പ്രശസ്തിയെക്കാൾ കൂടുതൽ വിവാദത്തിൽ അകപ്പെട്ട നായിക ! പലരും തന്നെ ചൂഷണം ചെയ്തു നടി മൈഥിലി തുറന്ന് പറയുന്നു !
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൈഥിലി. ചെയ്ത ചിത്രങ്ങളിൽ കൂടുതലും പരാജയ ചിത്രങ്ങളായിരുന്നു, പാലേരി മാണിക്യം ആയിരുന്നു ആദ്യ ചിത്രം അതിനു ശേഷം ചെയ്ത ചിത്രങ്ങൾ അത്ര വിജയമായിരുന്നില്ല, പിന്നീട് ‘സാൾട്ട് ആൻഡ് പെപ്പർ’ ആയിരുന്നു മറ്റൊരു വിജയ ചിത്രം. സിനിമയിൽ ആരും കൊതിക്കുന്ന തുടക്കമായിരുന്നു മൈദിലിക്ക് ലഭിച്ചിരുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് നടിയുടെ തുടക്കം.
ചിത്രത്തിലെ മൈദിലിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ആ വിജയം തുടർന്ന് കൊണ്ടുപോകാൻ തനിക്ക് സാധിച്ചിരുന്നില്ല. വിജയങ്ങൾക്ക് പകരം വിവാദങ്ങളെയാണ് നടി കൂടെ കൂട്ടിയത്. എന്റെ ഇതുവരെയുള്ള കരിയറില്‍ ഞാന്‍ ഹാപ്പി അല്ല എന്ന് മൈഥിലിതന്നെ തുറന്ന് പറഞ്ഞിരുന്നു. പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നടിക്ക് ഒരുപാട് മോശമായി ബാധിച്ചിരുന്നു.
സിനിമ സെലക്ടീവ് ആയി തിരഞ്ഞെടുക്കാൻ കഴിയാത്തത് ഒരു തെറ്റായി തോന്നുന്നില്ല, എല്ലാ അഭിനേതാക്കളും നല്ലതും മോശവുമായ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സിനിമയില്‍ നിന്നു എനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ എല്ലാ പുരുഷന്മാരും മോശക്കാരല്ല. എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും മൈഥിലി സമ്മതിക്കുന്നു.
നടിയുടെ പേരിലുള്ള നിരവധി ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു, കൂടാതെ മറ്റു പല പ്രശ്നങ്ങളിലും നടിയുടെ പേര് ആരോപിച്ചിരുന്നു, എന്നാൽ ഇതെലാം വ്യക്തിപരയായി തന്നെ തളർത്തിയില്ലങ്കിലും തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുകൾക്കും ഒരുപാട് മാനസിക വിഷമങ്ങൾ ആ പ്രശ്നം ഉണ്ടാക്കിയിരുന്നു എന്നും മൈദിലി പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത് എന്നും നടി പറയുന്നു…
പല പെൺകുട്ടികളും കുരുക്കളിൽ വീഴുന്നത് ഒന്നുകിൽ അവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാൻ ആളുകൾ കാണില്ല, പിന്നെ ചിലർ പറഞ്ഞുകൊടുത്താലും മനസിലാകില്ല കുറച്ചുപേർ പണികിട്ടികഴിഞ്ഞ് അനുഭവിച്ച് മാത്രമേ ഇതൊക്കെ പഠിക്കത്തുള്ളൂ, താൻ ആ കൂട്ടത്തിൽ പെടുന്നു, ഒരു പണി കിട്ടിയപ്പോൾ എല്ലാം പഠിച്ചു എന്നും നടി പറയുന്നു. ഇടക്ക് ചില സിനിമകൾ ഒക്കെ താരം ചെയ്യാറുണ്ട്, കുറേനാൾ സഹോദരനൊപ്പം വിദേശത്തായിരുന്നു, പല ആരോപണങ്ങളും മനസിലമായി തന്നെ തളർത്തിയിരുന്നു എന്നും അതുകൊണ്ടാണ് കുറച്ചുനാൾ ഇവിടെ നിന്നും മാറി നിന്നത് എന്നും നടി പറയുന്നത്.
വിഷമ ഘട്ടങ്ങളിൽ തനിക്ക് ധൈര്യം തന്നത് കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ്, പക്ഷെ എന്റെ കാര്യത്തിൽ ഒരുപാട് ഇല്ലാകഥകളും ഉണ്ടായിയിരുന്നു, പലരും അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ പോലും തന്നെ കുറ്റപെടുത്തിയെന്നും അതെല്ലാം എന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും ബാധിച്ചു എന്നും നടി പറയുന്നു… ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എന്നും മൈഥിലി പറയുന്നു…
Leave a Reply