
മീര ഒരു നല്ല കൊച്ചാണ്, എന്നോട് എല്ലാം പറഞ്ഞു തരാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ അതൊക്കെ വലിയ കാര്യമാണ് ! മീരയെ കുറിച്ച് മഞ്ജു പത്രോസ്
സിനിമ സീരിയൽ രംഗത്ത് ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് മഞ്ജു പത്രോസ്. മീര ജാസ്മിൻ പൃഥ്വിരാജ് ഒന്നിച്ച ചക്രം എന്ന സിനിമയിലാണ് മഞ്ജു പത്രോസ് ആദ്യമായി അഭിനയിക്കുന്നത്. മീര ജാസ്മിന്റെ അതേ പ്രായമാണ് താനെന്ന് പറയുകയാണ് ഇപ്പോൾ മഞ്ജു പത്രോസ്. കൈരളി ടിവിയോടാണ് മഞ്ജു സംസാരിച്ചത്, ശരിക്കും പ്രായം പറഞ്ഞാൽ മഞ്ജുവിനേക്കാൾ ഒരു വയസ്സ് മൂത്തതാണ് മീര ജാസ്മിൻ. മീര ജനിക്കുന്നത് 81 ലും മഞ്ജു ജനിക്കുന്നത് 82 ലും. എങ്കിലും താൻ മീരയെ വച്ച് നോക്കുമ്പോൾ എങ്ങനെ ഇരിക്കുന്നു മീര എങ്ങനെ ഇരിക്കുന്നു എന്ന് നോക്കൂ എന്നാണ് മഞ്ജുവിന് പറയാൻ ഉള്ളത്. ചക്രത്തിനു ശേഷമാണ് മഞ്ജു റിയാലിറ്റി ഷോയിലേക്കും മിനി സ്ക്രീൻ ബിഗ് സ്ക്രീൻ ഇൻഡസ്ട്രയിലേക്കും എത്തിയത്. താൻ ചക്രം സിനിമയിൽ അഭിനയിച്ച കാര്യം അധികം ആർക്കും അറിവുള്ളതല്ല എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
ചക്രത്തിന് ശേഷം നീണ്ട വർഷങ്ങൾക്ക് ശേഷം മീരക്ക് ഒപ്പം ക്വീൻ എലിസബത്തിൽ അഭിനയിച്ചപ്പോൾ എനിക്ക് മീരയെ അറിയാമല്ലോ. പക്ഷെ മീരക്ക് എന്നെ അറിയുമായിരുന്നില്ല. ഇത്രയും വർഷങ്ങൾ ആയില്ലേ. ഞാൻ അങ്ങോട്ട് പറഞ്ഞു നമ്മൾ ചക്രം സിനിമയിൽ അഭിനയിച്ചിരുന്നു എന്ന്. യ്യോ ആണോ എന്ന് അതിശയത്തോടെ എന്നോട് ചോദിച്ചു; ഭയങ്കര അതിശയം ആയിരുന്നു.

ഞങ്ങൾ ഒരേ പ്രായക്കാരാണ്, പക്ഷെ ഞങ്ങൾ രണ്ടും തമ്മിൽ എന്ത് വ്യത്യാസം ആണല്ലേ. ഞാൻ 82 ഉം മീര 81 ഉം ആണെന്നും തോനുന്നു. അത്രയും വ്യത്യാസം ഉണ്ട്. പക്ഷെ നല്ല കൊച്ചാ കേട്ടോ. പലർക്കും കേഴ്വിക്കാർ ആകുന്നത് ഇഷ്ടമല്ല. പക്ഷെ മീരക്ക് കേഴ്വിക്കാരി ആകാൻ വലിയ ഇഷ്ടമാണ്. നമ്മുടെ കാര്യങ്ങൾ ക്ഷമയുടെയും ഇഷ്ടത്തോടെയും കേൾക്കാനും മീരയുടെ അനുഭവങ്ങൾ പറയാനും ഒക്കെ ആൾക്ക് ഇഷ്ടമായിരുന്നു. നല്ല കൊച്ചാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ കുറെ സംസാരിച്ചപ്പോൾ എന്നെ ഏറെ ആശ്വസിപ്പിച്ചു. ഞാൻ വീട്ടിൽ വരാം എന്നൊക്കെ എന്നോട് പറഞ്ഞു.
എന്റെ ഇപ്പോഴതാ ഈ ലൈഫ് സ്റ്റൈൽ ഒക്കെ മാറ്റണം എന്നെല്ലാം എന്നോട് പറഞ്ഞു, പുള്ളിക്കാരി എത്തിയ ലൈഫ് സ്റ്റൈലൊക്കെ എനിക്ക് പറഞ്ഞു തന്നു. എനിക്ക് അത് മനസിലായില്ല എങ്കിലും എന്നോട് എല്ലാം പറഞ്ഞു തരാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ അതൊക്കെ വലിയ കാര്യമാണ്. സിനിമ ഒന്നും അറിയാതെ എത്തപെട്ടതാണ് ചക്രത്തിൽ. അതുകൊണ്ടാകണം പിന്നെ ഗ്യാപ്പ് വന്നത്. ഞാൻ അഭിനയിക്കണം എന്ന് എനിക്ക് പോലും നിർബന്ധം ഉണ്ടായിരുന്നില്ല. പിന്നെ വിധി അഭിനയത്തിലേക്ക് എത്തിച്ചു എന്നും മഞ്ജു പറയുന്നു.
Leave a Reply