
‘നിറ കണ്ണുകളോടെ പ്രിയതമനെ യാത്രയാക്കി മീന’ ! വിദ്യാസാഗറിനെ വിവാഹം കഴിക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു ! മീനയുടെ വാക്കുകൾ !
കഴിഞ്ഞ 40 വർഷമായി സിനിമ രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന അഭിനേത്രിയാണ് മീന. ബാലതാരമായി സിനിമയിൽ എത്തിയ മീന സൗത്തിന്ത്യൻ സിനിമയിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും നായിക ആയിരുന്നു. മലയാളത്തിൽ മീന ഒരു വിജയ നായിക തന്നെ ആയിരുന്നു. കഴിഞ്ഞ ദിവസം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു നഷ്ടം സംഭവിച്ചു, ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു, ഹൃദയഭേദകമായ ആ വാർത്ത ഒരു ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും കേട്ടത്.
ഏറെ നാളുകളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി വരികയായിരുന്നു വിദ്യ സാഗറിന് കോവിഡ് കൂടി വന്നതോടെ അവസ്ഥ കൂടുതൽ വഷളാകുക ആയിരുന്നു. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യ സ്ഥിതി മോശമായി തുടരുകയായിരുന്നു. ശ്വാസ കോശത്തിലെ അണുബാധ രൂക്ഷമായതോടെ ശ്വാസ കോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ കാര്യങ്ങൾ കൂടുതൽ വഷളാവുകയും അവയദാതാവിനെ കിട്ടാന്‍ വൈകിഎത്തും കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയായി. ഈ സമയം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു സാഗറിന്റെ ജീവന് നിലനിര്‍ത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. താനും തന്റെ ഭർത്താവും താനും വളരെ സ്നേഹത്തോടെയുള്ള കുടുംബ ജീവിതമാണ് നയിച്ചിരുന്നതെന്നും വിവാഹശേഷം താൻ തന്റെ സിനിമാ ജീവിതം തുടരുമ്പോൾ അദ്ദേഹം മികച്ച പിന്തുണ നൽകിയെന്നും മീന പല അവസരങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. താൻ ജഡ്ജിയായി പങ്കെടുത്ത ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് ആദ്യം ഇദ്ദേഹത്തിന്റെ ആലോചന വരുന്നത്. പക്ഷെ ഇപ്പോൾ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ലന്ന് പറഞ്ഞ് മീന വിദ്യാസാഗറിനെ ഒഴിവാക്കി.

എന്നാൽ തനിക്ക് തന്റെ കുടുംബം അനുയോജ്യമായ വരനെ തിരയുമ്പോൾ തനിക്ക് അനുയോജ്യമായ ജാതകം വിദ്യാസാഗറിന്റേതായിരുന്നു. ശേഷം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ, അവരുടെ വ്യത്യസ്ത തൊഴിലുകളും കാഴ്ചപ്പാടുകളും കാരണം അപ്പോഴും മീനക്ക് വിദ്യാസാഗറിനോട് വലിയ മതിപ്പുണ്ടായില്ല, കുറച്ച് ദിവസങ്ങൾക്ക് ശേഷം മീന വീണ്ടും ഈ വിവാഹത്തിന് താല്പര്യം ഇല്ലന്ന് അറിയിച്ചു. എന്നാൽ വിദ്യാസാഗർ അവളുടെ തീരുമാനം മാന്യമായി അംഗീകരിക്കുകയും അദ്ദേഹം അവൾക്ക് എല്ലാ ആശംസകളും നേരുകയും ചെയ്തു.
പക്ഷെ അപ്പോഴും മീനയുടെ അമ്മായിമാരിൽ ഒരാളാണ് അവളോട് ഒരു നല്ല വ്യക്തിയെ നഷ്ടപ്പെടുത്തുന്നതെന്ന് കർശനമായി പറഞ്ഞു, ഒടുവിൽ വിദ്യാസാഗറിനെ വിവാഹം കഴിക്കാൻ മീന സമ്മതിച്ചു, എന്നാൽ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ഒരിക്കൽ പോലും തെറ്റായ ഒരു തീരുമാനം ആയിരുന്നു എന്ന് തോന്നിയിരുന്നില്ല, ഏറ്റവും മികച്ച ഭർത്താവ് മകൾ നൈനികയ്ക്കും അദ്ദേഹത്തേക്കാൾ മികച്ച ഒരാളെ ലഭിക്കില്ലായിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ മകളും മീനയും വിദ്യാസാഗറിനെ യാത്രയാക്കി. ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം എന്നാണ് ആ കുടുംബം പറയുന്നത്.
Leave a Reply