നമ്മളെ ഒരുപാട് മനസിലാക്കുന്ന ഒരു ജീവിത പങ്കാളി ആണെങ്കിൽ അത്തരം ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല ! മീര ജാസ്മിൻ തുറന്ന് പറയുന്നു !

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മീര ജാസ്മിൻ.  2001 ൽ പുറത്തിറങ്ങിയ ദിലീപ് സൂപ്പർ ഹിറ്റ് ചിത്രം സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ നടി വളരെ പെട്ടന്നാണ് സൗത്തിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. കൂടാതെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ.  പക്ഷെ ഇതേ സിനിമ മേഖലയിൽ ഒരുപാട്  കാലിയാക്കളുകളും  ഗോസിപ്പുകളും, കൂട്ടത്തോടെ മീരയെ  വേട്ടയാടിയ ഒരു സമയം ഉണ്ടായിരുന്നു.

പക്ഷെ ഇതൊന്നും മീരയെ കാര്യമായി ബാധിച്ചിരുന്നില്ല, ഈ പ്രതിസന്ധികളെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് നടിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലി, പളളിയില്‍ പോവുന്നു വരുന്നു. ഈശ്വര അനുഗ്രഹം ഉള്ളതുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ ഒരവസരം ലഭിച്ചു എന്നും നടി പറയുന്നു. കലയെ ഞാൻ സ്നേഹിക്കുന്നു അതാണെന്റെ ജീവിതം. അതാണ് എനിക്ക് എല്ലാം. പക്ഷേ അത് നിലനില്‍ക്കുന്ന ഈ ഇടമുണ്ടല്ലോ. അവിടെ ഞാന്‍ കംഫര്‍ട്ടബിളല്ല. എനിക്കറിയില്ല എന്തുക്കൊണ്ടാണെന്ന്.

മീരക്ക് വ്യക്തി ജീവിതത്തിൽ ആദ്യമൊരു പ്രണയം ഉണ്ടായിരുന്നു. വളരെ ശ്കതമായ ആ ബന്ധം വിവാഹംവരെ എത്തുകയും പക്ഷെ അതിനുമുമ്പ് തന്നെ അത് പിരിയുകയും ചെയ്തു ശേഷം 2014 ൽ രണ്ടാം കെട്ടുകാരനായ ദുബായിൽ എൻജിനീയറായ അനിൽ ജോൺ എന്ന ആളുമായി  വിവാഹിതനായായിരുന്നു. ശേഷം സിനിമ രംഗത്തുനിന്നും പൂർണമായും വിട്ടുനിന്നു ദുബായിൽ സ്ഥിര താമസമാക്കിയ മീര ഇടക്ക് ചില സിനിമകളിൽ അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിലോ മറ്റു പൊതു വേദികളിലോ മീരയെ ആരും അതികം കണ്ടിരുന്നില്ല.

അതുകൊണ്ടു തന്നെ മീര വിവാഹ ബന്ധം ഉപേക്ഷിച്ചു എന്ന രീതിയിൽ പല വാർത്തകളും ഉണ്ടായിരുന്നു, എന്നാൽ നടിയുടെ ഒരു അഭിമുഖത്തിൽ തന്റെ പങ്കാളിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ശ്രദ്ധനേടുന്നത് . മീരയുടെ വാക്കുകൾ ഇങ്ങനെ വിവാഹത്തിന് ശേഷം വലിയ മാറ്റങ്ങൾ തോന്നുനില്ല. തീർച്ചയായും ഉത്തരവാദിത്വങ്ങൾ കൂടും. നമ്മളെ പരസ്പരം അറിയുന്ന ഒരു പാർട്ണർ ആണെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. വളരെ സതോഷവതിയാണ് ഞാൻ, അദ്ദേഹമാണ് എന്നെ എല്ലാം കാര്യങ്ങൾക്കും പ്രോത്സാഹിപ്പിക്കുന്നത് എന്നും മീര പറയുന്നു.

എന്നാൽ അതുപോലെ നടൻ ലോഹിതദാസിന്റെ ഭാര്യ മീരയെ കുറിച്ചുപറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, അവരുടെ വാക്കുകൾ ഇങ്ങനെ, മീര ജാസ്മിൻ എന്ന അഭിനേത്രി സിനിമയിലേക്ക് വരുന്നത് തീരെ പക്വതയില്ലാത്ത പ്രായത്തിലാണ്. അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ള ഒരു പെൺ കുട്ടിയുടെ കയ്യിൽ ആവിഷത്തിൽ കൂടുതൽ പണം എത്തിച്ചേർന്നാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ എല്ലാവർക്കും അറിയാം, കൂടാതെ മീര ഈ പണമൊന്നും തനറെ മാതാപിതാക്കൾക്ക് നല്കുന്നുണ്ടായിരുന്നുമില്ല.

ആ സമയങ്ങളിൽ ഇടക്കൊക്കെ എന്തെങ്കിലും ഉപദേശത്തിന് വേണ്ടി മീര ലോഹിയെ വിളിക്കുന്നത് പതിവായിരുന്നു. പതുക്കെപ്പതുക്കെ മീരയുടെ ഫോൺ വിളികളുടെ എണ്ണവും സംസാരത്തിന്റെ സമയവും ഒരുപാട് വർദ്ധിച്ചുവന്നു. ഇതുകൂടാതെ ഇവരുടെ പേരിൽ ആവശ്യമില്ലാത്ത പല ഗോസ്സിപ്പുകളൂം സിനിമ മേഖലയിൽ പടർന്ന് പിടിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ ഇവരുടെ സംസാരത്തിന് വിലക്ക് ഏർപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഭാര്യ സിന്ധു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published.