
ആർക്കും ഒരു പരാതിയുമില്ലാത്ത മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്ന വ്യക്തിത്വം, അദ്ദേഹത്തെപ്പോലെ പോലെ ഒരാളെ ലഭിച്ചതിൽ ആ കുടുംബം ഭാഗ്യം ഉള്ളവരാണ് ! മഞ്ജു വാര്യർ !
ഒരു സമയത്ത് മലയാള സിനിമയുടെ ഹിറ്റ് താര ജോഡികളായിരുന്നു മഞ്ജു വാര്യരും സുരേഷ് ഗോപിയും. കളിയാട്ടം, സമ്മർ ഇൻ ബതിലഹേം തുടങ്ങിയ ചിത്രങ്ങൾ ഇന്നും ഹിറ്റാണ്, ഇപ്പോഴിതാ മഞ്ജുവാര്യർ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകൾ എന്ന നിലയിൽ സുരേഷ് ഗോപി ഫാൻസ് ഗ്രൂപ്പുകളിൽ വന്ന ഒരു കുറിപ്പ് ഇങ്ങനെ, വാക്കുകൾ ഇങ്ങനെ ‘ആർക്കും ഒരു പരാതിയുമില്ലാത്ത മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്ന വ്യക്തിത്വം’.. എന്നാണ്, അതുപോലെ തന്നെ ഇതിനുമുമ്പും മഞ്ജു വാര്യർ സുരേഷ് ഗോപിയെ പുകഴ്ത്തി പറഞ്ഞിരുന്നു. അന്നത്തെ നടിയുടെ വാക്കുകൾ ഇങ്ങനെ, സുരേഷ് ഏട്ടൻ എന്ന വ്യക്തിയോട് എനിക്ക് എന്നും വളരെ ബഹുമാനമാണ്.
സുരേഷേട്ടൻ വളരെ വലിയൊരു മനസിന് ഉടമയാണ് അദ്ദേഹം, ആ കുടുബം തീർച്ചയായും ഭാഗ്യം ചെയ്തവരാണ്. കളിയാട്ടം എന്ന സിനിമ സുരേഷ് ഗോപി എന്ന നടന്റെ കരിയറിലെ ഒരു പൊൻ തൂവലാണ്. അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയ മികവാണ് കളിയാട്ടത്തിന്റെ ജീവൻ എന്ന് പറയുന്നത്. കേരളത്തിന്റെ തനതു കലയ്ക്കു സിനിമ എന്ന മാധ്യമത്തിലൂടെ പകർന്നു നൽകിയ ഭാഷ്യമാണ് അദ്ദേഹത്തിനു രാജ്യാന്തര ബഹുമതികളിൽ ഒന്നായ ഭരത് അവാർഡ് നേടി കൊടുത്തത്.

അതൊരു അത്ഭുതമായിരുന്നു, ഇപ്പോൾ കളിയാട്ടത്തിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പാട്ടുകളാണ്, ഹൃദ്യമായ, ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ. കൈതപ്രം ഹൃദയം തൊട്ടെഴുതിയ, കേട്ടാലും, കേട്ടാലും മതി വരാത്ത പാട്ടുകൾ. അതിലെ ഗാനരംഗങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. മഞ്ജു വാര്യര്‍ പറയുന്നു. അതുമാത്രമല്ല ഈ സിനിമക്ക് വേണ്ടി സുരേഷ് ഗോപി ഒരുപാട് തയാറെടുപ്പുകൾ നടത്തിയിരുന്നു എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ തുറന്ന് പരഞ്ഞിരുന്നു. കളിയാട്ടം സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഷൂട്ടിങ് അവസാനിക്കുന്നത് വരെ സുരേഷ് ഗോപി ആ കഥാപാത്രത്തിന് വേണ്ടി വ്രതം നോറ്റിരുന്നു.
കാരണം അ,ത് അത്രയും ദൈവീ,കായമായ കലാരൂപം ആണ്, അതുകൊണ്ട് തന്നെ അത് ചെയ്യുന്നവർ അങ്ങനെയാണ് ചെയ്യാറുള്ളത്. അതുപോലെ ചിത്രീകരണത്തിന്റെ ഇടക്ക് നായിക മഞ്ജുവാര്യര്‍ക്ക് ചിക്കന്‍പോക്സ് പിടിപ്പെട്ടിരുന്നതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് പയ്യന്നൂരില്‍ നിന്നും പാലക്കാടേക്ക് മാറ്റിവെച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. കളിയാട്ടം എന്ന ചിത്രം എനിക്ക് സമ്മാനിച്ചത് ഗൃഹാതുരമായ ഒരുപാട് നല്ല ഓർമ്മകലാണ്. ലോക പ്രസിദ്ധമായ ഒഥല്ലോയെ കണ്ണൂരിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന സിനിമ, ഒപ്പം മനോഹരമായ ഗാനങ്ങളും..
Leave a Reply