“ഞാൻ നായകന്മാർക്കൊപ്പം റൊമാൻസ് ചെയ്യുന്നത് അവർക്കിഷ്ട്ടമല്ലായിരുന്നു” !! നടി മഞ്ജുള തുറന്ന് പറയുന്നു !!

സമ്മർ ഇൻ ബതിലഹേം എന്ന ചിത്രം മലയാളത്തിൽ ഇപ്പോഴും സൂപ്പർ ഹിറ്റാണ്, കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോഴും വളരെ ഇഷ്ടത്തോടെ കാണുന്ന ചിത്രത്തിലെ ഓരോ അഭിനേതാക്കളും നമുക്ക് ഏറെ പരിചിതരാണ്, അത്തരത്തിൽ ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രം ചെയ്ത് നടി മഞ്ജുളയുടെ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മഞ്ജുള എന്ന പേര് കേട്ടാൽ നമുക്ക് ആളെ പിടികിട്ടിയില്ലങ്കിലും കാഴ്ചയിൽ നമ്മൾക്ക് മനസിലാകും കാരണം ആ ചിത്രത്തിന്റെ വിജത്തിന് കാരണമായ നായികമാരിൽ ഒരാളാണ് മഞ്ജുള, ചിത്രത്തിലെ അഞ്ച് നായികമാരാണ് ജയറാമിന് ഉണ്ടായിരുന്നത് അതിൽ അപർണ എന്ന കഥാപാത്രം ചെയ്തിരുന്നത് മഞ്ജുള ഖാട്ടമേനനി ആയിരുന്നു…

ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ നമ്മൾ ഇപ്പോഴും മഞ്ജുളയെ ഓർത്തിരിക്കുന്നു, താരം അത്ര ചില്ലറക്കാരിയല്ല തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളുടെ നിര്‍മാതാവും നടനുമായ കൃഷ്ണയുടെ മകളും സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരിയുമാണ് മഞ്ജുള. തെലുങ്കിലെ പ്രശ്‌സ്ത സിനിമ കുടുംബത്തില്‍ നിന്നുമെത്തിയ മഞ്ജുളയുടെ ആദ്യ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. തമിഴിലും തെലുങ്കിലുമായി പിന്നീട് അഞ്ചോളം ചിത്രങ്ങളില്‍ താരം വേഷമിട്ടെങ്കിലും അഭിനയ രംഗത്ത് സജീവമാകാന്‍ അവര്‍ക്കായില്ല.

താരം  ഇപ്പോൾ തെലുങ്ക് സിനിമയിൽ പ്രശസ്തമായ നിർമ്മാതാവാണ്,  നിർമാണത്തിൽ പുറത്തിറങ്ങിയ പോക്കിരി എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു, സഞ്ജയ് സ്വരൂപാണ് മഞ്ജുളയുടെ ഭര്‍ത്താവ്. ദമ്ബതികള്‍ക്ക് ഒരു മകളുമുണ്ട്. ഒരു സിനിമ കുടുംബത്തിൽ ജനിച്ചിട്ടും എന്തുകൊണ്ട്  ചിത്രങ്ങൾ ചെയ്തില്ല എന്നതിനെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് താരം…   ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് ആരും പ്രാധാന്യം നല്‍കിയിരുന്നില്ല എന്നാണ് താരം പറയുന്നത്….

പക്ഷെ ഒരു അഭിനേത്രി എന്ന പേരിൽ അറിയപ്പെടാനാണ് താൻ ആഗ്രഹിച്ചിരുന്നത്, എന്നാല്‍ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല. അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ മാത്രമല്ല, കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു.  ആരും എന്റെ മനസ്സ് കണ്ടിരുന്നില്ല…

ആര്‍ക്കും താനൊരു നടിയാകുന്നത് അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു. അതോടെ എന്റെ ആഗ്രഹം നടക്കില്ല എന്ന് ഉറപ്പായതോടെ ഞാൻ ആകെ തളർന്നു, ഡിപ്രെഷനിലേക്ക് വീണു    മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നു രക്ഷപ്പെടുത്തിയത് എന്നും കൂടത്തെ ആ ഡിപ്രഷനിൽ നിന്നും മോചനം നേടാൻ  ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു  എന്നും മഞ്ജുള പറയുന്നു .. താരത്തിന്റെ സഹോദരൻ ഇന്ന് തെലുങ്ക് സിനിമയിൽ വളരെ തിരക്കുള്ള നായകനാണ് … അവിടുത്തെ സൂപ്പർ സ്റ്റാറാണ് അദ്ദേഹം…. ഇപ്പോൾ താനും അതീവ സന്തോഷവതിയാണെന്നും താരം പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *