‘അവൾ ഒരു പൊട്ടി പെണ്ണായിരുന്നു’ ! ഓർമയായ നടി മയൂരിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി സുഹൃത്ത് നടി സംഗീത !!

അതികം ചിത്രങ്ങൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത ചിത്രങ്ങളൂം കഥാപാത്രങ്ങളും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു, അതിൽ ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ചിത്രം ആകാശഗംഗ ആണ്, ആകാലത്തെ സൂപ്പർ ഹിറ്റ് ഹൊറർ ചിത്രമായിരുന്നു അത്. കൂടാതെ സമ്മര്‍ ഇന്‍ ബത്‌ലേഹേം, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്, ചന്ദമാമാ തുടങ്ങിയ സിനിമകളിലൂടെ മയൂരി മലയാള സിനിമയിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കൂടാതെ മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ് സിനിമകളിലും മയൂരി തകര്‍പ്പൻ പ്രകടനം കാഴ്ചവെച്ചു.

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മയൂരി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയിരുന്നു. വളരെ കഴിവുള്ള അഭിനേത്രിയാണ് അവർ പക്ഷെ ഐരാവരെയും ഞെട്ടിച്ചുകൊണ്ടും സങ്കടത്തിൽ ആക്കികൊണ്ടും 2005 ലാണ് നടി ഈ ലോകത്തോട് വിട പറഞ്ഞത്.. അതും എടുത്തു പറയണ്ട കാര്യം അന്ന് അവരുടെ പ്രായം വെറും 22 വയസായിരുന്നു എന്നതാണ്, അപ്പോൾ വളരെ പ്രായം കുറഞ്ഞ സമയത്താണ് അവർ വളരെ സീരിയസായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് എന്നത് അവിശ്വസിനീയം ആയിരുന്നു…

അവർ എന്തിന് ഇത് ചെയ്തു എന്നത് ഒരുപാട് തവണ ആവർത്തിച്ച് കേട്ട ചോദ്യമായിരുന്നു, അന്നൊന്നും ആർക്കും ഒരു ഉത്തരവും നല്കാൻ കഴിഞ്ഞിരുന്നില്ല, സിനിമയിൽ വളരെ വലിയ പ്രശസ്തയിലേക്ക് ഏതുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നത്. ഇപ്പോൾ മയൂറോയുടെ സുഹൃത്തും നടിയുയമ്യ സംഗീതയുടെ തുറന്ന് പറച്ചിലാണ് വൈറലായിരിക്കുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ… മയൂരിക്കൊപ്പം സമ്മര്‍ ഇന്‍ ബത്‌ലേഹേം എന്ന ചിത്രത്തിൽ സംഗീത ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

സെറ്റിൽ ഞങ്ങൾ രണ്ടുപേരും എപ്പോഴും ഒരുമിച്ചായിരുന്നെന്ന് സംഗീത പറയുന്നു. മയൂരി ഒരു പൊട്ടിപ്പെണ്ണായിരുന്നു, അവൾ തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു. അതിനൊക്കെ അവൾ തന്നോട് ചോദിക്കുമായിരുന്നു, അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ശേഷം റൂമിലേക്ക് എത്തിയാല്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും സംഗീത പറയുന്നു.

വ്യക്തി ജീവിതവും സിനിമാജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ പ്രത്യേക വൈഭവം വേണം, ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നുവെന്നാണ് ഇപ്പോൾ സംഗീത പറയുന്നത്, വളരെ ചെറിയ കരിയങ്ങൾക്ക് പോലും ആവിശ്യമില്ലാത്ത ടെൻഷൻ, പേടി ഇതൊക്കെ ആ കുട്ടിയുടെ സ്വഭാവമായിരുന്നു മാനസികമായി വളരെ ദുർബലയായിരുന്നു മയൂരി എന്നുമാണ് സംഗീത പറയുന്നത്…

തൻ്റെ വേർപാടിൽ  മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് താൻ ഇത്  ചെയ്യുന്നതെന്നുമാണ് മയൂരി അവസാനമായി കത്തിൽ കുറിച്ചത്. മരണത്തിന് കുറേ ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് മയൂരി മരുന്നുകൾ കഴിക്കുമായിരുന്നെന്ന് കുടുംബ വൃത്തങ്ങൾ പറയുന്നു. കൽക്കത്തയിലാണ് നടിയുടെ ജനനം. ചെന്നൈയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ ‘സര്‍വ്വഭൗമ’യില്‍ ശാലിനി എന്ന മയൂരി അഭിനയിച്ചത്.

എന്തെങ്കിലും മാനസിക വിഷമതകൾ ഉണ്ടായിരുന്നത്കൊണ്ടാവാം അവർ ഈ തീരുമാനത്തിൽ എത്തിയത് എന്നുവേണം ഇതിൽ നിന്നും മനസിലാക്കാൻ, പക്ഷെ അവർ അങ്ങനെ ഒരു തെറ്റായ തീരുമാനം യെടുത്തിരുന്നില്ലായിരുന്നു എങ്കിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിവുള്ള ഒരു അഭിനേത്രിയായിരുന്നു മയൂരി. മലയാള സിനിമ പ്രേക്ഷകരുടെ ഉള്ളിൽ എന്നും അവരുടെ ഒരു ഓർമ ഉണ്ടാകും എന്നത് ഉറപ്പാണ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *