തിരികെ കൊടുക്കാൻ നമുക്ക് ഒരു മാർഗ്ഗം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ കടം വാങ്ങാൻ പാടുളളു ! വിവാഹത്തിന് ശേഷം ജീവിതം നരകമായി മാറി ! മഞ്ജു പത്രോസ് !

വെറുതെ അല്ല ഭാര്യ എന്ന ജനപ്രിയ റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് പരിചിതരായ കുടുംബമാണ് മഞ്ജു പത്രോസിന്റേത്, ഭർത്താവ് സുനിച്ചനും മകനുമൊപ്പമാണ് മഞ്ജു ഷോയിൽ എത്തിയത്. ശേഷം അഭിനയത്തിൽ കഴിവുള്ള മഞ്ജു തന്റെ മികച്ച പ്രകടനം വേദിയിൽ കാഴ്ചവെക്കുകയും ശേഷം ചെറിയ വേഷങ്ങളിൽ സിനിമ സീരിയൽ രംഗത്ത് ശ്രദ്ധ നേടാനും മഞ്ജുവിന് സാധിച്ചു. അടുത്തിടെ തന്റെ സ്വന്തം അധ്വാനത്തിൽ ഒരു വീടും മഞ്ജു വെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മഞ്ജു തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ വിവാഹത്തിന് തലേ ദിവസം വരെ വളരെ സന്തുഷ്ടയായ ഒരു പെൺകുട്ടി ആയിരുന്നു ഞാൻ, എന്നാൽ ആ ദിവസം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് മഞ്ജു പത്രോസ്. ഇതൊന്നും ഒരിക്കലും ആരുടെയും കുറ്റമല്ല. നമുക്ക് വിധിച്ചു വച്ചിരിക്കുന്ന ലൈഫ് ഒരിക്കലും ആർക്കും പ്രെഡിക്ട് ചെയ്യാൻ ആകില്ല.

വിവാഹ ശേഷം എന്നെ കൊണ്ട് വന്നു ഒരു നടുക്കടലിൽ ഇട്ട പോലത്തെ അവസ്ഥ ആയിരുന്നു, എവിടെ തിരിഞ്ഞു നോക്കിയാലും കടവും കടത്തിന്റെ കടലും മാത്രമായിരുന്നു എന്റെ ജീവിതം. സുനിച്ചൻ വിവാഹം ഒക്കെ ആയപ്പോൾ വീട് ഒക്കെ പുതുക്കി. അങ്ങനെ കുറെ കടം വാങ്ങി. തിരികെ കൊടുക്കാൻ നമുക്ക് ഒരു മാർഗ്ഗം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ അത് വാങ്ങാൻ പാടൊള്ളൂ. എനിക്ക് അത് തന്നെയാണ് ആളുകളോട് പറയാനുള്ളത്. വിവാഹം കഴിക്കുന്ന ആളുകളോടും പറയാൻ ഇത് മാത്രം.

എനിക്ക് ശെരിക്കും ഇങ്ങനെയൊരു ജോലിയും, ബിഗ് ബോസ്സിലും പോകാൻ കഴിഞ്ഞതുകൊണ്ടാണ് ആ കടമൊക്കെ വീട്ടാൻ കഴിഞ്ഞത്. അല്ലെങ്കിൽ വിവാഹം കഴിഞ്ഞു ഒരു രണ്ടുവർഷം ഒക്കെ കഴിയുമ്പോഴേക്കും ഞാൻ ഉണ്ടാകുമായിരുന്നില്ല. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകൾ ഉണ്ട്. ഉറങ്ങാൻ പോലും ആകുമായിരുന്നില്ല. കടം വാങ്ങിയ ആളുകൾ വീട്ടിൽ കയറിയ ഇറങ്ങുമായിരുന്നു. ഒരിക്കൽ പലിശക്ക് കൊടുക്കുന്ന ഒരു സ്ത്രീ വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി. ഇന്നും കോളിങ് ബെൽ അടിക്കുമ്പോൾ ടെൻഷൻ ആണ്.

ഒരു കടം വീട്ടാൻ മറ്റൊരു കടം അങ്ങനെ തിരിച്ചും മറിച്ചുമുള്ള ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്, അങ്ങനെ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന സ്വർണ്ണം എല്ലാം ഞാൻ ഊരി കൊടുത്തു. അമ്മയോട് പോലും ഞാൻ അത് പറഞ്ഞിട്ടില്ല, കാരണം തയ്യൽ മിഷ്യൻ ചവിട്ടി അമ്മ പാടുപെട്ടു എനിക്ക് ഉണ്ടാക്കി തന്ന സ്വർണ്ണമായിരുന്ന് അത്, കണ്ടു കൊതിപോലും തീർന്നിരുന്നില്ല എന്നും ഏറെ വേദനയോടെ മഞ്ജു പറയുന്ന വിഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *