
ഇഷ്ടമല്ലാത്തവർ കാണണ്ട ! എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും ! ഇത്തരക്കാരോട് എങ്ങനെ പ്രതികരിക്കണമെന്നത് അമ്മയാണ് പഠിപ്പിച്ചത് ! മീനാക്ഷി !
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് മീനാക്ഷി രവീന്ദ്രന്. അതിനു ശേഷം ജനപ്രിയ പരിപാടിയായിരുന്ന ഉടൻ പണം 2.0 എന്ന പരിപാടിയിൽ കൂടിയാണ് കൂടുതൽ ശ്രദ്ധ നേടിയത്. ശേഷം സിനിമ രംഗത്ത് മാലിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകളായും മീനാക്ഷി എത്തി. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിലും, ബോഡി ഷെയിമിങ്ങിന്റെ കാര്യത്തിലും തന്നെ വേദനിപ്പിക്കാനാണ് എല്ലാവരും നോക്കുന്നത് എന്ന് തുറന്നു പറയുകയാണ് മീനാക്ഷി.
മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി സംസാരിച്ചത്, ആലപ്പുഴയില്‍ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെണ്‍കുട്ടിയാണ് ഞാന്‍. ആണ്‍കുട്ടികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്കും ചെയ്യാൻ നല്ല താത്പര്യമായിരുന്നു. ഞാന്‍ ചെയ്യുന്നതിനൊന്നും എന്റെ വീട്ടുകാര്‍ എതിര് പറഞ്ഞിട്ടില്ല, അവര്‍ വളരെ അധികം സപ്പോര്‍ട്ടീവ് ആയിരുന്നു.

ചെറുപ്പം മുതൽ വണ്ണമില്ല, പൊക്കമില്ല എന്നൊക്കെ കേട്ടു ഞാൻ മടുത്തിരുന്നു, ഇപ്പോൾ എന്റെ വസ്ത്രധാരണമാണ് ചിലർക്ക് പ്രശ്നം, എന്നാൽ അത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് താന്‍ ധരിക്കുന്നത് എന്നും മീനാക്ഷി പറഞ്ഞു. ഫോട്ടോ കണ്ട് വൃത്തികേട് എന്ന് പറയുന്നത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്നമാണ് എന്നും തന്റെ കുഴപ്പമല്ലെന്നും താരം വ്യക്തമാക്കി. ഞാന്‍ മെലിഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ബോഡി ഷെയിം ചെയ്യുന്ന ആളുകളാണ് ആ വസ്ത്രത്തിലെ വൃത്തികേട് കണ്ടുപിടിക്കുന്നവര്‍.
ആര് എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. പക്ഷെ വീട്ടുകാരെ പറ്റി പറഞ്ഞാല്‍ പ്രശ്നമാകും എന്നും മീനാക്ഷി പറഞ്ഞു. കാരണം വീട്ടുകാര്‍ക്ക് ചിലതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നും. തനിക്ക് മോഡേണ്‍ ഡ്രസ് ധരിക്കാന്‍ ഒരുപാടിഷ്ടമാണ് എന്നും മീനാക്ഷി പറഞ്ഞു. വസ്ത്രത്തെ പറ്റി സംസാരിക്കുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന് അമ്മയാണ് പഠിപ്പിച്ചത് നിന്റെ ഡ്രസ്സിനെ കമന്റ് ചെയ്യുകയാണെങ്കില്‍ ‘ദാറ്റ്സ് അപ് ടു മീ’ എന്നു പറഞ്ഞാല്‍ മതി’, എന്നാണ് ഒരിക്കല്‍ തന്നോട് അമ്മ പറഞ്ഞത് എന്നും മീനാക്ഷി പറഞ്ഞു. തന്നെ വിമര്‍ശിക്കുന്നവരോട് ഇപ്പോഴും അതാണ് പറയാനുള്ളത് എന്നും മീനാക്ഷി രവീന്ദ്രന് പറയുന്നു.
.
Leave a Reply