ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പമാണ്, ഇത് മാറ്റത്തിൻ്റെ സമയമാണ്, കേരളത്തിലും അത് സംഭവിക്കും, അതിന്റെ സൂചനകൾ ഉണ്ട്

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനും വ്യക്തിയുമാണ് സുരേഷ് ഗോപി, അദ്ദേഹം താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെടാറുണ്ട്. ഇനി അവസാനമായി ഒന്ന് കൂടി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ബിജെപിയുടെ ആകെ പ്രതീക്ഷയുമാണ് ഇപ്പോൾ സുരേഷ് ഗോപിയിൽ മാത്രമാണ്. അടുത്തിടെ മോദിജി കേരളത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ബിജെപി കേരളത്തിൽ അധികാരത്തിലേറുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ട്. ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന കേരളത്തിലെ മിഥ്യാധാരണ തകർക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

വലിയ മാ,റ്റങ്ങൾ  ഉണ്ടാകും, വ,ടക്ക് കി,ഴക്കൻ സ്ഥാനങ്ങളിലും ഗോവയിലും സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും. അതിന്റെ സൂചനകൾ ഉണ്ട്. അധികം വൈകാതെ തന്നെ സർക്കർ രൂപീകരിച്ച് ബിജെപി അധികാരത്തിലെത്തും. കേരളത്തിലെ ജനങ്ങൾക്ക് യഥാർത്ഥ ബദലായി ബിജെപി മാറും. ബിജെപിക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾ തകർക്കപ്പെടുമെന്ന ആത്മവിശ്വാസം ഇപ്പോൾ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ഒട്ടുമിക്ക  ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പമാണ്. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. അതുപോലെ തന്നെ നാഗാലാൻഡിലെയും മേഘാലയിലെയും ക്രിസ്ത്യൻ വിഭാഗത്തിൻ്റെ വോട്ട് ഞങ്ങൾക്കാണ്. ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാകും വരുന്ന തിരഞ്ഞെടുപ്പുകളുടെ ഫലം എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *