
ശ്വാസകോശ സംബന്ധമായ അണുബാധ, അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് ! മോഹൻലാൽ ആശുപത്രിയിൽ !
മലയാളികളുടെ താര രാജാവ് മോഹൻലാൽ എന്ന ലാലേട്ടൻ എന്നും നമുക്ക് പ്രിയങ്കരനാണ്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തെ സംബന്ധിച്ച് വളരെ വിഷമകരമായ വാർത്തയാണ് പുറത്ത് വരുന്നത്. മോഹന്‍ലാല്‍ ആശുപത്രിയിലാണ്. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്.
അമൃത ആശുപത്രി പുറത്ത്‌വിട്ട റിപോർട്ട് പ്രകാരം മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആശുപത്രിയിലെ പ്രമുഖ ഡോക്ടറായ ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിൻറെ ആരോഗ്യം സുഖം പ്രാപിക്കുന്നതിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.
സിനിമ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കണം എന്ന് ഇതിന് മുമ്പ് മോഹൻലാൽ പറഞ്ഞിരുന്നു, ആ വാക്കുകൾ, കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. ഒരു സിനിമകളിൽ നിന്ന് മറ്റു സിനിമകളിലേക്കുള്ള കൂ,ടുമാറ്റങ്ങൾ. പക്ഷെ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ.

അതുകൊണ്ട് തന്നെ എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് ഒക്കെ തന്നെയാണ് ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിത്തീരുന്നത്. പക്ഷെ ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
ഇപ്പോൾ, ഞാൻ തിരിഞ്ഞു ,നോക്കുമ്പോൾ എന്റെ ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഇനി സിനിമകൾ കുറച്ച് കുടുംബത്തിന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു…
Leave a Reply