
ആ ഹിറ്റ് ചിത്രത്തിൽ അന്ന് നായികയായി തീരുമാനിച്ചത് തന്നെ ആയിരുന്നു ! മഞ്ജു വാരിയർ
അന്നും ഇന്നും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി മഞ്ജു വാരിയർ, വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്, ആറാം തമ്പുരാനും, പത്രവും, സമ്മർ ഇൻ ബതിലഹേം, കന്മദം അങ്ങനെ അന്ന് മഞ്ജു ചെയ്ത നിരവധി ചിത്രങ്ങൾ മഞ്ജു എന്ന അഭിനേത്രിയെ മലയാളികളുടെ മനസ്സിൽ കുടിയിരുത്തുകയായിരുന്നു… ഇന്ന് അവർ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ്. ആ പേര് സാധാരക്കാരായ എല്ലാ സ്ത്രീകൾക്കും ആവേശം പകരുന്ന ഒന്നാണ്.
ഇപ്പോഴിതാ താരം തനിക്ക് നഷ്ടപ്പെട്ടുപോയ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയന അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് അവർ ഈ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്, ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളുടെ മുന്നിൽ ഉണ്ടായിരുന്ന ചിത്രമാണ് ‘ചന്ദ്രലേഖ’ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സംവിധായകൻ പ്രിയദർശൻ തന്നയാണ് ഈ കാര്യം മഞ്ജുവിനോട് പറഞ്ഞിരുന്നത്.. ചന്ദ്രലേഖ എന്ന ചിത്രത്തിലേക്കും തന്നെ പരിഗണിക്കാന്‍ ശ്രമിച്ചിരുന്നു, ചിത്രത്തില്‍ പൂജ ബത്ര അവതരിപ്പിച്ച വേഷത്തിലേക്കായിരുന്നു എന്ന് കേട്ടപ്പോള്‍ തനിക്ക് ഒരുപാട് നിരാശ തോന്നി എന്നാണ് മഞ്ജു പറയുന്നത്. പക്ഷെ എന്തോ കാരണത്താൽ അത് സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നുയെന്ന്…
നൂറ് ദിവസത്തിലധികം ഓടിയ പ്രിയദർശന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അത്, അത് കൂടാതെ ജയറാം നായകനായി 1999 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘വീണ്ടും ചില വീട്ടു കാര്യങ്ങള്‍’ ഇതിൽ സംയുക്ത ചെയ്ത കഥാപത്രം ചെയ്യാൻ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ ആയിരുന്നു എന്നാൽ അതും അന്ന് എന്തോ കാരണങ്ങൾ കൊണ്ട് നടക്കാതെ പോകുകയും ഒടുവിൽ മഞ്ജു വാര്യരെ കിട്ടാതെയായപ്പോള്‍ സംയുക്ത വര്‍മയാണ് ചിത്രത്തിലെ നായികയായി തിരഞ്ഞെടുക്കുകയ്യായിരുന്നു എന്നും സംവിധായകൻ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു….

പിന്നീട് മലയാളത്തിൽ കത്തികയറിയ ചിത്രമായിരുന്നു ‘ഫ്രെണ്ട്സ്’ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മീന അവതരിപ്പിച്ച രാജകുമാരിയുടെ വേഷത്തിലേക്ക് മഞ്ജു വാര്യരെ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത് പക്ഷെ അന്ന് ചില ഡേറ്റ് പ്രശ്നങ്ങൾ വന്നതുമൂലം ആ ചിത്രം നടക്കാതെ പോയെന്നും താരം പറയുന്നു, അതും കൂടാതെ 1999 ൽ തന്നെ പുറത്തിറങ്ങിയ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഉസ്താദ്’ ഈ ചിത്രത്തിലും മഞ്ജുവിനെ പരിഗണിച്ചിരുന്നു എന്നാൽ അത് ദിവ്യ ഉണ്ണി അവതരിപ്പിച്ച സഹോദരി വേഷത്തിലേക്കാണോ അതോ ഇന്ദ്രജ അവതരിപ്പിച്ച നായിക വേഷത്തിലേക്കാണോ എന്നതിൽ വ്യക്തയില്ല…
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൾ ഒന്നാണ് ‘കളിയൂഞ്ഞാല്‍’ ഇതിൽ ശോഭന ചെയ്ത കഥാപത്രത്തിന് മഞ്ജുവിനെ ആയിരുന്നു തീരുമാനിച്ചിരുന്നത് പക്ഷെ ഡേറ്റ് പ്രശ്നം കാരണം അത് ശോഭനയിലേക്ക് എത്തിച്ചേരുകയായിരുന്നു, അത് അന്ന് സംഭവിച്ചിരുന്നുവെങ്കില്‍ മമ്മൂട്ടിയുടെ നായികയായി താരം നേരത്തെ സ്‌ക്രീനില്‍ എത്തുമായിരുന്നു. ഇപ്പോഴും അതെ ചില പ്രശ്നങ്ങൾ മഞ്ജുവിന് വന്നിരുന്നു എന്ന് പറയുകയാണ് താരം, ഇപ്പോൾ തമിഴകത്ത് വിജയ് സേതുപതി നായകനായ ’96’ എന്ന ചിത്രത്തിൽ തൃഷയുടെ വേഷത്തിന് വേണ്ടി മഞ്ജു വാര്യരെ പരിഗണിച്ചിരുന്നു പക്ഷെ സംവിധായകന് മഞ്ജുവിന്റെ നമ്പർ ലഭിക്കാഞ്ഞതുകൊണ്ട് അത് നടക്കാതെ പോയെന്നും ഏറെ വിഷമത്തിൽ മഞ്ജു പറയുന്നു….
Leave a Reply