മകനെപ്പോലെയാണ് ഞാൻ സ്നേഹിച്ചത്, അവസാനമായി ഒന്ന് കാണണം ! ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ച്, എന്റെ മടിയില്‍ തല വച്ചു കിടന്നുറങ്ങിയിട്ടുണ്ട് ! മോഹനൻ നായർ !

മലയാള സിനിമയുടെ താര രാജാവായി തിളങ്ങി നിൽക്കുന്ന മോഹൻലാൽ വളരെ തിരക്കുള്ള താരമാണ്, ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള അദ്ദേഹം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്നെ താരമൂല്യമുള്ള താരങ്ങളിൽ ഒരാളാണ്. ഇപ്പോഴതാ അദ്ദേഹത്തിന്റെ ആദ്യത്തെ തേരാളി.. മോഹൻലാൽ എന്ന നടന്റെ വളർച്ച അടുത്തുതിന്ന് കണ്ടറിഞ്ഞ മനുഷ്യൻ. 28 വർഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവർ മോഹനൻ നായർ ഇതിനു മുമ്പ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

മോഹനൻ നായരുടെ വാക്കുകൾ ഇങ്ങനെ, മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം ഞാൻ 28 വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തിരുന്നു. അങ്ങനെ കൃത്യമായി ശമ്പളമായി ഒന്നും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് കാശ് തന്നിരുന്നത്. ഇപ്പോള്‍ ഒന്നുമില്ലാതായത് എന്റെ ദോഷമാണെന്നേ പറയാന്‍ പറ്റൂ. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി.

ആന്റണിയുടെ സമയം വളരെ നല്ലതായിരുന്നു, അതാണ് അയാൾ ഇന്ന് ഇവിടെ വരെ എത്തിയത്. എന്നാൽ അതുപോലെ ആകേണ്ട ആളായിരുന്നു ഞാനും എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആന്റണി വന്നതിന് ശേഷം മോഹന്‍ലാലിനും നല്ലതേ ഉണ്ടായിട്ടുള്ളു. ആന്റണിയും അത്രയും വലിയ കാശുകാരനായി. ഞാനാദ്യം ആന്റണിയെ പരിചയപ്പെടുമ്പോള്‍ പമ്മി നില്‍ക്കുന്ന പയ്യനായിരുന്നു. സംസാരിക്കാന്‍ പോലും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസം ആണ് ഏറ്റവും ശ്രദ്ധേയം.

ലാലു മോന് എന്നെയും വളരെ വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും ഒക്കെ ഞാൻ അതുപോലെയാണ് കൊണ്ട് നടന്നിരുന്നത്. ഏത് സമയത്താണെങ്കിലും മോഹന്‍ ചേട്ടന്‍ മതി, വേറാരും വേണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. ഒരുപക്ഷെ അദ്ദേഹം ഇപ്പോൾ കൂടെയുണ്ടായിരുന്ന പഴയ ആളുകളെ ശ്രദ്ധിക്കാത്തത് സമയം കിട്ടാത്തത് കൊണ്ടാകും. വലിയ തിരക്കുള്ള ആളല്ലേ, അതില്‍ സങ്കടമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും ധൈര്യമായി എനിക്ക് അദ്ദേഹത്തെ പോയി കാണാം, ആരാണ് എന്താണെന്ന് ഒന്നും എന്നോട് ആരും ചോദിക്കില്ല.

ഇപ്പോൾ എനിക്ക് അവസാനമായി അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ട്. മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ നോക്കത്തില്ല. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് ഒരിക്കൽ അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല. ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും. അത്രത്തോളം ബന്ധമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് അവശനായി എന്റെ മടിയിൽ തലവെച്ച് കിടന്ന് ഉറങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു..മോഹനൻ നായരുടെ വാക്കുകൾ ശ്രദ്ധ നേടുമ്പോൾ, അദ്ദേഹത്തെ ഒന്ന് പോയി  കാണേണ്ട മര്യാദ മോഹൻലാലിന് ഉണ്ട് എന്നും, ആരും മല്ലാതിരുന്ന സമയത്ത് ഇത്രയും സ്നേഹം നൽകി ഒപ്പം ഉണ്ടായിരുന്ന ആൾ അല്ലായിരുന്നോ എന്നും തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *