ആ ബന്ധം ഒരിക്കലും മുറിച്ച് മാറ്റാൻ സാധിക്കില്ല ! അവൾ എന്നും മീനാക്ഷിക്ക് പ്രിയപ്പെട്ടവൾ ! തെളിവുകൾ ഇതാ !!!
മലയാളികളുടെ ഇഷ്ട താര പുത്രിയാണ് മീനാക്ഷി ദിലീപ്, എക്കാലത്തെയും ആരധകരുടെ ഇഷ്ട താരങ്ങളായ ദിലീപിനേറെയും മഞ്ജുവിൻറെയും ഏക മകൾ, പതിനഞ്ച് വർഷം തനറെ എല്ലാമായി മഞ്ജു കൊണ്ടുനടന്ന മകൾ അച്ഛനും അമ്മയും വേർപിരിയുന്നു എന്ന അവസ്ഥ വന്നപ്പോൾ മീനാക്ഷി അച്ഛനോടൊപ്പം പോകണം എന്നാണ് ആഗ്രഹിച്ചത്, അത് അങ്ങനെ തന്നെ മഞ്ജു സമ്മതിക്കുക ആയിരുന്നു. പിന്നീടൊരിക്കലും മകൾ അമ്മയെ കുറിച്ചോ അമ്മ മകളെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. മീനാക്ഷി ഇപ്പോൾ തന്റെ രണ്ടാനമ്മ കാവ്യാ മാധവനും അച്ഛനും കുഞ്ഞനുജത്തി മഹാലക്ഷ്മിക്കും ഒപ്പം വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നത്.
ഇപ്പോഴിതാ മീനാക്ഷിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ മജുവിന്റെ കുടുംബത്തിൽ ഉണ്ട് എന്ന തെളിവുമായി എത്തിയിരിക്കുകയാണ് ആരാധകർ, അത് വേറെ ആരുമല്ല മഞ്ജുവിന്റെ ചേട്ടൻ മധു വാര്യരുടെ ഏക മകൾ ആവണിയാണ്, ഇപ്പോൾ തന്റെ മകൾ ആവണിക്ക് ഒപ്പം രണ്ടു വർഷങ്ങളിൽ എടുത്ത ചിത്രങ്ങൾ ആണ് മധു പങ്കുവച്ചത്. നിമിഷനേരം കൊണ്ടാണ് മധുവിന്റെ ചിത്രം വൈറൽ ആയി മാറിയതും. ഇത്ര വലുതായോ ആവണിക്കുട്ടി. അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു; എങ്കിലും അവൾ അച്ഛന് എന്നും കുഞ്ഞു തന്നെ, മധുവിന്റെ മോളാണോ ഇത്ര വലുതായോ എന്നുള്ള കമന്റുകൾ കൊണ്ടാണ് മധുവിന്റെ പുത്തൻ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മഞ്ജുവിന്റെ ചെറുപ്പകാലം എങ്ങനെയാണോ അതെ മുഖമാണ് ആവണിക്കും എന്നാണ് ആരാധകർ പറയുന്നത്, അത് കൂടാതെ മീനാക്ഷിയെ സാമ്യപ്പെടുത്തുകൊണ്ടാണ് മറ്റു ചിലർ എത്തിയിരിക്കുന്നത്. ഇതിൽ മറ്റൊരു രസകരമായ കണ്ടെത്തൽ മീനാക്ഷി ഇപ്പോഴും ആവണിയുമായി സൗഹൃദത്തിൽ ആണ് എന്നുള്ള സംശയമാണ്. അതിനു ചില തെളിവുകളും സോഷ്യൽ മീഡിയ നല്കുന്നുണ്ട്. ഗൂഗിളിൽ മീനാക്ഷി ദിലീപിന്റെ ബേസിക് ഇന്ഫോര്മേഷൻസിലാണ് മീനാക്ഷിക്ക് സഹോദരിയോടുള്ള സ്നേഹത്തെക്കുറിച്ച് കൂടി ആരാധകർ സംസാരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പേര് വിവരങ്ങൾക്ക് ഒപ്പം, കസിന്റെ പേരും കൂടി മീനാക്ഷിയുടെ ബേസിക് വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് സമൂഹ മാധ്യമങ്ങളുടെ കണ്ടെത്തൽ.
പക്ഷെ സമൂഹ മാധ്യമങ്ങളിൽ സജീവമായ മീനാക്ഷി മഞ്ജുവും ആ കുടുംബവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ചെയ്യാറില്ല, സ്വന്തം അമ്മ മഞ്ജുവിന് ജന്മദിന ആശംസകൾ അറിയിക്കാത്ത മീനാക്ഷി, രണ്ടാനമ്മയായ കാവ്യക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മിയുടെ പിറന്നാൾ ഇത് ആഘോഷിക്കാൻ ദിലീപും കാവ്യയും മഹാ ലക്ഷ്മിയും ചെന്നൈയിലേക്ക് കഴിഞ്ഞ ദിവസം പോയതായി ഫാൻസ് ഗ്രൂപ്പുകൾ അവകാശ പെടുന്നു.
Leave a Reply