
‘ഞാൻ അമ്മ ആയിട്ട് കൃത്യം ഒരു മാസമായി’ ! സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ! ഡെയിൻ തന്ന സമ്മാനത്തെ കുറിച്ച് മീനാക്ഷി !
ഉടൻ പണം 2.0 എന്ന പരിപാടിയിൽ കൂടി പ്രേക്ഷകർക്കു പ്രിയങ്കരരായി മാറിയ താര ജോഡികളാണ് മീനാക്ഷിയും ഡെയിനും. ഡെയിൻ ഡേവിസും മീനാക്ഷിയും വളരെ മികച്ച അവതാരകരായി തുടരുന്നത് തന്നെയാണ് ആ പര്യാപടിയുടെ വിജയവും. മീനാക്ഷി ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…..
ജീവിതത്തിൽ ഇപ്പോൾ വളരെ സന്തോഷകരമായ ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത്. ‘സ്കൈയാണ് എന്റെ പുതിയ വിശേഷം. ഞാൻ അമ്മയായിട്ട് ഒരു മാസമാകുന്നു. ഞാൻ ചെയ്ത് പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. ചെറുപ്പം മുതൽ ശരീര ഭാരം തീരെ കുറവായിരുന്നത് കൊണ്ട് കളിയാക്കലുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എനിക്ക് എയർ ഹോസ്റ്റസ് ആകണെമന്നായിരുന്നു ആഗ്രഹം.
എന്റെ ആഗ്രഹം ഞാൻ പറഞ്ഞത് മുതൽ പരിഹാസങ്ങളാണ് എനിക്ക് ലഭിച്ചത് . ക്യാബിൻ ക്രൂ ആകണമെങ്കിൽ കുറച്ച് നീളവും വണ്ണവും ഒക്കെ വേണം. കാണാന്‍ കുറച്ച് ഭംഗി വേണം. കുറച്ച് ഹോട്ട് ആയിരിക്കണം എന്നൊക്കെ സ്ഥിരം ഞാന്‍ കേട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ്. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല, എന്റെ ലക്ഷ്യത്തിന് വേണ്ടി ശ്രമിച്ചു. അങ്ങനെ ഞാൻ ഏവിയേഷൻ ഡിഗ്രി പൂർത്തിയാക്കി. ഉയർന്ന ശമ്പളത്തിൽ ജോലിക്ക് കയറി. അവിടെ നിന്നുമാണ് നായികാ നായകനിലേക്ക് എത്തുന്നത്. ബോൾഡാണ് എന്റെ ക്യാരക്ടറെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകൾ എന്നെപറ്റി എന്ത് പറയുന്നുവെന്നത് എനിക്ക് ഇപ്പോൾ വിഷയമല്ല. ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. നമ്മുടെ പേഴ്സണൽ ലൈഫിൽ തലയിടാൻ ആർക്കും അവകാശമില്ലല്ലോ.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോൾ ‘സ്കൈ’ എന്ന പട്ടിക്കുട്ടിയാണ്. എനിക്ക് ഗിഫ്റ്റ് തന്നത് ഡെയ്നാണ്. അവൻ എനിക്ക് തന്ന പിറന്നാൾ സമ്മാനമായിരുന്നു. അവനും ഞാനും ഡോഗ് ലവേഴ്സാണ്. അതുകൊണ്ട് തന്നെ പട്ടികളെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. അങ്ങനെയാണ് അവൻ എനിക്ക് സർപ്രൈസ് ആയിട്ട് ഈ നയികുട്ടിയെ സമ്മാനിച്ചത്. സ്കൈ ഇപ്പോൾ എന്റെ കുഞ്ഞാണ്, അവനെ ആദ്യമായി കണ്ടതും ഞാൻ കരയാൻ തുടങ്ങി. ആ സമയം ഞാൻ പ്രസവിച്ച കുഞ്ഞിനെ കണ്ടപോലെയാണ് എനിക്ക് തോന്നിയത്.’ ‘ആദ്യമായി കുഞ്ഞിനെ കാണുമ്പോഴുള്ള സന്തോഷമായിരുന്നു. ഞാനാണിപ്പോൾ സ്കൈയ്യുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അതിൽ വിട്ടുവീഴ്ച വരുത്താറില്ല’ മീനാക്ഷി രവീന്ദ്രൻ പറയുന്നു
Leave a Reply