5000 രൂപ അന്ന് അവന്റെ കയ്യിൽ എടുക്കാൻ ഇല്ലാതിരുന്നത് കൊണ്ട് ആ വണ്ടിക്ക് പെയിന്റടിച്ചില്ല, ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ! മാത്തുക്കുട്ടി പറയുന്നു !

ഒരൊറ്റ ചിത്രം കൊണ്ട് ഇന്ന് പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന നടനായി മാറാൻ ടോവിനോക്ക് സാധിച്ചു. താരപുത്രൻ നിറഞ്ഞാടുന്ന ഈ സിനിമ രംഗത്ത് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. ടോവിനോയുടെ കരിയർ തന്നെ ഈ ചിത്രം മാറ്റിമറിച്ചിരിക്കുമാകയാണ്. ഒരു സാധാരണ സിനിമ മോഹിയായ ചെറുപ്പക്കാരൻ ഇന്ന് ആരും  കൊതിക്കുന്ന ഒരു ലെവലിൽ എത്തിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ്.

ടോവിനോ സിനിമയിൽ എത്തുന്നതിന് മുമ്പ് നടനുമായി ഒരേ മുറിയിൽ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി. ഇപ്പോൾ ടോവിയോയെ കുറിച്ച് മാത്തുക്കുട്ടി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. മാത്തുക്കുട്ടിയുടെ വാക്കുകൾ, ഞാനും, ടൊവിനോയും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. തീവ്രമായ ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവന്‍. ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അന്ന് ടോവിനോക്ക് ഒരു ബുള്ളെറ്റ് ഉണ്ടായിരുന്നു, അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. കാരണം ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. അവന്റെ കയ്യിൽ അതിനുള്ള ഇല്ല, അല്ലെങ്കിൽ പിന്നെ കാശ് വേണമെങ്കില്‍ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവന്‍ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാള്‍ ഓടിച്ചിട്ടുണ്ട്. അന്ന് ആ കൂട്ടത്തിൽ എനിക്ക് മാത്രമാണ് ജോലി ഉള്ളത്. എന്റെ ബുള്ളറ്റിന് ഞാന്‍ മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും അവന്റെ  സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.

അവൻ ആ കാര്യം എന്നോട് തിരക്കിയപ്പോൾ ഞാൻ പറഞ്ഞു,  5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന്, ഓ അത്രയും ആകുമോ  5000  ഒരു തുകയാണ് മാത്തു എന്ന് പറഞ്ഞവൻ ആ ആഗ്രഹം മനസ്സിൽ ഒതുക്കി, ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തന്‍ ബാറ്ററി വെച്ച് ഇപ്പോഴും അവന്‍ ഓടിക്കുന്നുണ്ട്. ഇന്ന് താരമൂല്യമുള്ള യുവ താരങ്ങളിൽ മുൻ നിരയിലാണ് ടോവിനോ. മിന്നൽ മുരളി മികച്ച പ്രതികരണം നേടി ഇപ്പോഴും വിജയ പ്രദർശനം തുടരുന്നു. അതുപോലെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ആസിഫ് അലി നായകനായ ചിത്രം ‘കുഞ്ഞൽദൊ’ യും മികച്ച വിജയം നേടി മുന്നേറുന്നു.

Leave a Reply

Your email address will not be published. Required fields are marked *