
നഷ്ടങ്ങൾ ഒരുപാട് ആയി, പൂർണമായും ഞാൻ ആത്മീയതയിലേക്ക് പോവാൻ സാധ്യതയുണ്ട് ! ഞാൻ എനിക്ക് വേണ്ടി കുറച്ച് നാൾ ജീവിക്കട്ടെ ! മോഹൻലാൽ
മലയാള സിനിമ ലോകത്തിന്റെ താര രാജാവാണ് മോഹൻലാൽ. മോഹൻലാൽ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ നേര് എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഞാന്‍ സിനിമയുടെ ഭാഗമാണ്. ഒരുപാട് മോഹിച്ച് അലഞ്ഞു നടന്ന ആളല്ല ഞാന്‍. എന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങള്‍ യാദൃശ്ചികമായി സംഭവിച്ചതാണ്. എന്റെ കൂട്ടുകാരാണ് ആദ്യമായി എന്നെ ഒരു മൂവീ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നത്. അവരാണ് എനിക്ക് പിടിച്ച് നില്‍ക്കാന്‍ താങ്ങായത്. എനിക്ക് ലഭിച്ച ഓരോ പുരസ്‌കാരങ്ങളും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.
ഈ കഴിഞ്ഞ 43 വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. ഒരു സിനിമകളിൽ നിന്ന് മറ്റു സിനിമകളിലേക്കുള്ള കൂ,ടുമാറ്റങ്ങൾ. പക്ഷെ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ.
അതുകൊണ്ട് തന്നെ എനിക്ക് എന്റേതായ ഒരു ജീവിതം ഉണ്ടായിരുന്നില്ല, ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് ഒക്കെ തന്നെയാണ് ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിത്തീരുന്നത്. പക്ഷെ ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ.

സിനിമയിൽ എത്തിയ ശേഷം എന്റെ ജീവിതം ശെരിക്കും കാലത്തിന് ഒപ്പമുള്ള ഒരു ഒഴുക്കായിരുന്നു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഒരു അഭിനേതാവെന്ന നിലയില്‍ ദീര്‍ഘദൂരങ്ങള്‍ താണ്ടാന്‍ എനിക്ക് ശക്തിയായത്. എത്രയോ അഭിമുഖങ്ങളില്‍ എന്നോട് ചോദിച്ചിട്ടുണ്ട്, താങ്കള്‍ എത്രകാലം ഈ രംഗത്തുണ്ടാകുമെന്ന്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളോടെയല്ല ഞാന്‍ ഈ രംഗത്തേക്ക് വന്നത്. അതുകൊണ്ട് എന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഞാന്‍ അജ്ഞനാണ്.
എന്നാൽ എന്റെ ഉള്ളിൽ വളരെ ചെറുപ്പം മുതൽ ആത്മീയതയോടുള്ള തലപര്യം വളരെ കൂടുതലായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ചിലപ്പോൾ പൂർണമായും ആത്മീയതയിലേക്ക് താൻ പോവുമെന്നും മോഹൻലാൽ പറയുന്നു. മാതാ അമൃതാനന്ദ മൈ മഠത്തിലെ നിത്യ സന്ദർശകനായ മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, എന്നെ അമ്മയിലേക്കു കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതിൽ പലതും അദ്ഭുതങ്ങളാണ്. അതു ഞാൻ ഇന്നുവരെ ആരുമായും പങ്കുവച്ചിട്ടുമില്ല എന്നുമാണ്.
Leave a Reply