
മോഹൻലാലിന് സ്ത്രീകൾ ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്, ചേച്ചിക്ക് അനുഭവം ഉണ്ടോ !! സീനത്തിൻ്റെ മറുപടി കേട്ട് അന്താളിച്ച് ആരാധകർ !
മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന നടിയാണ് സീനത്ത്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് താരം. അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്റെ പ്രായത്തേക്കാൾ വളരെയേറെ വലിപ്പമുള്ള കഥാപാത്രങ്ങളാണ് സീനത്തിനെ തേടി എത്തിയത്. എന്നാൽ അവയെല്ലാം തന്നെ ഈ കലാകാരിയുടെ കൈയിൽ ഭദ്രമായിരുന്നു. നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തി വില്ലത്തി, അമ്മായിയമ്മ, സഹനടി, തുടങ്ങി സീനത്ത് അരങ്ങിൽ അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ ചുരുക്കമായിരിക്കും. നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം വേദി പങ്കിട്ടിട്ടുള്ള സീനത്ത് അടുത്തിടെ മോഹൻലാലിൻറെ പിറന്നാളിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
ജന്മദിനാശംസകൾ ലാൽജി എന്ന തലക്കെട്ടോടെയാണ് സീനത്ത് ചിത്രം പോസ്റ്റ് ചെയ്തത്. ‘മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..
അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ.
ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴുംഅതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു ഒരായിരം ജന്മദിനാശംസകൾ ലാൽജി’ സീനത്ത് ഫേസ്ബുക്കിൽ കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്. എന്നാൽ അതിനിടെ ഒരു കമന്റ് എല്ലാവരുടെയും ശ്രദ്ധ ഉടക്കി. സ്ത്രീകളോട് ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു കമന്റ്. അതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സീനത്തും രംഗത്തെത്തി. സ്ത്രീ എന്നും ഒരു വീക്നെസ് തന്നെയാണ് മോനെ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത്. എന്നാൽ കൂട്ടത്തിൽ ഇത്തിരി ലാലിന് ബഹുമാനം ഉണ്ടെന്ന് പറയുന്നത് തെറ്റാണോ. എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി സമയം കളയാതെ സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം.

നിരവധി പേരാണ് സീനത്തിനെ പിന്തുണച്ചും എതിർത്തും രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാർക്ക് ഇതുപോലുള്ള മറുപടി ണ്തന്നെയാണ് അർഹിക്കുന്നതെന്ന് ചിലർ പറയുമ്പോൾ പണ്ട് ഒരു വേദിയിൽ മോഹൻലാൽ കാണിച്ചത് മറക്കരുത് എന്നാണ് മറ്റു ചിലർ പറയുന്നത്. എന്തൊക്കെയായാലും സംഭവം സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് അടുത്ത് ബന്ധുവായ നിലമ്പൂര് ആയിഷയാണ് സീനത്തിനെ നാടകവേദിയിൽ എത്തിക്കുന്നത്. എന്.എന്.പിള്ളയുടെ ‘ഈശ്വരന് അറസ്റ്റില്’ എന്ന നാടകത്തിന്റെറിഹേഴ്സലിൽ പങ്കെടുത്തുവെങ്കിലും സഹോദരന്റെ എതിർപ്പ് മൂലം സ്റ്റേജിൽ കയറാൻ കഴിഞ്ഞില്ല.
കെ ടി മുഹമ്മദിനെ വിവാഹം ചെയ്ത ശേഷം അദ്ദേഹത്തിന്റെ നാടകങ്ങളിൽ മാത്രമേ സീനത്ത് അഭിനയിച്ചിരുന്നുള്ളൂ. കെ ടിയുമായി അഭിമുഖത്തിനു വന്ന ഒരു ടീം വഴിയാണ് ദൂരദർശൻ നിർമ്മിച്ച ബഷീറിന്റെ പൂവമ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവർക്ക് അവസരം ഒരുങ്ങിയത്. അതിനു ശേഷം വിജയകൃഷ്ണന്റെയും മധു മോഹന്റെയും സീരിയലുകളിൽ സജീവമായിരുന്നു. സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അവരെ തേടി എത്തി. പല പ്രമുഖ നടിമാർക്കും വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. പാലേരി മാണിക്യത്തിൽ ശ്വേതാ മേനോന് വേണ്ടിയും റാണി പത്മിനിയിൽ സജിതാ മഠത്തിലിനു വേണ്ടിയും ശബ്ദം നൽകി.
Leave a Reply