താരപുത്രിക്ക് സര്‍പ്രൈസൊരുക്കി ആരാധകര്‍ ! മനോഹരമായ ചിത്രവുമായി മീനാക്ഷിയും !
മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി ഇന്ന് ഏവർക്കും വളരെ പ്രിയ്യപ്പെട്ടവളാണ്, മഞ്ജുവും ദിലീപും വേർപിരിയുന്ന സമയത്ത് മീനാക്ഷി അച്ചനൊപ്പമാണ് നിന്നത്, അതുമാത്രമല്ല ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തിനും മുന്നിൽ നിന്നത് മീനാക്ഷി ആയിരുന്നു ആ സമയങ്ങളിൽ മീനാക്ഷിക്ക് എതിരെ സോഷ്യൽ മീഡിയിൽ പല പരാമർശങ്ങളും ഉയർന്നുകേട്ടിരുന്നു, സോഷ്യൽ മീഡിയിൽ ഒന്നും ആക്റ്റീവ് അല്ലാതിരുന്ന താരം അടുത്തിടെയാണ് ഇൻസ്റ്റയിൽ അക്കൗണ്ട് എടുത്തത്, മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നാദിർഷയുടെ മകളുടെ വിവാഹം അടുപ്പിച്ചായിരുന്നു..
വിവാഹ വേദികളിലും ഏവരുടെയും കണ്ണ് താരപുത്രിയിൽ തന്നെയായിരുന്നു, സിനിമ താരം നമിത പ്രമോദ് മീനാക്ഷിയുടെ മറ്റൊരു അടുത്ത സുഹൃത്താണ്, ഇൻസ്റ്റയിൽ അകൗണ്ട് എടുത്തെങ്കിലും എപ്പോഴും ഒന്നും താരം അതിൽ ആക്റ്റീവ് അല്ല, ഇതിനോടകം നിരവധിപേരാണ് മീനാക്ഷിയെ ഫോളോ ചെയ്യുന്നത്, ഇന്ന് താരപുത്രി തന്റെ വളരെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുയാണ്, ചുവന്ന ഗൗണിൽ അമ്മയെപ്പോലെ അതി സുന്ദരിയായിട്ടാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്..
ഒരു സിനിമയിലോ , പരസ്യത്തിന്റെ എന്തിനതികം ഒരു പൊതു പരിപാടികളിൽ പോലും അത്ര സജീവമല്ലാത്ത മീനാക്ഷിക്ക് നിരവധി ഫാൻസ് ഗ്രൂപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്, ടിക് ടോക്കിലെ താരത്തിന്റെ പ്രകടനങ്ങൾ കണ്ട് അഭിനയത്തിൽ മീനാക്ഷിക്ക് നല്ല കഴിവ് ഉണ്ടെന്ന് ആരാധകർ കണ്ടെത്തിയിരുന്നു… മറ്റൊരു പ്രധാന കാര്യം മാർച്ച് 24 നാണ് മീനാക്ഷിയുടെ പിറന്നാൾ, എന്നാൽ 2 ദിവസം മുന്നേ തന്നെ ആശംസകൾ അറിയിച്ചിരിക്കുകായണ് താരത്തിന്റെ ആരധകർ, ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ആശംസ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. മീനാക്ഷിയുടെ മനോഹരമായ ചിത്രത്തിനൊപ്പമായാണ് ആശംസ കുറിച്ചിട്ടുള്ളത്. ജന്മദിനം എത്തുംമുന്‍പ് തന്നെ ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.
ആരാധകരുടെ പോസ്റ്ററുകളും കുറിപ്പുകളും സോഷ്യൽ മീഡിയിൽ വൈറലാകുന്ന സമയത്ത്തന്നെയാണ് മീനാക്ഷി തന്റെ മനോഹരമായ പുതിയ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ഇതേകുറിച്ചുളള പ്രതികരണമൊന്നും മീനാക്ഷിയുടെയോ ദിലീപിന്റെയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും നിരവധി ആരാധകർ ഇപ്പോഴേ താരത്തിന് സ്വന്തമായിട്ടുണ്ട്…
മീനാക്ഷിയെപോലെതന്നെയാണ് ദിലീപിന്റെയും കാവ്യയുടെയും മകൾ ആയ മഹാലക്ഷ്മിയുടെയും ചിത്രങ്ങളോ വാർത്തകളോ ഒന്നും അവർ ഇതുവരെ പുറത്തുവിട്ടില്ല, മഹാലക്ഷ്മിയെ കാണാൻ എല്ലാ ആരാധകർക്കും അതിയായ ആഗ്രഹം ഉണ്ട്, മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ദിലീപും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. 2016ലായിരുന്നു ദിലീപ് കാവ്യ വിവാഹം വിവാഹ ശേഷം കാവ്യ സിനിമ വിട്ടിരുന്നു. നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിലാണ് ദിലീപിനെയും കുടുംബത്തെയും കാണാൻ സാധിച്ചത്.. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് ദിലീപ് മുന്നേറുന്നത്. 2019ല്‍ പുറത്തിറങ്ങിയ മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ. കേശു ഈ വീടിന്‌റെ നാഥനാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.
Leave a Reply