
സുരേഷിനെ നീ കെട്ടരുത്, നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് ഞാൻ പറയുന്നതെന്ന് മമ്മൂക്ക ! ഒടിവിൽ വെല്ലുവിളിച്ചാണ് ഞങ്ങൾ വാഹഹം നടത്തിയത് ! മേനക പറയുന്നു
മലയാള സിനിമ രംഗത്ത് ഒരു സമയത്ത് ഏറ്റവുമധികം തിരക്കുള്ള മുൻ നിര നായികയായിരുന്നു മേനക. മലയാളം കൂടാതെ തമിഴ്, കന്നട, ഹിന്ദി, തെലുഗ് തുടഗിയ ഭാഷകളിൽ എല്ലാം അഭിനയിച്ചിരുന്നു, മലയാളത്തിൽ മാത്രം അവർ 110 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു. ഒരു തമിഴ് അയ്യൻകാർ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മേനക പിന്നീട് ചലച്ചിത്ര മേഖലയുടെ മിന്നുന്ന താരമാകുകയിരുന്നു. 1987 ൽ അവർ പ്രശസ്ത നിർമാതാവ് സുരേഷ് കുമാറിനെ വിവാഹം ചെയ്തു, ഇവർക്ക് രണ്ട് പെൺ മക്കളാണ് ഉള്ളത്, മൂത്ത മകൾ രേവതി സുരേഷ്, ഇളയ മകൾ കീർത്തി സുരേഷ്. കീർത്തി ഇന്ന് അമ്മയുടെ പാത പിന്തുടർന്ന് ഇന്ത്യൻ സിനിമയിൽ തന്നെ തിരക്കുള്ള മുൻ നിര അഭിനേത്രിയാണ്.
ഇപ്പോഴിതാ സിനിമ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മേനക പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ കാലത്ത് മേനക, ശകർ ജോഡികൾ വലിയ പ്രിയങ്കരരായിരുന്നു. ഇവര്‍ ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. അക്കാലത്തെ പ്രേക്ഷകരിൽ കൂടുതൽ പേരും ഇവർ ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചവർ ആയിരുന്നു, സുരേഷുമായി പ്രണയത്തിലായ മേനക നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്, തങ്ങളുടെ വിവാഹത്തിന് നിരവധി പേർ എതിർത്തിരുന്നു, ആ കൂട്ടത്തിൽ പ്രധാനി മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ മേനക പറയുന്നത്.

മേനകയുടെ വാക്കുകൾ വിശദമായി, സുരേഷിനെ നീ വിവാഹം കഴിക്കുകയാണെങ്കിൽ രണ്ടാമത്തെ ദിവസം നിങ്ങൾ വഴക്കിട്ട് പിരിയും, നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം. പക്ഷേ ഈ ബന്ധം അത് ശരിയാവില്ല. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ നിങ്ങള്‍ തമ്മില്‍ തെറ്റി പിരിയും എന്നും കൂടാതെ ഞാൻ ഈ പറയുന്നത് നിന്റെ നന്മക്ക് വേണ്ടിയാണെന്നും മമ്മൂക്ക എന്നോട് പറഞ്ഞു…
പക്ഷെ അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ട ശേഷം ഞാൻ മമ്മൂക്കയോട് പറഞ്ഞു ഇല്ല അങ്ങനെ ഒരിക്കലും സംഭവിക്കില്ല.. “നോക്കിക്കോ, ഞങ്ങള്‍ നന്നായി ജീവിച്ച് കാണിച്ച് തരാമെന്നായിരുന്നും മമ്മൂട്ടിയോട് വെല്ലുവിളിച്ചു പറഞ്ഞിരുന്നു എന്നും അതുപോലെ തന്നെ ഈശ്വര അനുഗ്രഹത്താൽ ഞങ്ങൾ ഇപ്പോഴും വളരെ വിജയകരമായി ജീവിച്ചു കാണിച്ചു കൊടുത്തുയെന്നും മേനക പറയുന്നുണ്ട്.
Leave a Reply