
നമ്മൾ എതിർത്താലും അവൾ കല്യാണം കഴിക്കും, ഇപ്പോഴത്തെ തലമുറ അങ്ങനെയാണ് ! മഞ്ജിമയെ കുറിച്ച് അച്ഛൻ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തനായ ഛായാഗ്രാഹകനും സംവിധായകനുമാണ് വിപിൻ മോഹൻ. അദ്ദേഹത്തിന്റെ മകൾ മഞ്ജിമയും നമുക്ക് വളരെ സുപരിചിതയാണ്. ബാലതാരമായി മലയാളികളുടെ മനസിലാണ് ഇടം നേടിയ ആളാണ് മഞ്ജിമ. മഞ്ജിമയെ നമ്മൾ എക്കാലവും ഓർത്തിരിക്കാൻ പ്രിയം എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ്. നിവിൻപോളി ചിത്രം വടക്കൻ സെൽഫി എന്ന ചിത്രത്തിൽ കൂടി നായികയായും മഞ്ജിമ അരങ്ങേറി. പക്ഷെ മലയാള സിനിമയിൽ മഞ്ജിമയ്ക്ക് അത്ര വിജയം കണ്ടെത്താനായില്ല.
തമിഴൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ നടിക്ക് കഴിഞ്ഞിരുന്നു. അടുത്തിടെയാണ് നടിയുടെ വിവാഹം കഴഞ്ഞത്. തമിഴിലെ യുവ നടൻ ഗൗതം കാർത്തിക്കുമായി വിവാഹിതയായിരുന്നു. ഇപ്പോഴിതാ ന്മകളുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘മകൾ സിനിമ നടിയാവണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായില്ല.
അവൾ കുട്ടിയായിരുന്നപ്പോൾ അഭിനയിച്ചിട്ടുണ്ടെങ്കിലും, അതൊക്കെ ഞാനൊരു തമാശ കളിയായിട്ടാണ് കണ്ടിട്ടുള്ളു. അവളുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ‘പ്രിയം’ ആണ്. ഡിഗ്രി ആയപ്പോൾ ഇവൾ എന്നോട് തമിഴ്നാട്ടിൽ സ്റ്റെല്ല മേരീസിൽ പോയി പഠിക്കണമെന്ന് പറഞ്ഞു. നമ്മുക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. പൊക്കോളാൻ പറഞ്ഞു. അതൊക്കെ കഴിഞ്ഞ് ഒരു ജോലി ഒക്കെ ആയി വന്നപ്പോഴാണ് അവൾ എന്നോട് ഒരു സിനിമയിൽ അഭിനയിക്കട്ടെ എന്ന് ചോദിക്കുന്നത്.

വിനീത് ഏട്ടൻ എന്നോട് ചോദിച്ചു എന്നൊക്കെ എന്നോട് പറഞ്ഞു, അപ്പോഴും നിനക്ക് അത് പറ്റും എങ്കിൽ ചെയ്തുനോക്ക് എന്നാണ് പറഞ്ഞത്. ഒന്ന് അഭിനയിച്ചിട്ട് ശരിയായില്ലെങ്കിൽ നിർത്താമെന്ന് ഞാൻ പറഞ്ഞാണ് വടക്കൻ സെൽഫി ചെയ്യുന്നത്. അത് കഴിഞ്ഞ് അടുത്തത് ഗൗതം മേനോന്റെ സിനിമയിൽ ആണ് അഭിനയിക്കുന്നത്, ഓഡിഷന് ഞാനും പോയിരുന്നു. അത് കഴിഞ്ഞ് അദ്ദേഹം വന്ന് പറഞ്ഞു, മഞ്ജിമ എന്റെ അടുത്ത സിനിമയിൽ ഹീറോയിൻ ആണെന്ന്. അങ്ങനെയാണ് അവൾ എങ്ങോ എത്തിയത്. അതോടെ അവൾ മലയാള സിനിമയിൽ നിന്ന് പറന്ന് പോയി…
അതിനു ശേഷം അവൾ ചെന്നൈയിൽ നിന്ന് മാറിയിട്ടില്ല, അവൾ അവിടെ തന്നെ സെറ്റിൽ ആകുക ആയിരുന്നു, അവൾക്ക് മാനേജരും ഒക്കെയായി അവളുടെ ഒരു ലോകമായിരുന്നു. സത്യത്തിൽ നമ്മുടെ കൈയിൽ നിന്ന് അവൾ പറന്നു പോയി, അങ്ങനെ അവൾ തമിഴിൽ തേവരാട്ടം എന്ന സിനിമ ചെയ്തു, അതിലെ നായകൻ ഗൗതം ആയിരുന്നു. അതിനു ശേഷം അവൾക്ക് ഒരു അപകടം പറ്റി, ശേഷം അവർ നല്ല സുഹൃത്തുക്കൾ ആയി, അത് പിന്നെ പ്രണയമായി.
ഒരു ദിസവം എന്നോട് വന്നുചോദിച്ചു, എനിക്ക് ഒരാളെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്ന്, ആരാണെന്ന് ചോദിച്ചപ്പോൾ ഗൗതമാണെന്ന് പറഞ്ഞു. ഞാൻ ആയിക്കോട്ടെ എന്ന് പറഞ്ഞു. നമ്മൾ എതിർത്താലും അവൾ കല്യാണം കഴിക്കും. ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്, പക്ഷെ ഗൗതം നല്ല പയ്യനാണ്, ഒരു ചീത്ത സ്വഭാവവും ഇല്ല, അവൻറെ നന്നായി ജീവിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.
Leave a Reply