
അത് ഇനിയും ഞാനിത് തുറന്ന് പറയാതിരിക്കുന്നത് ശെരിയല്ല ! അതെ എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു വ്യക്തിയോട് അസൂയ തോന്നുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് മീന. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായായിരുന്ന മീന ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. അടുത്തിടെ മീനയുടെ ഭർത്താവ് മ,ര,ണപെട്ടിരുന്നു. ആ വിഷമഘട്ടത്തിൽ നിന്നും പതിയെ ജീവിതത്തിലേക്ക് തിരികെ എത്തികൊണ്ടിരിക്കുന്ന മീനക്ക് എല്ലാ പിന്തുണയും സപ്പോർട്ടും നൽകി കുടുംബവും സൃഹുത്തുക്കളും ഒപ്പമുണ്ട്.
ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തമിഴിൽ നിന്നും ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടി മീന പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മീന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
മീന ചിത്രത്തിലെ ഐശ്വര്യ റായിയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്, ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ഐശ്വര്യ റായിയോട് തനിക്ക് അസൂയ തോന്നുന്നു എന്നാണ് മീന കുറിക്കുന്നത്. അസൂയയ്ക്ക് പിറകിലുള്ള കാരണവും മീന കുറിപ്പില്‍ പറയുന്നു.
ഓകെ, എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല.

അത് എന്നെ ശ്വാ,സം മുട്ടിക്കുന്നു. എന്റെ നെഞ്ചില്‍ നിന്നും അതൊഴിവാക്കണം. ഞാന്‍ അസൂയാലുവാണ്, ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്, കാരണം ഐശ്യര്യയ്ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി.. ഇനിയും ഞാനിത് തുറന്ന് പറയാതിരിക്കുന്നത് മോശമായി തോന്നും എന്നും മീന കുറിച്ചു…..
ചിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയ കഥാപാത്രമാണ് ഐഷ്വര്യ അവതരിപ്പിച്ചിരിക്കുന്നത്, മികച്ച അവതരണം കൊണ്ട് ചിത്രം ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്വന് പറഞ്ഞു വെയ്ക്കുന്നത്. ചിത്രം ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേപേരിലുള്ള പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉടൻ ഉണ്ടാകും, ഐശ്വര്യറായി ബച്ചന്, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്ത്ഥിപന്, ശരത് കുമാര്‍, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന പൊന്നിയിന്‍ സെല്വന് തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തിയിരിക്കുന്നത്..
Leave a Reply