
കാവ്യാ മാധവൻ പതറിയപ്പോഴും മീനാക്ഷിയുടെ ആത്മധൈര്യം പ്രശംസനീയമായിരുന്നു ! ആ ചോദ്യം ചോദിച്ചതിന് പിന്നിൽ ! നമിത പറയുന്നു !
മീനാക്ഷി ദിലീപ് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിൽ പോലും ഇന്ന് നിരവധി ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി. ഒരു സമയത്ത് മലയാളികൾ ഹൃദയത്തിൽ സൂക്ഷിച്ച താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. മീനാക്ഷി പലപ്പോഴും നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്, വ്യക്തി ജീവിതത്തിൽ മീനാക്ഷി എടുത്ത ശക്തമായ നിലപാടുകൾ തന്നെയാണ് അങ്ങനെ തോന്നിപ്പിക്കാൻ കാരണം. ഏതൊരു പെൺകുട്ടിയും അമ്മയെ ചേർത്ത് പിടിക്കുന്ന സാഹചര്യത്തിൽ മീനാക്ഷി അച്ഛനൊപ്പം നിൽക്കാനാണ് താല്പര്യപ്പെട്ടത്.
അതുപോലെ ആരോപണ വിധേയായ ആളെ കൊണ്ട് തന്നെ തന്റെ അച്ഛന്റെ വിവാഹം നടത്താനും, അതിനു ശേഷം തന്റെ അച്ഛൻ കടന്ന് പോയ കൈപ്പയേറിയ ജീവിത സാഹചര്യങ്ങളിൽ എല്ലാം കരുത്തായി അച്ഛന് പിന്തുണ നൽകി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. അച്ഛനുമായി വേർപിരിഞ്ഞ ശേഷം അമ്മയുമായി ഒരു കോണ്ടാക്റ്റും സൂക്ഷിക്കാത്ത ആളുകൂടിയാണ് മീനാക്ഷി, രണ്ടാനമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ചും തന്റെ സഹോദരിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയും മീനാക്ഷി മുന്നോട്ട് പോകുന്നു..

കഴിഞ്ഞ ദിവസം മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ നടി നമിത പ്രമോദ് മീനാക്ഷിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ജീവിതത്തിലെങ്ങനെയാണ് ബോള്‍ഡായത് എന്ന ചോദ്യമാണ് തനിക്ക് മീനാക്ഷിയോട് ചോദിക്കാനുള്ളത് എന്നായിരുന്നു നമിത പറഞ്ഞത്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ എങ്ങനെയാണ് ധീരമായി നേരിട്ടത്. ഇമോഷണല്‍ ബാലന്‍സിങ്ങ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ചോദിക്കാനുണ്ട്. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയാണ് മീനാക്ഷിയെന്നായിരുന്നു ദിലീപും മുമ്പ് പറഞ്ഞത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായി ദിലീപ് നിൽക്കുമ്പോഴും മറ്റുള്ളവർ വളരെ മോശമായി പരിഹസിച്ചപ്പോഴും അവർക്ക് മുന്നിൽ എന്റെ അച്ഛനെ എനിക്കറിയാം നീ ഓണുംണ് പഠിപ്പിച്ച് തരേണ്ട എന്ന് ഉറക്കെ വിളിച്ച് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ കുടുംബത്തിൽ ഉണ്ടായ മോശം അവസ്ഥയിൽ കാവ്യാ മാധവൻ വളരെ തളർന്ന് പോയപ്പോഴും മീനാക്ഷി വളരെ ആത്മധൈര്യത്തോടെ നിലകൊണ്ടതും ദിലീപ് പലപ്പോഴും വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ അച്ഛനെ കാണാനായി ജയിലില്‍ പോവേണ്ടി വന്ന സന്ദര്‍ഭത്തില്‍പ്പോലും സംയമനം പാലിച്ചിരുന്നു. പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ലാതെയായാണ് അന്ന് മീനാക്ഷി പ്രതികരിച്ചത്. തന്റെ ജീവിതത്തിലെ ശക്തിയാണ് മീനാക്ഷിയെന്നായിരുന്നു ദിലീപും പറഞ്ഞിരുന്നത്.
Leave a Reply