‘ആ പ്രശ്നം ഞങ്ങളുടെ വിവാഹ മോചനം വരെ എത്തിച്ചു’ !! പൊരുത്തപ്പെടാൻ സാധികാത്ത രണ്ടുപേർ ഒന്നിച്ചാൽ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും ! മഞ്ജു പിള്ള തുറന്ന് പറയുന്നു !!
ഒരുപടി മികച്ച കഥാപത്രങ്ങൾ ചെയ്ത മലയാള സിനിയിലെ അറിയപ്പെടുന്ന കലാകാരിയാണ് മഞ്ജു പിള്ള, ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ സജീവമാണ് താരം. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിൽ മോഹനവല്ലി എന്ന കഥാപാത്രം വളരെ വിജയമായിരുന്നു. 1991 പുറത്തിറങ്ങിയ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിമിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്.. പ്രശസ്ത നടൻ ആസ് പി പിള്ളയുടെ കൊച്ചുമകളാണ് മഞ്ജു പിള്ള. 2000 ൽ ആയിരുന്നു പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവുമായുള്ള വിവാഹം നടക്കുന്നത്…
വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഇവർക്കൊരു മകളുണ്ട് ദയ സുജിത്. എന്നാൽ ഇപ്പോൾ ഞങൾ വളരെ സന്തുഷ്ട കുടുംബമാണെങ്കിലും ഒരു സമയത്ത് ഡിവോഴ്സ് ചെയ്യാം എന്നുള്ള ഒരു തീരുമാനത്തിൽ എത്തിയിരുന്നു എന്നാണ് ഇപ്പോൾ മഞ്ജു തുറന്ന് പറയുന്നത്.. തന്റെ ഭർത്താവ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആയിരുന്നു പൃഥ്വിരാജ് നായകനായ ജെയിംസ് ആന്‍ഡ് ആലീസ്. അതിൽ ഒരു രംഗമുണ്ട് പൃഥ്വിരാജ് മകളെ സ്കൂളിൽ നിന്നും വിളിക്കാൻ മറന്നുപോകുന്ന ഒരു സീൻ…
അത് ശരിക്കും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതാണെന്നാണ് മഞ്ജു പറയുന്നത്. ചിലപ്പോൾ ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കാത്ത രണ്ടുപേരാകും വിവാഹം കഴിക്കുക പിന്നെ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പോവുകയാണ് വേണ്ടത്. ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്താണ് പോവുന്നത്. സുജിത്തും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം എന്നും മഞ്ജു പറയുന്നു.. ആ സംഭവം ഇങ്ങനെയായിരുന്നു.. ഞാൻ അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് മുകളില്‍ നിന്ന് വിളിച്ച് എടീ ഞാനിറങ്ങുവാണേന്ന് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞാന്‍ വേഗം വരണേ, സ്‌കൂളില്‍ പോവാന്‍ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷെ അദ്ദേഹം ഞാൻ പറഞ്ഞത് അത് കേട്ടിരുന്നില്ല, മോളെ വിളിക്കാന്‍ മറന്ന് പോവുന്ന രംഗമൊക്കെ, മറന്ന് പോയതല്ല. ഞങ്ങളുടെ ഇടയില്‍ വിന്ന മിസ് അണ്ടര്‍സ്റ്റാന്‍ഡിങ് ആണ് പ്രശ്നമായത് എന്നുമാണ് മഞ്ജു പറയുന്നത്…
പക്ഷെ അദ്ദേഹം അന്ന് ഏതോ മീറ്റിംഗിന് പോയതായിരുന്നു ഞാൻ കരുതി മകളെ വിളിക്കാൻ പോയതാകുമെന്ന്, ഫോണും സൈലന്റ് ആക്കി വെച്ചു. അദ്ദേഹത്തെ വിളിച്ചിട്ടും കിട്ടുന്നില്ല. മകൾ ആണെങ്കിൽ സ്‌കൂളില്‍ നിന്നും വീട്ടിലും എത്തിയില്ല. ആ നേരത്ത് ഞാൻ അനുഭവിച്ച ടെൻഷനും വിഷമവും ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല എന്നാണ് മഞ്ജു പറയുന്നത്… കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ ഒരാൾ മോളെ വീട്ടിലെത്തിച്ചു. അന്നവള്‍ കുഞ്ഞാണ്.
ഞാനൊരു അമ്മയല്ലേ അതും ഇന്നത്തെ കാലം, എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്. പക്ഷെ അന്ന് അവളെ വീട്ടിൽ കൊണ്ടാക്കിയ ആളോട് ഒരു നന്ദി പറയാൻ പോലും സാധിച്ചില്ല എന്നും മഞ്ജു ഓർക്കുന്നു.. അന്ന് ഒരു ഡിവേഴ്‌സ് നടക്കേണ്ടത് ആയിരുന്നു. ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ വന്ന പ്രശ്നം ആണെങ്കിലും അന്ന് ആകെ കരച്ചിലും ബഹളവുമൊക്കെയായി പോയി. കാരണം മോള് പോയി കഴിഞ്ഞാല്‍ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നാണ് നിറ കണ്ണുകളോടെ മഞ്ജു ഇപ്പോഴും പറയുന്നത്…
Leave a Reply