നിന്നത് ! ഒരുപാട് ഓർമ്മകൾ ഉണ്ട് ! അതൊന്നും മറക്കാൻ കഴിയില്ല ! ഗിരിജ വാര്യർ പറയുന്നു !
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. രണ്ടാം വരവിലും ഏറ്റവും മികച്ചത് മാത്രം സംഭവിച്ച നടി. സിനിമ ഉപേക്ഷിച്ച് കുടുംബം ജീവിതമാണ് വലുത് എന്ന് ഉറപ്പിച്ച് പതിനഞ്ച് വർഷം മഞ്ജു അഭിനയ ലോകത്ത് നിന്ന് മാറി നിന്നു, അവസാനം തന്റെ ലോകം എന്ന് വിശേഷിപ്പിച്ച ആ കുടുംബം മഞ്ജുവിന് നഷ്ടമായി, പക്ഷെ ഏത് പ്രതിസന്ധിയെയും വളരെ കരുത്തയായി നേരിട്ട മഞ്ജു ഏവർക്കുമൊരു മാതൃകയായിരുന്നു, നടി ആക്രമിക്ക പെട്ട സംഭവുമായി മഞ്ജു കൊടുത്ത മൊഴി പുറത്ത് വന്നപ്പോൾ മഞ്ജുവിന്റെ ജീവിതത്തിലെ താളം തെറ്റിയ ആ സംഭവം അതിൽ പറയുന്നുണ്ടായിരുന്നു.
ദിലീപും കാവ്യാ മാധവനും തമ്മിലില്ല മെസേജുകൾ മഞ്ജു നേരിട്ട് കണ്ടതോടെ തകർന്ന് പോകുകയായിരുന്നു മഞ്ജു, ശേഷം പലരിൽ നിന്നും അറിഞ്ഞ സംഭവത്തിന് ആക്കം കൂട്ടുന്ന വിവരങ്ങളാണ് റിമി ടോമിയിൽ നിന്നും, ആക്രമിക്ക നടിയിൽ നിന്നും മഞ്ജു അറിഞ്ഞത്. ശേഷം ഇതേ കാര്യം മഞ്ജു ദിലീപിനോട് ചോദിച്ചപ്പോൾ വലിയ വഴക്ക് മാത്രമാണ് ഉണ്ടായത്, കൂടത്തെ തന്റെ കൂട്ടുകാരുമായി സംസാരിക്കുന്നത് വിലക്കുക ആയിരുന്നു, പിന്നീട് മഞ്ജു ആ തീരുമാനം എടുത്ത് ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. മകൾ അച്ഛനൊപ്പം നിൽക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ അതും അംഗീകരിച്ചു.
ഇന്ന് മഞ്ജുവിന് മറ്റൊന്നും ചിന്തിക്കാനുള്ള സമയമില്ല, ഒരു സെറ്റിൽ നിന്ന് മറ്റ് സെറ്റുകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്, ബോളിവുഡ് സിനിമയുടെ തിരക്കിലായിരുന്ന മഞ്ജു ഇപ്പോൾ വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിദേശത്താണ് ഉള്ളത്, മഞ്ജുവിന് ഇപ്പോൾ ആകെ ഉള്ളത് ‘അമ്മ ഗിരിജ വാര്യരും ചേട്ടൻ മധു വാര്യരുമാണ്. ‘അമ്മയാണ് തനറെ ശക്തി എന്ന് മഞ്ജു എപ്പോഴും പറയാറുണ്ട്, ഇപ്പോൾ അമ്മ ഗിരിജ അടുത്തിടെ ഒരു വാരികക്ക് എഴുതിയ കുറിപ്പിലാണ് മഞ്ജുവിനെ കുറിച്ച് പറഞ്ഞത്.
മധു സൈനിക സ്‌കൂളിലാണ് പഠിച്ചത്, അവനെ കാണാനായി അവന്റെ സ്‌കൂളിൽ പോകുമ്പോൾ കൊണ്ടുപോകുന്ന വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള പുളിയുറുമ്പിന്റെ നിറത്തില്‍ വറുത്തുപൊടിച്ച ഒരു ചമ്മന്തിപ്പൊടിയാണെന്ന് ഗിരിജ പറയുന്നു. മധുവിന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം ഇപ്പോള്‍ പോലും വീട്ടിലെത്തിയാല്‍ ആ ചമ്മന്തിപ്പൊടി വേണമെന്ന ആഗ്രഹമുണ്ടെന്നും ഗിരിജ പറയുന്നു. അടുത്തിടെ സൈനിക സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. പണ്ട് സൈനിക സ്കൂളില്‍ ചേട്ടനെ (മധു) വിട്ടിട്ട് പോരുമ്പോൾ നിറകണ്ണുകളോടെ നോക്കി നിന്ന അനിയത്തി (മഞ്ജു) തന്നെയായിരുന്നു ആ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയതെന്നും ഗിരിജ പറയുന്നു.
കൂടാതെ മഞ്ജുവിന് തമിഴ് നാട്ടിൽ ഷൂട്ടിംഗ് ഉള്ളപ്പോൾ അവിടെ ഉള്ള രസകരമായ അനുഭവങ്ങളും അമ്മ പറയുന്നുണ്ട്, ഞങ്ങൾ അവിടെ എത്തുമ്പോൾ, മധുവിന്റെ സുഹൃത്ത് ഒരു ഗിരീഷ് ഉണ്ടാകും, ചെന്നൈയില്‍ സിനിമ ഷൂട്ടൊക്കെ കഴിഞ്ഞ് താനും മഞ്ജുവും മധുവും ഗിരീഷും കൂടി കറങ്ങാനിറ ങ്ങും. മധുവിന്‍റെ ബൈക്കിന് പുറകില്‍ മഞ്ജുവും, ഗിരീഷിന്‍റെ ബൈക്കില്‍ ഞാനും, ഭക്ഷണം കഴിക്കലും തമിഴ് സിനിമയുമൊക്കെയായി ഒരു ദിനം ആസ്വദിക്കും. അതൊക്കെ വളരെ മനോഹരമായ ഓർമകളാണ് എന്നും ഗിരിജ പറയുന്നു.
Leave a Reply