“അദ്ദേഹമില്ലാത്ത ജീവിതവും ആ വീടും എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു” !! മഞ്ജു വാരിയർ സംസാരിക്കുന്നു !
ഇന്ന് മലയാള സിനിമ ഭരിക്കുന്ന ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ, ആ പേര് സാധാരക്കാരായ എല്ലാ സ്ത്രീകൾക്കും ആവേശം പകരുന്ന ഒന്നാണ്. ജീവിതത്തിൽ തോൽവികൾ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ പറയാതെ പഠിപ്പിച്ച ഒരാളാണ് മഞ്ജു വാരിയർ.. ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യ മുള്ള നായികമാരിൽ ഒരാളാണ് മഞ്ജു….
മലയാളികൾ ഇത്രയും കൂടുതൽ സ്നേഹിച്ച അല്ലങ്കിൽ ആരാധിച്ച ,മറ്റൊരു നായിക ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.. മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു സിനിമ ജീവിതം ഉപേക്ഷിച്ച് ദിലീപുമായി വിവാഹിതയാകുന്നത് , വിവാഹ ശേഷം സിനിമ പോയിട്ട് ഒരു പൊതു ചടങ്ങിൽ പോലും മഞ്ജുവിനെ ആരും കണ്ടിരുന്നില്ല, അവരെ ഒരു നോക്ക് കാണാൻ ഏവരും ഒരുപാട് ആഗ്രഹിച്ചിരുന്നു..
പിന്നീട് മലയാള സിനിമയിലേക്ക് ഒരു മാസ്സ് എൻട്രി തന്നെയാണ് താരം നടത്തിയത്.. തനിക്ക് നഷ്ട്ടപെട്ടു എന്ന് കരുതിയ ജീവിതവും ബാക്കിവെച്ച ഓരോ ആഗ്രഹങ്ങളും ആസ്വാധിക്കുയാണ് ഈ രണ്ടാം വരവിൽ മഞ്ജു ചെയ്തുകൊണ്ടിരിക്കുന്നത്… അതിനു താരത്തിന് സപ്പോർട്ടായി നിരവധി ആരാധകരും ഒപ്പമുണ്ട്.. ഇപ്പോൾ തന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് മഞ്ജു പങ്കുവെച്ച ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വീണ്ടും ചർച്ചയാകുന്നത്….
അമ്മയും അച്ഛനെയും താൻ എപ്പോഴും ഒരുമിച്ചാണ് കണ്ടിരുന്നത്, എവിടെ പോയാലും രണ്ടുപേരും ഒരുമിച്ചാണ് യാത്ര, ആ സാഹചര്യത്തിൽ അതിൽ ഒരാൾ പെട്ടന്ന് നഷ്ടമായാൽ അത് എങ്ങനെ മറ്റെയാളെ ബാധിക്കുമെന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ഒന്നായിരുന്നു, അച്ഛന്റെ പെട്ടന്നുള്ള മരണം അമ്മയെ തളർത്തികളയുമെന്ന് ഞാൻ വിചാരിച്ചിരുന്നു… എന്നാൽ അച്ഛന്റെ വേർപാട് അമ്മ വളരെ ശക്തയായണ് നേരിട്ടത്…
അച്ഛനില്ലാത്ത എൻ്റെ ജീവിതവും ഞങ്ങളുടെ വീടും എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത മറ്റൊന്നായിരുന്നു, എങ്ങനെയാണ് ആ സാഹചര്യത്തെ ഞാൻ അതിജീവിച്ചത് എന്ന് എനിക്കിപ്പോഴും അറിയില്ല എന്നും മഞ്ജു പറയുന്നു… അത് മാത്രവുമല്ല ആ സാഹചര്യത്തിൽ അമ്മയെ തനിച്ചാക്കി ഷൂട്ടിങ്ങിന് പോകാൻ പേടിയായിരുന്നു, അതിലുപരി വിഷമവും, പക്ഷെ എന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടിയാകും അമ്മ അമ്മക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഓരോന്ന് ചെയ്യാൻ തുടങ്ങി…
എഴുത്ത്, ‘അമ്മ വീണ്ടും എഴുതാൻ തുടങ്ങി, കഥകളി പഠിക്കാൻ തുടങ്ങി അങ്ങനെ ‘അമ്മ ആമയുടേതായ ഒരു ലോകം നെയ്തെടുക്കാൻ തുടങ്ങി, അപ്പോൾ എനിക്കും ഒരുപാട് സന്തോഷവും സമാധാനവുമായി, ഇപ്പോൾ ഷൂട്ടിങ്ങിനും മറ്റും സന്തോഷത്തോടെയാണ് ഞാൻ പോകുന്നതെന്നും താരം പറയുന്നു. അമ്മയാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തായ സ്ത്രീയും അമ്മതന്നെയാണ് ശരിക്കും ലേഡി സൂപ്പർസ്റ്റാർ എന്നും മഞ്ജു പറയുന്നു … താരത്തിന്റെ പുതിയ ചിത്രം ‘ചതുർമുഖം’ മികച്ച വിജയം കരസ്ഥമാക്കി ഇപ്പോഴും പ്രദർശനം തുടരുന്നു….
Leave a Reply