“ഈ സന്തോഷ വാർത്ത എല്ലാവരോടും പറയാനായി ഞാൻ കാത്തിരിക്കുകയായിരുന്നു” !! മീനാക്ഷിയുടെ പോസ്റ്റ് വൈറലാകുന്നു !!!

ഒരു കാലത്ത് മലയാള സിനിമ വാണ താര  ജോഡികൾ ആയിരുന്നു മഞ്ജുവും ദിലീപും, മഞ്ജുവിന്റെ ആദ്യ നായകൻ പിന്നീട് തന്റെ ജീവിതത്തിലും നായകൻ ആകുകയായിരുന്നു, സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം.. അതോടെ മഞ്ജു സിനിമ ഉപേക്ഷിച്ച് വീട്ടമ്മയായി മാറുകയായിരുന്നു.. ദിലീപ് വീണ്ടും സിനിമയിൽ ഒരുപാട് പയറ്റി തെളിഞിട്ടാണ് ഒടുവിൽ ജനപ്രിയ നായകൻ എന്ന കിരീടം  നേടിയെടുത്തത്.. ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും വേദനകളും മറന്നുകൊണ്ട് ചിരിച്ച  മുഖത്തോടെ വീണ്ടും വെള്ളിത്തിരയിൽ സജീവമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം മഞ്ജു വാരിയർ…

ഇതുപോലെ മറ്റൊരു നടിമാരെയും നമ്മൾ ഇത്രയും സ്നേഹിച്ചുകാണില്ല, അവരുടെ തിരിച്ചുവരവിനായി നമ്മൾ  ഇത്രയും ആഗ്രഹിച്ചുകാണില്ല എന്നാണ് തോന്നുന്നത്.. കൂടാതെ ഇന്ന്  മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ ഓരോ ദിവസങ്ങളിലും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ചുറു ചുറുക്കും മറ്റുള്ളവരിൽ നിന്നും മഞ്ജുവിനെ വ്യത്യസ്തയാക്കുന്നു… മഞ്ജു ഇന്ന് നിരവധി സ്ത്രീകൾക്ക് ആവേശവും പ്രചോദനവുമാണ്, കാരണം തകർന്ന് എന്ന് തോന്നിയ തന്റെ ജീവിതം അവിടെ നിന്നും തിരിച്ചു പിടിച്ച ധീര വനിതയാണ് മഞ്ജു ഇന്ന്..

ദിലീപും മഞ്ജുവും വേർപിരിയുന്ന സമയത്ത് മകൾ മീനാക്ഷി അച്ചനൊപ്പമാണ് നിൽക്കാൻ ആഗ്രഹിച്ചത് അതുകൊണ്ട് അവളുടെ ഇഷ്ടത്തിന് ഞാൻ സമ്മതം മൂളി , ദിലീപ് ഒരു നല്ല അച്ഛനാണെന്നും അവളുടെ സന്തോഷമാണ് തനിക്ക് വലുതെന്നും മഞ്ജു പറഞ്ഞിരുന്നു.. മകൾ മീനാക്ഷി ഇപ്പോൾ സോഷ്യൽ മീഡിയിലെ താരമാണ്, താരപുത്രിക്ക് ഇന്ന് നിരവധി ആരധകരുണ്ട്, ഫാൻസ് ഗ്രൂപ്പുകൾ ഉണ്ട്, അടുത്തിടെയാണ് താരം സോഷ്യൽ മീഡിയായ ഇൻസ്റ്റാഗ്രാമിൽ അകൗണ്ട് എടിത്തിരുന്നത് …

അത്ര ഹൈപ്പർ ആക്റ്റീവ് അല്ലങ്കിലും ഇടക്കൊക്കെ തന്റെ ചിത്രങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളുമൊക്കെ താരം പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു വിശേഷമാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്, മീനാക്ഷിയുടെ  ഏറ്റവും അടുത്ത  കൂട്ടുകാരിയാണ് നടി നമിത പ്രമോദ് , നമിത നായികയായി യെത്തുന്ന പുതിയ ഷോർട്ട് ഫിലിം ‘മാധവി’ വിഷുദിനത്തിൽ റിലീസിനെത്തുന്നുണ്ട്.. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് നമിത കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു….

തൻ്റെ  ഹൃദയത്തോട് ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്ന ഒരു ഷോർട്ട് ഫിലിമാണിത്, ഇത് എല്ലാവരുമായി പങ്കിടാൻ ഞാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് നമിത ‘മാധവി’ എന്ന ഷോർട്ട് ഫിലിമിന്റെ വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതേ പോസ്റ്റാണ് മീനാക്ഷിയും പോസ്റ്റ് ചെയ്തിരിക്കുന്നത് .. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം മാധവിയിൽ നടി ശ്രീലക്ഷ്മിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്…. ഏതായാലും ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത മീനാക്ഷിക്ക് ഇന്ന് ആരധകർ ഏറെയാണ്.. നമിതയുടെ പോറ്റിനേക്കാളും പ്രധാന്യം ലഭിച്ചത് മീനാക്ഷി പങ്കുവെച്ച പോസ്റ്റിനാണ് എന്നത് ഏറെ ശ്രേധേയമായ ഒന്നാണ് ….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *